i5 പ്രോസസറിൽ 8 ജിബി റാമിൽ യൂത്ത് എഡിഷൻ ലാപ്ടോപ്പ് ഷവോമി അവതരിപ്പിച്ചു


സ്മാർട്ഫോണുകളിലൂടെ രാജ്യത്ത് തരംഗം സൃഷ്ടിച്ച കമ്പനിയാണ് ഷവോമി. കുറഞ്ഞ വിലയിൽ മികച്ച ഗുണമേന്മയിൽ ഏറ്റവും നല്ല സവിശേഷതകൾ നൽകി ഇറങ്ങുന്ന ഓരോ ഷവോമി ഫോണുകളും രാജ്യത്ത് ചൂടപ്പം പോലെയാണ് വിറ്റുപോകാറുള്ളത്. എന്നാല ഷവോമിയെ സംബന്ധിച്ചെടുത്തോളം സ്മാർട്ഫോൺ മാത്രമല്ല, വ്യത്യസ്തങ്ങളായ പ്ലേ ഗൃഹോപകരണങ്ങളും ഗാഡ്ജറ്റുകളും എല്ലാം തന്നെ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

Advertisement

ഗൃഹോപകരണങ്ങൾ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, സ്മാർട്ട് ഷൂസ്, പെൻ, കുട, ടിവി എന്നുതുടങ്ങി വ്യത്യസ്തങ്ങളായ പലതും കമ്പനി ചൈനയിൽ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ പലതും പിന്നീട് ഇന്ത്യയടക്കം പല രാജ്യങ്ങളിലേക്കും വിപണി തേടി വന്നിട്ടുമുണ്ട്, അവയെല്ലാം ഉപഭോക്താക്കൾ സ്വീകരിച്ചിട്ടുമുണ്ട്. ഈ നിരയിലേക്ക് തങ്ങളുടെ ലാപ്ടോപ്പ് ശ്രേണിയിൽ ഷവോമി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന പുതിയ മോഡലാണ് മി യൂത്ത് എഡിഷൻ ലാപ്ടോപ്പ്.

Advertisement

ഷവോമിയുടെ മി ബ്രാൻഡിൽ പെട്ട ലാപ്ടോപ്പുകളുടെ വില കുറഞ്ഞ, അതിനൊത്ത സവിശേഷതകൾ ഉള്ള മോഡലാണ് ഈ യൂത്ത് എഡിഷൻ ലാപ്ടോപ്പ്. 15.6 ഇഞ്ച് ഫുൾ എച്ഡി ഡിസ്‌പ്ലേയിൽ എത്തുന്ന ഈ മോഡലിൽ ഇന്റൽ കോർ i5 എട്ടാം തലമുറയിൽ പെട്ട പ്രോസസർ ആണുള്ളത്. 8 ജിബി ആണ് റാം വരുന്നത്. അതോടൊപ്പം 2 ജിബി MX110 ഗ്രാഫിക്‌സും ഈ ലാപ്‌ടോപ്പിൽ ഉണ്ട്.

വിൻഡോസ് 10 ആണ് ഓപ്പറേറ്റിങ് സിസ്റ്റം എന്നത് പ്രത്യേകം എടുത്തുപറയേണ്ട കാര്യമില്ലല്ലോ. 128 ജിബി SSD ഡ്രൈവും ഈ ലാപ്‌ടോപ്പിൽ ഉണ്ട് എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. അതോടൊപ്പം ഹാർഡ് ഡിസ്ക് ഡ്രൈവ് ആയി 1 ടിബിയും ലാപ്‌ടോപ്പിൽ ഉണ്ട്.

Advertisement

ശബ്ദത്തിനായി 3wന്റെ ഇരട്ട സ്പീക്കറുകൾ കമ്പനി ലാപ്‌ടോപ്പിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. അതോടൊപ്പം ഇരട്ട കൂളിംഗ് ഫാൻ സിസ്റ്റവും ഈ മോഡലിൽ ഉണ്ട്. ഷവോമിയുടെ ഉയർന്ന നിരയിൽ പെട്ട ലാപ്ടോപ്പുകളുടെ ഒരു മിനി വേർഷൻ എന്ന നിലയിൽ വിദ്യാർത്ഥികൾക്കും മറ്റും ഏറെ ഉപകാരപ്പെടും ഈ ലാപ്ടോപ്പ് മോഡൽ. 4599 RMB (ഏകദേശം 48,300 രൂപ)യാണ് മോഡലിന് ചൈനയിൽ വിലയിട്ടിരിക്കുന്നത്.

സ്വന്തം ശരീരത്തിൽ നിന്ന് പാട്ട് കേൾക്കാം, കോൾ ചെയ്യാം.. പുത്തൻ സാങ്കേതികവിദ്യയെത്തി..!

Best Mobiles in India

Advertisement

English Summary

Xiaomi Mi Notebook Youth Edition launched with Core i5 CPU