ബഡ്ജറ്റ് വിലയില്‍ മികച്ച സിനിമാറ്റിക് ശബ്ദാനുഭവവുമായി ഷവോമി എം.ഐ സൗണ്ട്ബാര്‍; റിവ്യൂ


വളരെ കുറച്ചു കാലം കൊണ്ട് ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് വിപണിയില്‍ ചലനം സൃഷ്ടിച്ച ചൈനീസ് കമ്പനിയാണ് ഷവോമി. കമ്പനിയുടെ ബഡ്ജറ്റ്, മിഡ്-റേഞ്ച് ഫോണുകള്‍ക്ക് ഇന്ത്യയില്‍ ആരാധകരേറെയാണ്. മാത്രമല്ല മികച്ച അഞ്ച് ഫോണുകളുടെ പട്ടികയെടുത്താല്‍ അതില്‍ ഉറപ്പായും എം.ഐയുടം സ്മാര്‍ട്ട്‌ഫോണുമുണ്ടാകും.

Advertisement

മറ്റൊരു താരം

എം.ഐയുടെ സ്മാര്‍ട്ട് ടി.വിയാണ് വിപണിയിലെ മറ്റൊരു താരം. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിച്ച ഈ മോഡലിനും ആരാധകരേറെയാണ്. ഈയിടെ രണ്ടു പുത്തന്‍ മോഡലുകളും കമ്പനി പുറത്തിറക്കുകയുണ്ടായി. എം.ഐ. ടി.വി 4X പ്രോ(55), എം.ഐ എല്‍.ഇ.ഡി ടി.വി 4A പ്രോ (43) എന്നിവയാണ് രണ്ടു മോഡലുകള്‍. 39,999, 22,999 രൂപയാണ് ഇരു മോഡലുകളുടെയും വില. ഇനി എം.ഐ സൗണ്ട്ബാറിനെപ്പറ്റി അറിയണ്ടേ.... തുടര്‍ന്നു വായിക്കൂ.

Advertisement
എം.ഐ സൗണ്ട്ബാര്‍ സവിശേഷതകള്‍

33 ഇഞ്ച് വലിപ്പമുള്ള എം.ഐ സൗണ്ട്ബാറിന് 32.6X2.83X3.42 ഡൈമന്‍ഷനാണുള്ളത്. 50 ഹെര്‍ട്‌സ് മുതല്‍ 25,000 ഹെര്‍ട്‌സ് വരെയാണ് ഫ്രീക്വന്‍സി റേഞ്ച്. ഉയര്‍ന്ന ഫ്രീക്വന്‍സി ക്രമീകരിക്കാനായി 20m ന്റെ രണ്ട് ഡോം സ്പീക്കറുകള്‍ ഉള്ളിലുണ്ട്. മികച്ച ബാസിനായി 2.5 ഇഞ്ചിന്റെ രണ്ട് വൂഫറാണ് ഘടിപ്പിച്ചിരിക്കുന്നത്. കൂട്ടിന് നാല് പാസീവ് റേഡിയേറ്ററുകളുമുണ്ട്. ക്വാളിറ്റിയുള്ളതും ഉയര്‍ന്ന ബാസുള്ളതുമായ ശബ്ദം ഇതിലൂടെ ലഭിക്കുന്നു.

എം.ഐ സൗണ്ട്ബാര്‍ കണക്ടീവിറ്റി

സ്മാര്‍ട്ട് കണക്ടീവിറ്റി സംവിധാനങ്ങളെല്ലാം എം.ഐ സൗണ്ട്ബാറിലുണ്ട്. ബ്ലൂടുത്ത് ലഭ്യമായ എല്ലാ ഉപകരണങ്ങളില്‍ നിന്നും എം.ഐ സൗണ്ട്ബാറുമായി ബന്ധിപ്പിക്കാനായി ബ്ലൂടൂത്ത് 4.2 സംവിധാനമുണ്ട്. S/PDIF, ഓപ്റ്റിക്കല്‍, ഓക്‌സ്-ഇന്‍, ലൈന്‍-ഇന്‍ കണക്ടീവിറ്റിയും ഒപ്പമുണ്ട്. പുത്തന്‍ എം.ഐ ടിവിയാണ് വീട്ടിലുള്ളതെങ്കില്‍ ഓക്‌സ് ഇന്‍, ബ്ലൂടൂത്ത്, ലൈന്‍-ഇന്‍, S/PDIF സംവിധാനങ്ങള്‍ വഴി എം.ഐ സൗണ്ട്ബാര്‍ ബന്ധിപ്പിക്കാവുന്നതാണ്.

യു.എസ്.ബി പോര്‍ട്ട്, എച്ച്.ഡി.എം.ഐ ഇന്‍പുട്ട് എന്നിവയില്ലെന്നത് ന്യൂനതയാണ്. ഡെഡിക്കേറ്റഡ് റിമോട്ട് കണ്ട്രോളറിന്റെ അഭാവവും ചിലരെയെങ്കിലും നിരാശപ്പെടുത്തും. ഇതിനാല്‍ ശബ്ദത്തെ നിയന്ത്രിക്കുകയടക്കമുള്ള കാര്യങ്ങള്‍ നേരിട്ട് ചെയ്യേണ്ടിവരും. ബ്ലൂടൂത്ത് വഴിയാണ് കണക്ട് ചെയ്തതെങ്കില്‍ ശബ്ദനിയന്ത്രണം നിങ്ങളുടെ ഉപകരണം വഴി സാധ്യമാണ്.

എം.ഐ സൗണ്ട്ബാര്‍ ഡിസൈന്‍

കമ്പനിയുടെ 'എം.ഐ ലുക്ക്' പ്രതിഫലിക്കുന്നതാണ് എം.ഐ സൗണ്ട്ബാറിന്റെ ഡിസൈന്‍. വളരെ ലളിതവും ഭംഗിയുള്ളതുമാണ്. വൈറ്റ്, ഗ്രേ നിറഭേദങ്ങളുടെ കൂടിച്ചേരല്‍ സൗണ്ട്ബാറിന് കാണാന്‍ രൂപഭംഗി നല്‍കുന്നു. പ്ലാസ്റ്റിക് അധിഷ്ഠിത നിര്‍മിതിയാണ് എം.ഐ സൗണ്ട്ബാറിന്റേത്.

ടേബിളിലും ചുമരിലും ഘടിപ്പിക്കാം

ഉപയോക്താക്കള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഘടിപ്പിക്കാമെന്നതാണ് എം.ഐ സൗണ്ട്ബാറിന്റെ പ്രത്യേകത. ടേബിളിലും, ടി.വി സ്റ്റാന്റിലും ആവശ്യമെങ്കില്‍ ചുമരിലും ഘടിപ്പിക്കാം. ഇതിനായി എക്‌സ്പാന്‍ഷന്‍ ബാറും സ്‌ക്രൂവും കമ്പനി നല്‍കുന്നു. അതിനാല്‍തന്നെ വാങ്ങുന്നവര്‍ക്ക് ഒരു ഭയവും വേണ്ട.

ഓഡിയോ സവിശേഷതകള്‍

ബഡ്ജറ്റ് വിലയില്‍ മികച്ച് ഓഡിയോ പെര്‍ഫോമന്‍സാണ് എം.ഐ സൗണ്ട്ബാര്‍ നല്‍കുന്നത്. 33 ഇഞ്ച് സ്പീക്കറില്‍ നിന്നും പുറപ്പെടുവിക്കുന്ന റംബ്ലിംഗ് ബാസും മിഡും ഹൈയും കലര്‍ന്ന ശബ്ദം ഏവരെയും ആകര്‍ഷിക്കുമെന്നുറപ്പ്. കമ്പനി പറയുന്ന എം.ഐ സൗണ്ട്ബാറിന്റെ സിനിമാറ്റിക് എക്‌സ്പീരിയന്‍സ് മികച്ചതാണ്. കൃത്യതയുള്ളതും മിഴിവാര്‍ന്നതുമായ ശബ്ദം എം.ഐ സൗണ്ട്ബാറിലൂടെ ആസ്വദിക്കാനാകും.

ജാഗ്രത ! ഈ രണ്ട്‌ ആപ്പുകൾ നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ചോർത്തിയേക്കാം

വോക്കലിനായി മാത്രം എം.ഐ സൗണ്ട്ബാര്‍ വാങ്ങാനുദ്ദേശിക്കുന്നവരെ ചെറിയ രീതിയിലെങ്കിലും നിരാശരാക്കുമെങഅകിലും മറ്റെല്ലാ തരത്തിലും ഈ മോഡല്‍ മികച്ചതാണ്, ബാസും, ഹെവി ശബ്ദവും, സിനിമാറ്റിക് അനുഭവവുമെല്ലാമാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നതെങ്കില്‍ ഉറപ്പായും എം.ഐ സൗണ്ട്ബാര്‍ തന്നെയാണ് മികച്ചത്.

ചുരുക്കം

4,999 രൂപയ്ക്ക് എം.ഐ സൗണ്ട്ബാര്‍ നിങ്ങളെ ഒരുതരത്തിലും നിരാശപ്പെടുത്തില്ല. മികച്ച ശബ്ദാനുഭവവും ഘടിപ്പിക്കാവുന്ന രീതികളും കണക്ടീവിറ്റി സംവിധാനങ്ങളുമെല്ലാം ഒരു മിഡ് റേഞ്ച് സൗണ്ട്ബാറിലെന്ന പോലെ എം.ഐ സൗണ്ട്ബാറിലുമുണ്ട്. വിലയ്ക്ക് തികച്ചും അനുയോജ്യമായ മോഡല്‍ തന്നെയാണിത്.

Best Mobiles in India

English Summary

Xiaomi Mi Soundbar Review: Cinematic sound experience at budget price