വിലക്കുറവിൽ ഷവോമി പവർബാങ്കുകൾ ഇപ്പോൾ വാങ്ങാം!


പവർ ബാങ്കുകൾക്ക് വിലക്കുറവുമായി ഷവോമി. കമ്പനിയുടെ ഏറ്റവും മികച്ച 3 പവർ ബാങ്കുകളാണ് ഇപ്പോൾ വിലക്കുറവിൽ വാങ്ങാൻ സൗകര്യം ലഭിച്ചിരിക്കുന്നത്. 10000 mAh ന്റെയും 20000 mAh ന്റെയും മി പവർബാങ്ക് 2ഐ മോഡലുകളും 10000 mAh ന്റെ മി പവർബാങ്ക് പ്രോ മോഡലുമാണ് ഇപ്പോൾ വിലക്കുറവിൽ വാങ്ങാൻ സാധിക്കുക.

വിലക്കുറവ് ഇങ്ങനെ

14,99 രൂപക്ക് ലഭിച്ചിരുന്ന 10000 mAh മി പവർബാങ്ക് പ്രോ 200 രൂപ കുറച്ച് 12,99 രൂപയ്ക്കാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. രണ്ടുവർഷം മുമ്പാണ് ഈ മോഡൽ കമ്പനി അവതരിപ്പിച്ചിരുന്നത്. 10000 mAh ന്റെ മി പവർബാങ്ക് 2ഐക്ക് 100 രൂപയാണ് കുറവ് വന്നിരിക്കുന്നത്. അതോടെ 799 രൂപക്ക് ഈ പവർബാങ്ക് ഇപ്പോൾ ലഭ്യമാകും. 20000 mAh ന്റെ മി പവർബാങ്ക് 2ഐക്കും 100 രൂപയാണ് കുറവ് വന്നിരിക്കുന്നത്. 14,99 രൂപയ്ക്കാണ് ഇപ്പോൾ ഈ മോഡൽ ലഭ്യമാകുക.

വിലക്കുറവിന് കാരണം

മി.കോം, ആമസോൺ ഇന്ത്യ എന്നിവ വഴിയാണ് ഇവ വാങ്ങാൻ സാധിക്കുക. ജിഎസ്ടി ടാക്‌സ് ഇനത്തിൽ അടയ്ക്കേണ്ട തുകയിൽ വന്ന കുറവാണ് ഇപ്പോൾ കമ്പനി ഈ ഉൽപ്പന്നങ്ങളും കുറച്ചിരിക്കുന്നത്. ഇതിലൂടെ ഇന്ത്യൻ ആരാധകരോടും ഉപഭോക്താക്കളോടും കമ്പനിക്കുള്ള താൽപര്യവും ബഹുമാനവും പ്രകടമാക്കുക കൂടിയാണ് ഷവോമി ചെയ്യുന്നത്.

പവർബാങ്ക് 2ഐ മോഡലുകൾ

10000 mAh ന്റെയും 20000 mAh ന്റെയും മി പവർബാങ്ക് 2ഐ മോഡലുകൾ മെയ്ക്ക് ഇന്ത്യ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു അവതരിപ്പിച്ചിരുന്നത്. 2 യുഎസ്ബി ഔട്ടുകൾ, ലിഥിയം പോളിമർ ബാറ്ററികൾ, സ്മാർട്ട് കണ്ട്രോൾ ചിപ്പുകൾ എന്നിവയോടെയാണ് ഈ പവർബാങ്ക് മോഡലുകൾ വരുന്നത്.

പവർബാങ്ക് പ്രോ

10000 mAh മോഡലിന് 14.2 എംഎം കനവും 245 ഗ്രാം ഭാരവുമാണ് ഉള്ളത്. 20000 mAh മോഡൽ എത്തുന്നത് 358 ഗ്രാം ഭാരവുമായിട്ടാണ്. 2016 ഒക്ടോബർ മാസം പുറത്തിറക്കിയ 10000 mAh മി പവർബാങ്ക് പ്രോ യുഎസ്ബി ടൈപ് സി ചർജിങ് പിന്തുണയോടെയാണ് എത്തിയിരുന്നത്. 3000 mAh ബാറ്ററിയുള്ള ഒരു ആൻഡ്രോയ്ഡ് ഫോൺ രണ്ടര പ്രാവശ്യം ചാർജ്ജ് ചെയ്യാനും ഈ പവർബാങ്ക് കൊണ്ട് സാധിക്കും.

ഷവോമിയുടെ പുതിയ അവതാരമായ എംഐ എ2 ഫോണ്‍ ഓഗസ്റ്റ് 8ന് ഇന്ത്യയില്‍..!

Most Read Articles
Best Mobiles in India
Read More About: news xiaomi technology

Have a great day!
Read more...

English Summary

Xiaomi Mi Powerbanks Get Price Cuts in India