ആകര്‍ഷിക്കുന്ന സവിശേഷതകളോടെ ഷവോമി മീ മാക്‌സ് 2 ഇന്ത്യയില്‍ എത്തുന്നു!


ഷവോമിയുടെ ഏറ്റവും പുതിയ ഫോണായ മീ മാക്‌സ് 2 ഒക്ടോബര്‍ 10ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യാന്‍ പോകുന്നു. കമ്പനിയുടെ എംഡി മനു കുമാര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ 10ന് ന്യൂഡല്‍ഹിയിലാണ് ഷവോമി മീ മാക്‌സ് 2 അവതരിപ്പിക്കുന്നത്. സാംസങ്ങ് ഗാലക്‌സി എസ്8, ഗാലക്‌സി എസ്8 പ്ലസ്, ഗാലക്‌സി നോട്ട് 8, വിവോ വി7 പ്ലസ് എന്നീ ബിസില്‍-ലെസ് പരമ്പരയിലെ ഏറ്റവും പുതിയ പതിപ്പായി മാറും മീ മാക്‌സ് 2.

Advertisement

എന്തു കൊണ്ട് ഗാലക്‌സി നോട്ട് 8 ഗൂഗിള്‍ പിക്‌സല്‍ 2 XLനേക്കാള്‍ മികച്ചതെന്നു പറയുന്നു?

ഏവരേയും ആകര്‍ഷിക്കുന്ന രീതിയിലാണ് ഷവോമി മീ മാക്‌സ് 2 ന്റെ സവിശേഷതകള്‍. മീ മാക്‌സ് 2 എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ ഈ ഫോണ്‍ ഒരു സ്‌പെഷ്യല്‍ എഡിഷനാണ്. നോണ്‍-സ്‌പെഷ്യല്‍ എഡിഷനില്‍ മൂന്നു വേരിയന്റിലാണ് മീ മാക്‌സ് 2 എത്തുന്നത്. 6ജിബി റാം/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് (വില 32,300 രൂപ), 6ജിബി റാം/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് (വില 35,300 രൂപ), 6ജിബി റാം 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് (വില 39,200 രൂപ) എന്നിങ്ങനെയാണ്.

Advertisement

സ്‌പെഷ്യല്‍ എഡിഷന്‍ വേരിയന്റ് എത്തിയിരിക്കുന്നത് സെറാമിക് ബോഡിയോടു കൂടിയാണ്, ഇത് 8ജിബി റാം 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിനെ, വില 46,000 രൂപ.

ഏറ്റവും മികച്ച 4ജി വോള്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍!

മറ്റു സവിശേഷതളെ കുറിച്ചു പറയുകയാണെങ്കില്‍ 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി (1080X2160 പക്‌സല്‍) ഡിസ്‌പ്ലേ. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 SoC , 6ജിബി റാം (സ്‌പെഷ്യല്‍ എഡിഷന് 8ജിബി റാം), 12എംപി സോണി IMX386 സെന്‍സര്‍, ഫേഷ്യല്‍ റെകഗ്നിഷന്‍ ഉള്‍പ്പെടുത്തിയ 5എംപി ക്യാമറ എന്നിവയാണ്.

4ജി എല്‍റ്റിഇ, ഡ്യുവല്‍ ബ്രാന്‍ഡ്, വൈഫൈ 802.11ac, ജിപിഎസ്/എ-ജിപിഎസ്, ബ്ലൂട്ടൂത്ത് v5.0, യുഎസ്ബി ടൈപ്പ് സി എന്നിവ കണക്ടിവിറ്റികളുമാണ്.

Best Mobiles in India

Advertisement

English Summary

Xiaomi launched Mi MIX 2 in China last month.