ഷവോമി പുതിയ രണ്ട് മൗസ് പാഡുകൾ അവതരിപ്പിച്ചു; സവിശേഷതകൾ ഗംഭീരം!


ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി രണ്ട് പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ഗെയിമിംഗ് സൊസൈറ്റിയില്‍ പുതിയ ഉത്പന്നങ്ങളായ VR ഹെഡ്‌സെറ്റും ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണും അവതരിപ്പിച്ച ശേഷം ഇപ്പോള്‍ പുതിയ രണ്ട് മൗസ് പാഡുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

Advertisement

ഒന്നാമത്തേക് ഷവോമി മീ മൗസ് പാഡും രണ്ടാമത്തേത് ഷവോമി മീ സ്മാര്‍ട്ട് മൗസ്പാഡുമാണ്. ആദ്യം സൂചിപ്പച്ച മൗസ് പാഡ് വളരെ ലളികവും അത് പ്രത്യേകിച്ചും ഗെയിമര്‍ക്കു വേണ്ടിയുളളതുമാണ്. രണ്ടാമത്തെ സ്മാര്‍ട്ട് മൗസ് പാഡ് കൂടുതല്‍ സവിശേഷതകളിലാണ് എത്തിയിരിക്കുന്നത്.

Advertisement

സ്മാര്‍ട്ട് മൗസ് പാഡില്‍ വയര്‍ലെസ് ചാര്‍ജ്ജിംഗ് പിന്തുണയും അതു പോലെ RGB ലൈറ്റ്‌നിംഗ് ഇഫക്ടുകളും ഉണ്ട്. 500 രൂപ മുതല്‍ ഈ രണ്ട് ഉത്പന്നങ്ങളും ചൈനയില്‍ വില്‍പന ആരംഭിച്ചു. 2018ല്‍ ജര്‍മന്‍ ഡോട്ട് ഡിസൈന്‍ അവാര്‍ഡ് നേടിയത് മീ സ്മാര്‍ട്ട് മൗസ് പാഡ് എന്നാണ് അവകാശപ്പെടുന്നത്. ഈ സ്മാര്‍ട്ട് മൗസ് പാഡില്‍ Qi വയര്‍ലെസ് ചാര്‍ജ്ജിംഗ് ഘടകം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഫോണും മൗസും ചാര്‍ജ്ജ് ചെയ്യാനുളള കഴിവും മൗസ് പാഡിനുണ്ട്.

ഇതില്‍ 75 ശതമാനം ചാര്‍ജ്ജിംഗ് ശേഷി കൂടാതെ മൗസ് പാഡില്‍ താപനില നിയന്ത്രണവും ഉണ്ട്. ഒരിക്കല്‍ ഫോണ്‍ ഫുള്‍ ചാര്‍ജ്ജായി കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി ചാര്‍ജ്ജാകുന്നത് തടയുന്നു. ഷവോമിയുടെ ഈ പുതിയ മൗസ് പാഡിലൂടെ ഇപ്പോള്‍ വിപണിയില്‍ അവതരിപ്പിച്ച ഷവോമി മീ മിക്‌സ് 2S ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. വിപണിയില്‍ നിലവിലുളള Qi വയര്‍ലെസ് ചാര്‍ജ്ജിംഗ് പിന്തുണയയുളള ഫോണുകളില്‍ ഒന്നാണ് ഇത്.

Advertisement

കൂടാതെ മീ സ്മാര്‍ട്ട് മൗസ് പാഡിന്റെ ലൈറ്റ്‌നിംഗ് മോഡ് മാറ്റുന്നതിനായി ഉപകരണത്തിന്റെ മുകളില്‍ വലതു വശത്ത് ഒരു അലൂമിനിയം അലോയ് നോബ് ഉള്‍പ്പെടുത്തിയിരിക്കുന്നു. അത് കറക്കുന്ന സമയത്ത് ഉപയോക്താക്കള്‍ക്ക് 16.8 മില്ല്യന്‍ നിറങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത് മാറ്റാം. കൂടാതെ ബ്ലൂട്ടൂത്ത് വഴി കമ്പ്യൂട്ടറില്‍ ഉപകരണം കണക്ട് ചെയ്ത് വോളിയം നിയന്ത്രിക്കാനാകും.

ഷവോമിയുടെ മീ സ്മാര്‍ട്ട് മൗസ് പാഡില്‍ ഒരു സുഗമമായ ഉപരിതലം ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഈ മൗസ് പാഡിന്റെ അളവ് 420X260mm ആണ്. കൂടാതെ ഇതില്‍ ആന്റി-സ്ലിപ് TPU മാറ്റ് എന്ന ഓപ്ഷനും ഉണ്ട്. YouPin ഈകൊമേഴ്‌സ് സൈറ്റില്‍ ഇതിന്റെ വില ആരംഭിക്കുന്നത് 500 രൂപ മുതലാണ്.

Advertisement

മീ മൗസ് പാഡ് ഗെയിമേഴ്‌സിനെ ലക്ഷ്യം വച്ചാണ് ഇറക്കിയിരിക്കുന്നത്. ഇതില്‍ മെച്ചപ്പെട്ട സെന്‍സര്‍ പ്രകടനവും അതു പോലെ സ്പീഡ് ട്രാക്കിംഗും വാഗ്ദാനം ചെയ്യുന്നു. ഉപകരണത്തില്‍ സക്ഷന്‍ കപ്പ് ഉളളതിനാല്‍ ഉപയോഗിക്കുന്ന സമയത്ത് അത് കുലുങ്ങാതിരിക്കാന്‍ സഹായിക്കുന്നു. ഈ മൗസ് പാഡിന്റെ അളവ് 355x255x2.35mm ഉും ഭാരം 196 ഗ്രാമുമാണ്. ഷവോമിയുടെ YouPin സൈറ്റില്‍ ഈ മൗസ്പാഡിന്റെ വില ആരംഭിക്കുന്നത് 500 രൂപ മുതലാണ്.

'Explore', 'For You' ടാബുകളുമായി ഗൂഗിൾ മാപ്‌സ്

Best Mobiles in India

English Summary

Xiaomi Mi Mouse Pad and Mi Smart Mouse Pad With Smoother Surface and Wireless Charging Launched