ഉപഭോക്താക്കളുടെ മനസ്സറിഞ്ഞു കളിക്കുന്നു ഷവോമി പുതിയ രണ്ട് ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു!!


ഇന്ത്യന്‍ ഉപഭോക്താക്കളുടെ മനസ്സ് തിരിച്ചറിഞ്ഞ് വിപണിയില്‍ കളിക്കുന്ന ചൈനീസ് കമ്പനികളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കമ്പനിയാണ് ഷവോമി. അത്യാധുനിക സവിശേഷതകളുളള സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ച് വിപണി പിടിച്ചടക്കിയ ഷവോമി ഈയിടെയാണ് തങ്ങളുടെ ടിവി എത്രത്തോളം വിപണി പിടിച്ചടക്കിയതെന്ന് മനസ്സിലാക്കിയത്.

Advertisement

ഇപ്പോള്‍ ഷവോമി ഇന്ത്യയില്‍ 'മീ ക്രൗഡ്ഫണ്ടിംഗ്' പ്ലാറ്റ്‌ഫോം ആരംഭിച്ചു. ഇത് രാജ്യത്ത് ഉപഭോക്തൃത താത്പര്യത്തിനനുസൃതമായ നൂതന ഉത്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ സഹായിക്കും. ഇതിനോടനുബന്ധിച്ച് ഏപ്രില്‍ 5ന് മീ ക്രൗഡ്ഫണ്ടിംഗ് ഇന്ത്യ വെബ്‌സൈറ്റില്‍ രണ്ട് ഉത്പന്നങ്ങള്‍ അവതരിപ്പിച്ചു. 1,099 രൂപയുടെ മീ സെല്‍ഫി സ്റ്റിക് ട്രൈപോഡും 999 രൂപയുടെ മീ ബ്ലൂട്ടൂത്ത് ഓഡിയോ റെസീവറും.

Advertisement

ഉത്പന്നങ്ങള്‍ ഫണ്ട് ചെയ്യുന്നതിന് ഇനി 12 ദിവസം ശേഷിക്കുന്നു. അവര്‍ ഇതിനകം തന്നെ 100% ഫണ്ടിംഗ് മറികടക്കുകയും ചെയ്തു.

മീ സെല്‍ഫിസ്റ്റിക് ട്രൈപോഡ്

മീ സെല്‍ഫിസ്റ്റിക് ട്രൈപോഡ് ബ്ലൂട്ടൂത്ത് ഷട്ടര്‍ റിമോട്ടുമായാണ് എത്തുന്നത്. അതായത് ആന്‍ഡ്രോയിഡ് 4.3 യും അതിനു മുകളിലും ഐഒഎസ് 5.0 യും അതിനു മുകളിലും റണ്‍ ചെയ്യുന്ന ഉപകരണത്തില്‍ മാത്രമാണ് പിന്തുണയ്ക്കുന്നത്.

360 ഡിഗ്രി വരെ കറങ്ങാന്‍ കഴിയും, ഒപ്പം നിങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ സ്റ്റിക്ക് ക്രമീകരിക്കാനും സാധിക്കുന്നു. മീ മാക്‌സ് പോലുളള വലിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍ക്കൊളളിക്കാനും കഴിയും. കറുപ്പു നിറത്തില്‍ മാത്രമാണ് ഈ ഉത്പന്നം എത്തുന്നത്. 155 ഗ്രാം ഭാരമാണ് ഇതിന്. പദ്ധതി വിജയകരമായാല്‍ പത്ത് ദിവസത്തിനുളളില്‍ ഉത്പന്നം ഷിപ്പിംഗ് നടത്തുമെന്നും ഷവോമി പറഞ്ഞു.

Advertisement

ബ്ലൂട്ടൂത്ത് ഓഡിയോ റെസീവര്‍

ബ്ലൂട്ടൂത്ത് ഓഡിയോ റെസീവറിന്റെ വില 999 രൂപയാണ്. ഇത് സെല്‍ഫിസ്റ്റിക്ക് ട്രൈപോഡ് എന്നിവയുടെ സംയോജകമാണ്. ഇതില്‍ ബ്ലൂട്ടൂത്ത് ഷട്ടര്‍ റിമോട്ടും വരുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് ഒരു വയര്‍ലെസ് സംഗീതം ആസ്വദിക്കാം. ഒരൊറ്റ കീയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം ഇയര്‍ ഫോണായി മാറി ബ്ലൂട്ടൂത്തുമായി കണക്ട് ചെയ്യുന്നു. ഇതിലൂടെ സംഗീതം ആസ്വദിക്കാനും അതുപോലെ പോസ് ചെയ്യാനും തുടര്‍ന്ന് കോളുകള്‍ എടുക്കാനും കഴിയുന്നു.

ബ്ലട്ടൂത്ത് 4.2 കണക്ടിവിറ്റിയും ഹെഡ്‌ഫോണ്‍ ആംപ്ലിഫയര്‍ ചിപ്പ് എന്നിവയും വരുന്നു. ബ്ലൂട്ടൂത്ത് 3.0 ആന്‍ഡ്രോയിഡ് 4.0 യും അതിനു മുകളിലും ഐഒഎസ് 5.0 യും അതിനു മുകളിലും റണ്‍ ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ പിന്തുണയ്ക്കുന്നു. 97എംഎഎച്ച് ബാറ്ററിയാണ് ഇതില്‍. രണ്ട് മണിക്കൂറിനുളളില്‍ ഇത് മുഴുവന്‍ ചാര്‍ജ്ജാകുന്നു. ഇത് 4 മുതല്‍ 5 മണിക്കൂര്‍ വരെ പ്ലേബാക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നു. ഈ ഉപകരണത്തിന് 10 ഗ്രാം ഭാരമാണുളളത്. 3.5എംഎം ഓഡിയോ ജാക്കും ഇതിലുണ്ട്.

Best Mobiles in India

Advertisement

English Summary

Xiaomi Mi Crowdfunding Launched In India, How It Will Work?