ഷവോമിയുടെ മോസ്‌ക്യുറ്റോ റിപ്പല്ലന്റും ഒപ്പം കുട്ടികളെ ലക്ഷ്യമിട്ട് മിനി സ്‌കൂട്ടറും


ടെക്‌നോളജി പ്രോഡക്ടുകളുടെ വൈവിദ്ധ്യമാണ് ഷവോമി വിപണി പിടിച്ചെടുക്കാന്‍ ഇറക്കുന്ന പ്രധാന തന്ത്രം. അതിന്റെ ഭാഗമായി ഷവോമി രണ്ട് ഉത്പന്നങ്ങളാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍ സ്മാര്‍ട്ട് ടിവികള്‍ സ്മാര്‍ട്ട് സ്‌കൂട്ടറുകള്‍ എന്നിവയിലെല്ലാം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഷവോമി.

Advertisement

2016ല്‍ ഷവോമി ആദ്യമായി മോസ്‌ക്യുറ്റോ റിപ്പല്ലന്റും അതു പോലെ മീ ഇലക്ടിക് സ്‌കൂട്ടറും അവതരിപ്പിച്ചു. എന്നാല്‍ ഷവോമി ഇപ്പോള്‍ മോസ്‌ക്യുറ്റോ റിപ്പല്ലിന്റെ രണ്ടാം വേര്‍ഷന്‍ ചൈനയില്‍ അവതരിപ്പിച്ചു. കൂടാതെ ഇതിനോടൊപ്പം കുട്ടികള്‍ക്കായി പുതിയ മീ മിനി സ്‌കൂട്ടറും അവതരിപ്പിച്ചു. ഷവോമിയുടെ ഈ പുതിയ രണ്ട് ഉത്പന്നങ്ങളുടേയും വിശദാശങ്ങളും അതു പോലെ വില നിര്‍ണ്ണയങ്ങളും കമ്പനി പുറത്തു വിട്ടിട്ടുണ്ട്. ജൂണ്‍ 8 മുതല്‍ ഈ രണ്ട ഉപകരണങ്ങളും ചൈനയില്‍ ലഭ്യമായിത്തുടങ്ങും. ഷവോമിയുടെ 'Mijia' പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ രണ്ട് ഉത്പന്നങ്ങളും അവതരിപ്പിച്ചത്.

Advertisement

ചൈനീസ് മൈക്രോബ്ലോഗിംഗ് സൈറ്റായ വെയ്‌ബോ വഴിയാണ് ഈ രണ്ട് ഉത്പന്നങ്ങളുയേയും പ്രഖ്യാപനം. ആദ്യത്തെ പോസ്റ്റ് പ്രകാരം ഷവോമി മീ ഹോം മോസ്‌ക്യുറ്റോ റിപ്പല്ലന്റിന്റെ വില CYN 59, അതായത് ഇന്ത്യന്‍ വില ഏകദേശം 600 രൂപയും എന്നാല്‍ മറ്റൊരു പോസ്റ്റു വഴി കുട്ടികള്‍ക്കായുളള മീ മിനി കിഡ്‌സ് സ്‌കൂട്ടറിന് CYN 249, അതായത് ഇന്ത്യന്‍ വില ഏകദേശം 2,600 രൂപയുമാണ്.

ഏവരേയും ആകര്‍ഷിക്കുന്ന ഷവോമിയുടെ ഈ രണ്ട് ഉത്പന്നങ്ങളും ജൂണ്‍ 8 മുതല്‍ ഷവോമി മാള്‍, Xiaomi Youpin, Jingdong, Tmall, Suning കൂടാതെ ചൈനയിലെ മറ്റു റീട്ടെയില്‍ ചാനലുകളിലും ലഭ്യമാണ്.

Advertisement

പേരു സൂചിപ്പിച്ചതു പോലെ തന്നെ കൊതുകുകളെ പിടിക്കുന്നതിനു വേണ്ടിയാണ് ഷവോമിയുടെ മീ ഹോം മോസ്‌ക്യൂറ്റോ റിപ്പല്ലന്റ്. പവര്‍ ബാങ്കുമായി കണക്ട് ചെയ്യുമ്പോള്‍ ഇത് എങ്ങനെ പ്രവര്‍ത്തിക്കുമെന്നും ഷവോമി കാണിച്ചിരുന്നു. ഷവോമിയുടെ ഈ ഉത്പന്നം ABS ബോഡി കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്, അതിനാല്‍ ഇത് വളരെ സുരക്ഷിതവും അധികകാലം ഉപയോഗിക്കാനും സാധിക്കുന്നതാണ്. ഇതിന്റെ താഴെയായി ഒരു ആന്റി-സ്ലിപ് മാറ്റും ഉപയോഗിച്ചിരിക്കുന്നതായി നിങ്ങള്‍ക്കു കാണാം. കൊതുക് നിരോധന ഗുളികകള്‍ ജപ്പാനിലെ ആസ്പന്‍ ഫാര്‍മസ്യൂട്ടിക്കലാണ് നിര്‍മ്മിക്കുന്നത്. 28 ക്യുബിക് മീറ്റര്‍ മുറിയില്‍ ഇത് ഉപയോഗിക്കാന്‍ അനുയോജ്യമാണ് എന്നാണ് കമ്പനി പറയുന്നത്. 10 മണിക്കൂര്‍ കഴിഞ്ഞാല്‍ ഇത് ഓട്ടോമാറ്റിക് ആയി ഓഫാകും, എന്ന ടൈമര്‍ മോഡും ഉണ്ട്. 133 ഗ്രാം ഭാരമാണ് ഈ ഉത്പന്നത്തിന്.

Advertisement

അടുത്തതായി ഷവോമിയുടെ മീ മിനി സ്‌കൂട്ടറിനെ പരിചയപ്പെടാം. രണ്ട് സ്പ്രിംഗ് ഉളള ഗുരുത്വാകര്‍ഷണ സംവിധാനമാണ് ഇതില്‍. അത് ശരീരത്തിന്റെ ഗുരുത്വാകര്‍ഷണത്തെ ഏകോപിപ്പിക്കുകയും അതു പോലെ ബാലന്‍സ് നില നിര്‍ത്തുകയും ചെയ്യുന്നു. മൂന്നു മുതല്‍ ആറു വയസ്സു വരെ പ്രായമുളള കുട്ടികള്‍ക്കു വേണ്ടിയാണ് ഈ മിനി സ്‌കൂട്ടര്‍. സ്‌കൂട്ടറിന്റെ മുകള്‍ ഭാഗത്ത് വളരെ മൃദുവായ വസ്തുക്കള്‍ കൊണ്ടാണ് പൊതിഞ്ഞിരിക്കുന്നത്. പവര്‍ ഉത്പാദിപ്പിക്കാനായി ഇന്‍ബിള്‍ട്ട് ലാമ്പ് ഇലക്ട്രോ മാഗ്നെറ്റിക് ഇന്‍ഡക്ഷനും ഉപയോഗിക്കുന്നു.

നോക്കിയയുടെ കുഞ്ഞു സുന്ദരൻ എത്തി.. ആരും ഒന്ന് വാങ്ങിപ്പോകും.. വില 5000 മാത്രം!

ഈ സ്‌കൂട്ടറില്‍ വലിയ പെഡല്‍ ഡിസൈനാണ്. ഇതിന് 50 കിലോ ഗ്രാം ഭാരവുമുണ്ടാകും. കൂടാതെ 274 ചതുരശ്ര അടി വിസ്തീര്‍ണവും 129TPR സ്‌കിഡ് പോയിന്റുമാണ്. മുന്‍ ചക്രത്തിന്റെ കനം 32mm ഉും പിന്‍ ചക്രത്തിന്റെ കനം 52mm ഉുമാണ്.

Best Mobiles in India

English Summary

Xiaomi Mi Mini Scooter, Mi Home Mosquito Repellent Launched