ഷവോമിയുടെ അത്യുഗ്രന്‍ മീ പാഡ് 4 പ്ലസ് അവതരിപ്പിച്ചു..!


2014 ജൂലൈയില്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ഷവോമി ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായി വളര്‍ന്നിരിക്കുകയാണ്. കൂടാതെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയിലും ഏറ്റവും വില്‍പ്പനയുളള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായി ഷവോമി മാറിക്കഴിഞ്ഞു.

Advertisement

40,000-50,000 രൂപയ്ക്കു മറ്റു കമ്പനികള്‍ വില്‍ക്കുന്ന ഫോണുകള്‍ അതേ സവിശേഷതകള്‍ നല്‍കി ഷവോമി 20,000-25,000 രൂപയ്ക്കു വില്‍ക്കുന്നു. അതു പോലെ 20,000-25,000 രൂപയ്ക്കു മറ്റു കമ്പനികള്‍ നല്‍കുന്ന ഫോണുകള്‍ ഏതാണ്ട് 10,000 രൂപയ്ക്ക് ഷവോമി നല്‍കുന്നു. അതിനാലാണ് പാവങ്ങളുടെ ഐഫോണ്‍ ഷവോമി എന്നു പറയുന്നതും.

Advertisement

ഇപ്പോള്‍ ചൈനയില്‍ ഷവോമി പ്രേമികള്‍ക്കായി പുതിയൊരു ഉത്പന്നം അവതരിപ്പിച്ചിരിക്കുകയാണ്. അതാണ് ഷവോമിയുടെ ആന്‍ഡ്രോയിഡ് ഫാബ്ലറ്റായ മീ പാഡ് 4 പ്ലസ്. ഈ വര്‍ഷം ജൂണില്‍ വിപണിയില്‍ ഇറക്കിയ 8 ഇഞ്ച് മീ പാഡ് 4നെ വച്ചു താരതമ്യം ചെയ്യുമ്പോള്‍ മീ പാഡ് 4 പ്ലസ് സ്‌പോര്‍ട്ട്‌സിന് 10.1 ഇഞ്ച് ഡിസ്‌പ്ലേയാണ്. ആസ്‌പെക്ട് റേഷ്യോ രണ്ടിനും 16:10 തന്നെയാണ്.

ഫാബ്ലറ്റിന്റെ മറ്റു ആകര്‍ഷകമായ സവിശേഷതകള്‍ അതിന്റെ മുന്‍ വശത്തെ വിരലടയാള സെന്‍സറാണ്. കൂടാതെ 8,620എംഎഎച്ച് ബാറ്ററിയും AI- പവര്‍ ഫേസ് അണ്‍ലോക്ക് സവിശേഷതയും ഉണ്ട്. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 SoC പ്രോസസറാണ് ഇതില്‍. മീ പാഡ് 4 പ്ലസിന് ഏകദേശ എല്ലാ സവിശേഷതകളും മീ പാഡ് 4നെ പോലെ തന്നെ.

Advertisement

ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് ഈ ടാബ്ലറ്റ് റണ്‍ ചെയ്യുന്നത്. 13എംപി റിയര്‍ ക്യാമറയും 5എംപി മുന്‍ ക്യാമറയും മീ പാഡ് 4 പ്ലസില്‍ ഉണ്ട്. 8,620എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4ജി എല്‍ടിഇ, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, GLONASS, യുഎസ്ബി ടൈപ്പ് സി എന്നിവ മറ്റു പ്രധാന സവിശേഷതകളാണ്.

ഷവോമി മീ പാഡ് 4 പ്ലസിന്റെ വിലയും ലഭ്യതയും

മീ പാഡ് 4 പ്ലസ് 4ജിബി റാം 64ജിബി വേരിയന്റിന് 19,300 രൂപയും 4ജിബി റാം 128ജിബി സ്റ്റോറേജ് വേരിയന്റിന് 21,300 രൂപയുമാണ്. ഓഗസ്റ്റ് 16ന് രാവിലെ 10 മണി മുതല്‍ ബ്ലാക്ക്, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ രാജ്യത്ത് ലഭ്യമായി തുടങ്ങി.

Advertisement

നിങ്ങളുടെ ആധാർ കാർഡ് നഷ്ടമായാൽ എന്തുചെയ്യണം?

Best Mobiles in India

English Summary

Xiaomi Mi Pad 4 Plus Launched, Need To Know Everything!