ഷവോമി മി മിക്‌സ്2 ഒക്ടോബര്‍ 10 ന് ഇന്ത്യയില്‍ എത്തും


ഷവോമി ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കാറായി മി മിക്‌സ് 2 ഇന്ത്യയില്‍ ഒക്ടോബര്‍ 10 ന് എത്തും. ഷവോമിയുടെ വിപിയും ഷവോമി ഇന്ത്യയുടെ മാനേജിങ് ഡയറക്ടറുമായ മാനുകുമാര്‍ ജയ്‌ന്റെ ട്വീറ്റിലാണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്.

Advertisement

' കാത്തിരിപ്പ് അവസാനിക്കുകയാണ് ..മി മിക്‌സ് 2 ഇന്ത്യയിലേക്ക് എത്തുകയാണ് ഒക്ടോബര്‍ 10 ന് ...' എന്നാണ് അദ്ദേഹത്തില്‍ ട്വീറ്റില്‍ കുറിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ സ്മാര്‍ട് ഫോണ്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് സെപ്റ്റംബര്‍ 11 ന് മനുകുമാര്‍ ജയ്ന്‍ ട്വീറ്റ് ചെയ്തിരുന്നു. ഷവോമി മി സിക്‌സ് 2 കഴിഞ്ഞ മാസം ചൈനയിലാണ് ആദ്യമായി അവതരിപ്പിച്ചത്.

Advertisement

2160*1080 പിക്‌സല്‍ സ്‌ക്രീന്‍ റെസല്യൂഷനോട് കൂടിയ 5.99- ഇഞ്ച് ഡിസ്‌പ്ലെയുമായാണ് സ്മാര്‍ട് ഫോണ്‍ എത്തുന്നത്. ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസറും 6ജിബി റാമും ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 64 ജിബി, 128 ജിബി, 256 ജിബി എന്നിവയാണ് മൂന്ന് വ്യത്യസ്ത സ്‌റ്റോറേജുകള്‍.

ഏറ്റവും മികച്ച 4ജി വോള്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍!

പിന്‍ ക്യമാറ 12 എംപിയും മുന്‍ ക്യാമറ 5 എംപിയുമാണ്. ക്വിക് ചാര്‍ജ് 3.0 യോടു കൂടിയ 3,400 എംഎഎച്ച് ബാറ്ററിയാണ് സ്മാര്‍ട് ഫോണിലുള്ളത്. എംഐയുഐ 9 എടോപ്പ് ആന്‍ഡ്രോയ്ഡ് 7.1.1 ന്യുഗട്ട് ആണ് ഓപ്പറേറ്റിങ് സിസ്റ്റം.

Advertisement

സ്മാര്‍ട് ഫോണിന്റെ ഇന്ത്യയിലെ വില ചൈനയിലേതിന് സമാനമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയില്‍ മി മിക്‌സ് 2 വിന്റെ 6ജിബി റാം 64ജിബി സ്‌റ്റോറേജ് പതിപ്പിന്റെ വില 3299 ആര്‍എംബി ( ഏകദേശം 32,390 രൂപ ) ആണ്.

6ജിബി റാം 128 സ്റ്റോറേജ് പതിപ്പിന്റെ വില 3599 ആര്‍എംബി ( ഏകദേശം 35,387 രൂപ)യും 6ജിബി റാം 256 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില 3999 ആര്‍എംബി( ഏകദേശം 39,210 രൂപ) യും ആണ്.

പ്രത്യേക സിറാമിക് യൂണിബോഡി വേരിയെന്റും പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ വില 4699 ആര്‍എംബി( ഏകദേശം 46,000 രൂപ) ആണ്. ഇതില്‍ ഏതെല്ലാം പതിപ്പുകളാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് എന്നത് വ്യക്തമായിട്ടില്ല.

Best Mobiles in India

Advertisement

English Summary

Xiaomi Mi Mix 2 is expected to carry the same price tag that the device is retailing at in China.