ഷവോമി മീ ടിവി ഇപ്പോള്‍ ഓണ്‍ലൈനിലും ഓഫ്‌ലൈനിലും...!


ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമല്ല മികവേറി നില്‍ക്കുന്നത്. സ്മാര്‍ട്ട് ടിവിയിലും അങ്ങനെ തന്നെ. ഓണ്‍ലൈന്‍ ഫ്‌ളാഷ് സെയിലില്‍ മിനിറ്റുകള്‍ക്കുളളിലാണ് ഷവോമി ടിവിയുടെ സ്‌റ്റോക്ക് കഴിയുന്നത്.

Advertisement

ഓഫ്‌ലൈന്‍ ലഭ്യത

ഇപ്പോള്‍ ഷവോമി തങ്ങളുടെ മീ ടിവിയുടെ ഓഫ്‌ലൈന്‍ ലഭ്യത വികസിപ്പിക്കാന്‍ പോകുന്നു. അതായത് ഷവോമിയുമായി പാര്‍ട്ട്‌നര്‍ നടത്തിയ ഒന്‍പതോളം നഗരങ്ങളില്‍, അതായത് ന്യൂഡല്‍ഹി, ബാംഗ്ലൂര്‍, അഹ്മദാബാദ്, കൊല്‍ക്കത്ത, ഇന്‍ഡോര്‍, പട്‌ന, പൂനെ, മുംബൈ, മദൂര്‍ എന്നീവിടങ്ങളായി 500 ഓളം സ്‌റ്റോറുകളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.

Advertisement
കമ്പനി പറഞ്ഞു.

അങ്ങനെ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് മികച്ച നിലവാരമുളള നൂതന ഉത്പന്നങ്ങള്‍ സത്യസന്ധമായ വില നിര്‍ണ്ണയത്തില്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കുമെന്ന് ഒരു പ്രസ്താവനയില്‍ കമ്പനി പറഞ്ഞു.

ഇതിനു മുന്‍പ് ഷവോമി മീ ടിവികള്‍ ഓണ്‍ലൈന്‍ ചാനലായ ഫ്‌ളിപ്കാര്‍ട്ടിലും ഓഫ്‌ലൈന്‍ ചാനലായ മീ ഹോം സ്‌റ്റോറിലും മാത്രമായിരുന്നു. മീ ടിവിയിടെ അവിശ്വസനീയമായ ആവശ്യം കണക്കിലെടുത്താണ് ഈ ഒരു നീക്കത്തിന് ഷവോമി തയ്യാറെടുത്തത്.

സ്മാര്‍ട്ട് ടിവികള്‍

മീ എല്‍ഇഡി സ്മാര്‍ട്ട് ടിവികള്‍ തുടക്കത്തില്‍ ഷവോമി ഇന്ത്യയുടെ ഓണ്‍ലൈന്‍ പങ്കാളികളിലൂടേയും ബ്രാന്‍ഡ് ഫ്‌ളാഗ്ഷിപ്പ് മീ ഹോം റീട്ടെയില്‍ ഔട്ട്‌ലെറ്റിലും മാത്രമായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ഈ ഉത്പന്നം വന്‍ പ്രശസ്ഥിയാണ് നേടിയിരിക്കുന്നത് എന്ന് 'ഷവോമി പറഞ്ഞു'.

ഫ്‌ളാഷ് സെയില്‍

ഷവോമി അടുത്തിടെ തങ്ങളുടെ മീ ടിവി 4Aയുടെ പ്രതിവാര ഫ്‌ളാഷ് സെയില്‍ നിര്‍ത്തുകയാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ മീ ടിവി 4A 32 ഇഞ്ചും 43 ഇഞ്ചും ഇന്ത്യയിലെ ഓപ്പണ്‍ സെയിലില്‍ ലഭ്യമാണ്. ഈ വര്‍ഷം മാര്‍ച്ചിലാണ് ഇവ രണ്ടും പുറത്തിറങ്ങിയത്. 32 ഇഞ്ച് മീ ടിവി 4Aയുടെ വില 13,999 രൂപയും മീ ടിവി 4A 43 ഇഞ്ചിന്റെ വില 22,999 രൂപയുമാണ്.

ഷവോമിയുടെ തീരുമാനം.

കൂടാതെ ഷവോമിയുടെ 55 ഇഞ്ച് മീ ടിവി 4, മീ ടിവി 4A എന്നിവയും കൂടുതല്‍ ചാനലുകളില്‍ ലഭ്യമാകുന്നതിനാല്‍ ഫ്‌ളാഷ് സെയില്‍ നിര്‍ത്തിയിരിക്കുന്നു. കൂടുതല്‍ ചാനലുകള്‍ക്കായി കൂടുതല്‍ യൂണിറ്റുകള്‍ ഉത്പാദിപ്പിക്കാനാണ് ഷവോമിയുടെ തീരുമാനം. സെപ്തംബര്‍ 27ന് ഇന്ത്യയിലേക്ക് കൂടുതല്‍ ഉത്പന്നങ്ങള്‍ കൊണ്ടു വരാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.


Best Mobiles in India

English Summary

Xiaomi Mi TV available both online and offline