അത്ഭുതങ്ങള്‍ സൃഷ്ടിച്ച് വിജയഗാഥ തുടരാന്‍ എത്തുന്ന മീ 6Xന്റെ ഈ സവിശേഷതകള്‍ സ്ഥിരീകരിച്ചു


ചുരുങ്ങിയകാലം കൊണ്ട് ജനകീയ സ്മാര്‍ട്ട്‌ഫോണ്‍ പാറ്റേണുകള്‍ അവതരിപ്പിച്ച് മൊബൈല്‍ ഫോണ്‍ ആരാധകരുടെ പ്രീയപ്പെട്ട ഫോണായി മാറിയിരിക്കുകയാണ് ഷവോമി. ന്യായവിലയില്‍ കൂടുതല്‍ സവിശേഷതകള്‍ നല്‍കിക്കൊണ്ടാണ് ഷവോമിയുടെ ഓരോ ഫോണുകളും എത്തുന്നത്.

Advertisement

ഇപ്പോള്‍ ഷവോമിയുടെ മറ്റൊരു ഫോണിന്റെ വാര്‍ത്തയുമായാണ് ഞങ്ങള്‍ എത്തിയിരിക്കുന്നത്. അതായത് ഷവോമി മീ 6X എന്ന ഫോണിന്റെ വരവിനെ കുറിച്ച് പല റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. ഈ ഫോണ്‍ മീ A2 എന്ന പേരിലും അറിയപ്പെടുന്നു.

Advertisement

ഷവോമി മീ 6ന്റെ ഈ പറയുന്ന സവിശേഷതകള്‍ കമ്പനി സ്ഥിരീകരിച്ചിട്ടുളളതാണ്. ഏപ്രില്‍ 25ന് ഈ ഫോണ്‍ അവതരിപ്പിക്കും. സ്റ്റോക്ക് ആന്‍ഡ്രോയിഡും ഫോണിന്റെ കൂടെ എത്തും. മുന്നില്‍ 20എംപി ക്യാമറ സെന്‍സറും പിന്നില്‍ 20എംപി 8എംപി ഡ്യുവല്‍ ക്യാമറ എന്നിവയാണ്. നീല, പിങ്ക്, ചുവപ്പ്, കറുപ്പ്, ഗോള്‍ഡ് എന്നീ അഞ്ച് നിറങ്ങളിലാണ് ഈ ഫോണ്‍ എത്തുന്നത്.

6ജിബി റാം 128 ജിബി സ്റ്റോറേജ്, 4ജിബി റാം 64ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് സ്‌റ്റോറേജ് വേരിയന്റിലാണ് എത്തുന്നത്. മീ 6Xന്റെ റീട്ടെയില്‍ ബോക്‌സാണ് ഏറ്റവും ഒടുവില്‍ വെബില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ ബോക്‌സില്‍ ഫോണിനെ കുറിച്ച് ധാരാളം വെളിപ്പെടുത്തലുകളാണുളളത്. യുഎസ്ബി ടൈപ്പ് സി 3.5എംഎം ജാക്ക് എന്നിവയോടു കൂടിയാണ് സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നത്.

Advertisement

ഇന്‍ഫോക്കസ് വിഷന്‍ 3 പ്രോ പുറത്തിറങ്ങി; വില 10999 രൂപ

How to upload a photo to Facebook without losing quality? - GIZBOT MALAYALAM

കഴിഞ്ഞ ആഴ്ച ഷവോമി അതിന്റെ Weibo അക്കൗണ്ടില്‍ മീ 6X ഉപയോഗിച്ച് എടുത്ത സെല്‍ഫി സ്‌നാപ്‌ഷോര്‍ട്ടുകള്‍ പോസ്റ്റ് ചെയ്തിരുന്നു. മറ്റു സവിശേഷതകളെ കുറിച്ചു പറയുകയാണെങ്കില്‍ 2160X1080 പിക്‌സല്‍ റെസാല്യൂഷനുളള 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി + 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയാണ്. അതു പോലെ ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm മൊബൈല്‍ പ്ലാറ്റ്‌ഫോമും നല്‍കുന്നു.

2910എംഎഎച്ച് ബാറ്ററിയാകും ഫോണില്‍ ഉള്‍പ്പെടുത്തുക, കൂടാതെ ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയുളള ആന്‍ഡ്രോയിഡ് വണ്ണിലാകും ഫോണ്‍ റണ്‍ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Advertisement

source

Best Mobiles in India

English Summary

Xiaomi Mix 6X is also confirmed with a Snapdragon 660 SoC with the AIE for the phone and with a USB Type-C to 3.5mm converter as a box-content. Which clearly means that Xiaomi has ditched the 3.5mm jack in the upcoming smartphone.