ഷവോമി മീ 8ന്റെ മുഴുവന്‍ സവിശേഷതകളും പുറത്ത്


മേയ് 31 ചൈനയില്‍ നടക്കുന്ന ലോഞ്ച് ഇവന്റില്‍ ഷവോമി തങ്ങളുടെ മൂന്ന് ഉത്പന്നങ്ങള്‍ളായ മീ 8, MIUI 10, മീ ബാന്‍ഡ് 3 എന്നിവ അവതരിപ്പിക്കും. എന്നാല്‍ അടുത്തിടെ ഇറങ്ങിയ മറ്റൊരു റിപ്പോര്‍ട്ടു പ്രകാരം ഈ ഉപകണങ്ങളോടൊപ്പം റെഡ്മി 6 ഉും അവതരിപ്പിക്കുമെന്നു പറയുന്നു.

Advertisement

ഇതിനു മുന്‍പും പല തവണ മീ 8 ഫ്‌ളാഗ്ഷിപ്പ് ഫോണിന്റെ സവിശേഷതകളെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ അവസാനമായി എത്തിയ റിപ്പോര്‍ട്ടില്‍ ഈ ഫോണിന്റെ പൂര്‍ണ്ണമായ സവിശേഷതകള്‍ എല്ലാം തന്നെ ഉള്‍പ്പെട്ടിരുന്നു.

Advertisement

ഷവോമി മീ 8 സവിശേഷതകള്‍

TechNize-ന്റെ റിപ്പോര്‍ട്ടിലാണ് ഷവോമി മീ 8ന്റെ ഒരു ഇമേജിലൂടെ എല്ലാ സവിശേഷതകളും വെളിപ്പെടുത്തിയിരിക്കുന്നത്. 2280x1080 പിക്‌സല്‍ റസൊല്യൂഷനിലെ 76.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഔട്ട് ഓഫ് ബോക്‌സിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. മീ 8ന് സ്‌നാപ്ഡ്രാഗണ്‍ 845 SoC പ്രോസസര്‍, 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഉളളതായി റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ഫോണിനു കരുത്ത് പകരാനായി 3300 എംഎഎച്ച് ബാറ്ററിയും ഉള്‍പ്പെടുത്തുന്നു.

ഫോണിന്റെ മുന്‍ വശത്തായി ഡ്യുവല്‍ ക്യാമറ മോഡ്യൂളാണ്. അതില്‍ 20എംപി റിയര്‍ ക്യാമറയും 16എംപി സെക്കര്‍ഡറി ക്യാമറയുമാണ്. മുന്നില്‍ 16എംപി സെക്കന്‍ഡറി ക്യാമറയും നല്‍കിയിരിക്കുന്നു. സ്മാര്‍ട്ട്‌ഫോണിന്റെ കനം 7mm ഉും ഭാരം 172 ഗ്രാമുമാണ്.

Advertisement

ഫോണിന്റെ മുഴുവന്‍ സവിശേഷതകളും ചിത്രത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും കമ്പനി ഇത് സ്ഥിരീകരിച്ചിട്ടില്ല.

ഷവോമി മീ8 ടീസര്‍ പുറത്ത്

കമ്പനി Weibo യില്‍ ഈ ഫോണിന്റെ ഒരു ടീസര്‍ പുറത്തു വിട്ടിരുന്നു. 'ആറു ദിവസം കൂടി ശേഷിക്കുന്നു ഈ ഫോണിന്റെ ഇവന്റിന്' എന്നായിരുന്നു. സ്മാര്‍ട്ട്‌ഫോണില്‍ പുതിയ അണ്‍ലോക്ക് ഫീച്ചറും ഉണ്ടായിരിക്കുമെന്ന് ടീസര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു മുമ്പത്തെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത് ഒരു വിപുലമായ 3ഡി ഫേഷ്യല്‍ റെകഗ്നിഷന്‍ ടെക്‌നോളജിയും വരുമെന്നാണ്.

ഈ സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യയില്‍ സെല്‍ഫി ക്യാമറയും സെന്‍സറുമൊക്കെ ആയിരിക്കും. ഈ പറഞ്ഞ സവിശേഷതകളൊക്കെ ഈ ഫോണില്‍ വരുകയാണെങ്കില്‍ മീ 8 എന്ന ഫോണ്‍ ആധുനികമായ സ്മാര്‍ട്ട്‌ഫോണായിരിക്കും.

Advertisement

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ കളിക്കാവുന്ന ഏറ്റവും മികച്ച AR ഗെയിമുകള്‍

Best Mobiles in India

English Summary

Xiaomi Mi 8 is expected to be announced along with MIUI 10 and Mi Band 3 at the May 31 launch event. Now, the complete specifications of the smartphone have been leaked via an image.