ഷവോമി ഇന്ത്യയില്‍ പുതിയ രണ്ട് സ്മാര്‍ട്ട് ടിവികള്‍ അവതരിപ്പിച്ചു, ഇവര്‍ക്കു ഭീക്ഷണി!


രാജ്യത്തെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ വിതരണ കമ്പനിയായ ഷവോമി തങ്ങളുടെ ഏറ്റവും പുതിയ രണ്ട് സ്മാര്‍ട്ട് ടെലിവിഷനുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഷവോമിയെ പോലെ ഇന്ത്യന്‍ വിപണിയെ കുറിച്ച് പഠിച്ച മറ്റൊരു കമ്പനിയും ഉണ്ടാകില്ല. പൊതുവേ പൈസ മൂല്യം ഈടാക്കാനാകുമെന്നു തോന്നിക്കുന്നവയാണ് ഷവോമിയുടെ എല്ലാ ഉത്പന്നങ്ങളും.

ഇന്ത്യയില്‍ ഒരു സ്മാര്‍ട്ട് ടിവി ഇറക്കുമ്പോള്‍ എന്തൊക്കെ മുന്നൊരുക്കങ്ങള്‍ ആയിരിക്കും നടത്തിയിട്ടുണ്ടാകുക. അങ്ങനെ ഷവോമിയുടെ ഈ പുതിയ ടിവികള്‍ സാംസങ്ങും സോണിയടക്കമുളള വന്‍കിട കമ്പനികള്‍ക്ക് ഭീക്ഷണിയാകുമോ?

ഷവോമിയുടെ പുതിയ ടിവികളാണ് മീ എല്‍ഇഡി ടിവി 4X പ്രോ 55 ഇഞ്ച്, മീ എല്‍ഇഡി ടിവി 4A പ്രോ 43 ഇഞ്ച്. സ്മാര്‍ട്ട് ടിവി വ്യവസായത്തില്‍ ഒരു വിപ്ലവത്തിന് ഒരുങ്ങിയിരിക്കുകയാണ് കമ്പനി. എല്ലാവര്‍ക്കും പുതിയ സ്മാര്‍ട്ട് ടിവികള്‍ ലഭ്യമാക്കാന്‍ അവര്‍ ഉദ്ദേശിക്കുന്നു. പാച്ച്‌വാള്‍ ഒഎസ് സംവിധാനത്തിലൂടെയാണ് മീ സ്മാര്‍ട്ട് ടിവികള്‍ റണ്‍ ചെയ്യുന്നത്.


ഷവോമി മീ എല്‍ഇഡി ടിവി 4X പ്രോ 55 ഇഞ്ച്‌

ഷവോമി മീ എല്‍ഇഡി ടിവി 4X 4840x2160 പിക്‌സല്‍ റസൊല്യൂഷനുളള 55 ഇഞ്ച് ടിവിയാണ്. 60Hz ആണ് റീഫ്രഷ് റേറ്റ്. ക്വാഡ്‌കോര്‍ ARM കോര്‍ടെക്‌സ്-A53 പ്രോസസറുളള ടിവിക്ക് മാലി-450 ജിപിയു ആണ്. മനോഹരമായ ഡിസൈനിലെ ഈ ടിവിക്ക് മികച്ച ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഒരു പ്രീമിയം ലുക്കിലെ മെറ്റാലിക് ഗ്രേ ഡിസൈനും ബെസലുകളുമായാണ് ഈ ടിവി എത്തിയിരിക്കുന്നത്.

കൂടാതെ ഡീഫോള്‍ട്ടായി നഷ്ടപ്പെട്ട FLAC ഓഡിയോ ഫോര്‍മാറ്റിനെ ഇത് പിന്തുണയ്ക്കുന്നു. സെറ്റ് ടോപ്പ് ബോക്‌സില്‍ ചാനലുകള്‍ മാറ്റാനും ഇത് സഹായിക്കുന്നു. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ടിവി ഒഎസ് ആണ് ടിവിയില്‍. ഡൈനാമിക് പശ്ചാത്തലവും സ്‌ക്രീന്‍ ഓഫ് ഫീച്ചറും മീ എല്‍ഇഡി ടിവി 4X പ്രോയിലുണ്ട്. പ്ലേ സ്‌റ്റോര്‍, ക്രോംകാസ്റ്റ്, യൂട്യൂബ് എന്നിവയും ഇതില്‍ ഇന്‍ബിള്‍ട്ട് ചെയ്തിട്ടുണ്ട്.

ഷവോമി മീ എല്‍ഇഡി ടിവി 4A പ്രോ 43 ഇഞ്ച്

ഈ പുതിയ 43 ഇഞ്ച് ടിവി എത്തിയിരിക്കുന്നത് ഫ്‌ളാഗ്ഷിപ്പ് ക്വാഡ്‌കോര്‍ 64 ബിറ്റ് അമൊലോജിക് ചിപ്‌സെറ്റ്, 1ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയിലാണ്. ഇതിന് 3 HDMI പോര്‍ട്ട്, 3 യുഎസ്ബി പോര്‍ട്ട്‌സ്, A/V വൈ-ഫൈ, ഇതര്‍നെറ്റ് തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. DTS കൊടാക് പിന്തുണയുളള 20W സ്പീക്കറുകളും ഉണ്ട്. ഇന്‍ബിള്‍ട്ട് സ്റ്റോര്‍, ക്രോംകാസ്റ്റ്, യൂട്യൂബ് എന്നിവയും ഇന്‍ബിള്‍ട്ട് ചെയ്തിട്ടുണ്ട്.


വിലയും ലഭ്യതയും

ഷവോമി മീ എല്‍ഇഡി ടിവി 4X പ്രോ 55 ഇഞ്ച് ടിവിക്ക് 39,999 രൂപയും മീ എല്‍ഇഡി ടിവി 4A പ്രോ 43 ഇഞ്ച് ടിവിക്ക് 22,999 രൂപയുമാണ്. ഈ രണ്ട് സ്മാര്‍ട്ട് ടിവികളും ജനുവരി 15ന് ഉച്ചയ്ക്ക് 12PM മണി മുതല്‍ മീ.കോം, മീ ഹോം, ഫ്‌ളിപ്കാര്‍ട്ട് എന്നിവയില്‍ ലഭ്യമായിത്തുടങ്ങും.


Read More About: xiaomi news technology tv

Have a great day!
Read more...

English Summary

Xiaomi Mi LED TV 4X Pro 55-inch, Mi LED TV 4A Pro 43-inch launched