ചാർജ്ജിൽ ഇട്ടിരിക്കെ പൊട്ടിത്തെറിച്ച് ഷവോമി മി A1!


ഷവോമി ഫോണുകൾ പൊട്ടിത്തെറിച്ച സംഭവങ്ങൾ നമ്മൾ അധികം കേൾക്കാൻ വഴിയില്ല. പൊട്ടിത്തെറിയുടെ കാര്യത്തിൽ ഏറെ വിവാദമായത് സാംസങിന്റെ ഗാലക്‌സി നോട്ട് 7 ആയിരുന്നു. ഏറെ സംഭവങ്ങൾ നോട്ട് 7മായി ബന്ധപ്പെട്ട് വന്നതോടെ അവസാനം ഫോൺ തന്നെ സാംസങ് വിപണിയിൽ നിന്ന് പിൻവലിക്കുകയായിരുന്നു. അതുപോലെ കഴിഞ്ഞ മാസം സാംസങിന്റെ തന്നെ ഗാലക്‌സി നോട്ട് 9 പൊട്ടിത്തെറിച്ച ഒറ്റപ്പെട്ട സംഭവവും നടന്നിരുന്നു. ഇപ്പോഴിതാ ഷവോമിയുടെ ബന്ധപ്പെട്ട ഇത്തരം ഒരു സംഭവം നടന്നിരിക്കുകയാണ്.

Advertisement

വാർത്ത വന്നത് മി ഫോറത്തിൽ

ഷവോമിയുടെ മി ഫോറത്തിലാണ് ഈ സംഭവത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. ഫോറത്തിലെ ഒരു അംഗം ആണ് ഈ സംഭവത്തെ കുറിച്ച് എഴുതിയിരിക്കുന്നത്. ആ അംഗവുമായി ബന്ധമുള്ള ഒരു സുഹൃത്തിന്റെ ഷവോമി മി A1 പൊട്ടിത്തെറിച്ച സംഭവം ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്യുകയായിരുന്നു.

Advertisement
പൊട്ടിത്തെറിച്ചത് മി A1

ഈ പോസ്റ്റ് പറയുന്നത് പ്രകാരം ഈ സുഹൃത്ത് എട്ട് മാസങ്ങൾക്ക് മുമ്പാണ് തന്റെ ഷവോമി മി A1 ഫോൺ വാങ്ങിയത്. ഈ എട്ടുമാസത്തിനിടെ ഒരിക്കൽ പോലും ഫോൺ ചൂടാകുകയോ ചാർജ്ജ് ചെയ്യുമ്പോൾ അസ്വാഭാവികമായി എന്തെങ്കിലും അനുഭവപ്പെടുകയോ ചെയ്തിരുന്നില്ല. അങ്ങനെനെയിരിക്കെ കഴിഞ്ഞ ദിവസമായിരുന്നു ഈ സംഭവം നടന്നത്.

സംഭവം ഇങ്ങനെ..

രാത്രി ഫോൺ ചാർജ്ജിൽ ഇട്ട ശഷം കിടക്കാൻ പോയതായിരുന്നു ഇയാൾ. രാവിലെയായി നോക്കുമ്പോൾ മാത്രമാണ് തന്റെ ഫോൺ പൊട്ടിത്തെറിച്ച നിലയിൽ ഇയാൾ കണ്ടത്. മുകളിൽ കൊടുത്ത ചിത്രങ്ങളിൽ കാണുന്ന പോലെ ബാറ്ററി സ്ഥിതി ചെയ്യുന്ന ഭാഗത്താണ് പൊട്ടിത്തെറി ഉണ്ടായത് എന്ന് വ്യക്തമായി മനസ്സിലാക്കാം. എന്നാൽ മുൻവശത്ത് ഫോണിന്റെ ഡിസ്പ്ളേക്ക് കാര്യമായ കുഴപ്പങ്ങൾ ഒന്നുമുണ്ടായിട്ടില്ല.

പരിക്കുകളില്ല..

ഭാഗ്യവശാൽ ഫോൺ ചാർജ്ജ് ചെയ്യാനായി രാത്രി ഇട്ടിരുന്നത് അല്പം ദൂരെ ആയതിനാൽ ഇയാൾക്ക് പരിക്കുകൾ ഒന്നും തന്നെ സംഭവിക്കുകയുണ്ടായില്ല. എന്തായാലും സംഭവത്തെ തുടർന്ന് നഷ്ടപരിഹാരത്തിനായി ഇദ്ദേഹം ഷവോമിയുമായി ബന്ധപ്പെടും. നിലവിൽ ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രസ്താവനയും കമ്പനി ഇറക്കിയിട്ടില്ല.

പക്ഷെ മി A1 ഉപയോഗിക്കുന്നവർ യാതൊരു നിലക്കും പേടിക്കേണ്ടതില്ല

പക്ഷെ ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യം ഇത്തരം ഒരു സംഭവത്തിന്റെ പേരിൽ മി A1 ഉപയോഗിക്കുന്നവരോ മറ്റു ഷവോമി ഫോണുകൾ ഉപയോഗിക്കുന്നവരെ ഒരുനിലക്കും പേടിക്കേണ്ടതില്ല എന്നതാണ്. കാരണം വിപണിയിൽ ഇറങ്ങിയിട്ട് ഇത്രയും കാലമായിട്ടും ഒരിക്കൽ പോലും ഒരു മി A1 പൊട്ടിത്തിച്ച സംഭവം ഇതല്ലാതെ വേറെ എവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനാൽ തന്നെ ആ ഒരൊറ്റ ഫോണിൽ മാത്രം സംഭവിച്ച എന്തെങ്കിലും പ്രശ്നമാണെന്ന് നമുക്ക് മനസ്സിലാക്കാം. ഒപ്പം ധൈര്യമായി ഈ ഫോൺ ഉപയോഗിക്കുകയും ചെയ്യാം.

വെറും 799 രൂപക്ക് തകർപ്പൻ ബ്ലൂടൂത്ത് സ്പീക്കറുമായി ഷവോമി!

Best Mobiles in India

English Summary

xiaomi-mi-a1-explodes-while-charging.