വരാന്‍ പോകുന്ന ഷവോമി മീ 7 ഞെട്ടിക്കുന്നു, കാത്തിരുന്നു കാണൂ


പുതു വര്‍ഷം ആരംഭിച്ചു, ഒട്ടനവധി സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ന് നമ്മളേയും കാത്തിരിക്കുന്നത്. 2017ല്‍ ഏവരേയും ആകര്‍ഷിച്ചു കൊണ്ട് പല സവിശേഷതകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തിയിരുന്നു. എന്നാല്‍ വരാനിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഊഹങ്ങളെ കുറിച്ച് ഒരു പഞ്ഞവുമില്ല.

പുതുതായി വിപണിയില്‍ എത്താന്‍ കാത്തിരിക്കുന്ന ഫോണാണ് ഷവോമി മീ 7. അതു കൂടാതെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്ലാറ്റ്‌ഫോം പ്രോസസറിലാണ് ഈ ഫോണ്‍ എത്തുന്നത്. കൂടാതെ ഈ പുതിയ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ചൈനീസ് സ്മാര്‍ട്ട്‌ഫോണാണ് ഷവോമി മീ 7.

ഷവോമി മീ 7ന്റെ ഏറ്റവും അടുത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്, അണ്ടര്‍-ഗ്ലാസ് ഫിങ്കര്‍പ്രിന്റ് സെന്‍സറിനു പകരം മീ 7ന് 3ഡി ഫേഷ്യല്‍ റെകഗ്നിഷന്‍ ഫീച്ചര്‍ വരുമെന്നും, അതു പോലെ തന്നെ വരാനിരിക്കുന്ന ഫോണുകളായ വിവോ, വണ്‍പ്ലസ് എന്നീ ഫോണുകള്‍ക്കും. ഷവോമി, ആപ്പിള്‍ ഐഫോണ്‍ Xനു സമാനമായ 3ഡി ഫേഷ്യല്‍ റെകഗ്നിഷന്‍ ടെക്‌നോളജി വികസിപ്പിക്കുന്നതില്‍ വളരെയേറെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

ചൈനീസ് മൈക്രോ-ബ്ലോഗിംഗ് സൈറ്റായ വെയ്‌ബോയില്‍ വരാന്‍ പോകുന്ന ഷവോമി മീ 7ന്റെ സവിശേഷതകള്‍ എത്തിയിരിക്കുന്നു. ഇതില്‍ ഏറ്റവും മികച്ച സവിശേഷതകളാണ് കാണപ്പെട്ടിരിക്കുന്നത്.

റിയര്‍-മൗണ്ട് ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

ഷവോമി മീ 7ന് ഫുള്‍-സ്‌ക്രീന്‍ ഡിസൈനില്‍ പിന്‍ ഭാഗത്ത് ഫിങ്കര്‍പ്രിന്റ് കാണുന്നതു പോലെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഓണ്‍-സ്‌ക്രീന്‍ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ നഷ്ടമായിരിക്കുന്നു. ഇതു കൂടാതെ ഷവോമി മീയില്‍ മുകളില്‍ ഇടതു വശത്തായി നിശ്ചീനമായി രണ്ട് ലെന്‍സുകളുളള റിയര്‍ ക്യാമറയും കാണപ്പെടുന്നു.

വയര്‍ലെസ് ചാര്‍ജ്ജിങ്ങ് ഉണ്ടോ?

ബിസിലുകള്‍ ഉള്‍പ്പെടുത്തിയ വളഞ്ഞ കോണുകളാണ് ഷവോമി മീ 7ന് കാണുന്നത്. കൂടാതെ സ്‌ക്രീനിന്റെ മുകളിലായി ഇടതു വശത്ത് മുന്‍ ക്യാമറകളുമുണ്ട്. ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്ലാസ് ബാക്കോടു കൂടിയ വയര്‍ലെസ് ചാര്‍ജ്ജിങ്ങ് സവിശേഷതയും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഗൂഗിള്‍ പിക്‌സല്‍ എക്‌സ്‌എലിന്‌ 36,000 രൂപ വിലക്കിഴിവ്‌

എത്തുമെന്നു പ്രതീക്ഷിക്കുന്ന മറ്റു സവിശേഷതകള്‍

രണ്ട് 19എംപി റിയല്‍ ക്യാമറകളില്‍ f/1.7 അപ്പര്‍ച്ചര്‍, 4X ഒപ്ടിക്കല്‍ സൂം എന്നിവയും പിന്‍ ക്യാമറ 16എംപിയുമാണെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് വേരിയന്റുകളായ 6ജിബി റാം 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 8ജിബി റാം 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയില്‍ ഈ ഫോണ്‍ എത്തുമെന്നും ലീക്കായ റിപ്പോര്‍ട്ടില്‍ കാണിക്കുന്നു.

Source

Most Read Articles
Best Mobiles in India
Read More About: xiaomi news smartphones

Have a great day!
Read more...

English Summary

One of the upcoming launches that is highly anticipated by many is the Xiaomi Mi 7. This is expected to be the first Chinese smartphone to feature the newly launched Qualcomm Snapdragon 845 flagship processor. A new set of concept renders of the Xiaomi Mi 7 have emerged and these show a fluidic and stunning design.