ഷവോമി മീ മാക്‌സ് 2 കിടിലന്‍ സവിശേഷതയുമായി നാളെ എത്തുന്നു!


ഷവോമി തങ്ങളുടെ മീ മാക്‌സ് 2ന്റെ പുതിയ വേരിയന്റ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നു. മീ മാക്‌സ് 2, 4ജിബി +64ജിബി വേരിയന്റിനു ശേഷം എത്തുന്ന ഫോണാണ് ഇത്. 4ജിബി, 64 ജിബി വേരിയന്റിന് 16,999 രൂപയാണ്.

Advertisement

എന്നാല്‍ ഇപ്പോള്‍ കൊണ്ടു വരുന്ന 4ജിബി, 32ജിബി വേരിയന്റിന് 14,999 രൂപയാണ്. എന്നാല്‍ ഈ ഫോണ്‍ 12,999 രൂപയ്ക്കു ലഭിക്കുന്നു. സെപ്തംബര്‍ 20ന്, 12pm നാണ് ഈ ഫോണിന്റെ വില്‍പന ആമസോണില്‍ ആരംഭിക്കുന്നത്. ഇതു കൂടാതെ Mi.com, Mi Home എന്നതിലൂടേയും ഈ ഫോണ്‍ ലഭ്യമാകും.

Advertisement

ഗൂഗിള്‍ തേസ് ആപ്പ് : പേയ്‌മെന്റുകള്‍ എങ്ങനെ നടത്താം?

മീ മാക്‌സ് 2, 32ജിബി സ്‌റ്റോറേജിന്റെ സവിശേഷതകള്‍ ഇങ്ങനെയാണ്. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്, 6.44 ഇഞ്ച് ഡിസ്‌പ്ലേ, 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 SoC , 4ജിബി റാം, അഡ്രിനോ 506 ജിപിയു.

ഈ ഫോണിന്റെ ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 12എംപി റിയര്‍ ക്യാമറ, അതില്‍ സോണി IMX386 സെന്‍സര്‍, സെല്‍ഫി ക്യാമറ 5എംപിയുമാണ്. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് ഉളള ഈ ഫോണിനെ 15,000 രൂപയ്ക്കു താഴെ വില വരുന്ന ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Advertisement

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ സ്‌റ്റോറേജ് കൂട്ടാം. 4ജി വോള്‍ട്ട്, വൈഫൈ 801.11ac, യുഎസ്ബി ടൈപ്പ് സി. ബ്ലൂട്ടൂത്ത്, ജിപിഎസ് എന്നിവ കണക്ടിവിറ്റികള്‍ ആകുന്നു. ആക്‌സിലറോ മീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഗൈറോസ്‌കോപ്പ്, ഇന്‍ഫ്രാറെഡ് സെന്‍സര്‍, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവ സെന്‍സറുകളും.

നിങ്ങളുടെ വിലാസം മാറിയോ? ആധാര്‍ കാര്‍ഡില്‍ എങ്ങനെ ചേര്‍ക്കാം?

Best Mobiles in India

Advertisement

English Summary

Xiaomi to launch 32GB storage variant of Mi Max 2 on September 20