55 ഇഞ്ച് ഷവോമി മീ ടിവി 4ന്റെ അടുത്ത ഫളാഷ് സെയില്‍ മാര്‍ച്ച് 13ന്


55 ഇഞ്ച് ഷവോമി മീ ടിവി 4ന്റെ രണ്ടാം ഫ്‌ളാഷ് സെയിലും നിമിഷങ്ങള്‍ക്കുളളില്‍ അവസാനിച്ചു. മൂന്നാം ഫ്‌ളാഷ് സെയില്‍ മാര്‍ച്ച് 6ന് ഫ്‌ളിപ്കാര്‍ട്ടിലും മീ.കോമിലുമായിരുന്നു. ഇതില്‍ നിങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത ഫ്‌ളാഷ് സെയിലില്‍ പങ്കെടുക്കാം, അതായത് മാര്‍ച്ച് 13ന് ഉച്ചയ്ക്ക് 12 മണിക്ക്.

Advertisement

ഇന്ത്യയില്‍ മികച്ച പ്രതികരണമാണ് മീ ടിവി 4ന് ലഭിച്ചത്. ഇതിപ്പോള്‍ മൂന്നാമത്തെ ഫ്‌ളാഷ് സെയിലിലാണ് സെക്കന്‍ഡുകള്‍ക്കുളളില്‍ മീ ടിവി വിറ്റഴിച്ചത്. നിലവില്‍ മാര്‍ക്കറ്റിലെ ഏറ്റവും വില കുറഞ്ഞ 4കെ UHD സ്മാര്‍ട്ട് ടിവിയാണ് മീ ടിവി 4, വില 39,999 രൂപ.

Advertisement

മീ ടിവി 4, ഇന്ത്യയിലെ ലോഞ്ച് ഓഫറുകള്‍

മീ ടിവി 4 ഇന്ത്യയില്‍ അവതരിപ്പിച്ചത് 39,999 രൂപയ്ക്കാണ്. ലോഞ്ച് ഓഫറിന്റെ ഭാഗമായി ടിവി വാങ്ങുന്നവര്‍ക്ക് സൗജന്യമായി മൂന്നൂ മാസത്തെ സബ്‌സ്‌ക്രിപ്ഷന്‍ (619 രൂപ വിലയുളള) സോണി ലൈവും ഹംങ്കാമ പ്ലേയും മീ ഐആര്‍ കേബിളും (299 രൂപ വിലയുളള) 1,099 രൂപ വിലയുളള ഓണ്‍-സൈറ്റ് ഇന്‍സ്റ്റലേഷനും ലഭിക്കുന്നു.

മീ ടിവി 4 സവിശേഷതകള്‍

4 ഇഞ്ച് റസൊല്യൂഷനുളള എച്ച്ഡിആര്‍ പുന്തുണയുളള 55 ഇഞ്ച് എല്‍ഇഡി ഡിസ്‌പ്ലേ പാനലോടു കൂടിയ ടിവിയാണ് ഷവോമി ഇന്ത്യയില്‍ അവതരിപ്പിച്ചത്.

64ബിറ്റ് ക്വാഡ്‌കോര്‍ അംലോജിക് കോര്‍ടെക്‌സ് A53 SoC 1.8GHz മിലിT830 ഗ്രാഫിക്‌സും ലഭ്യമാണ്. 60GHz പാനലില്‍ 178 ഡിഗ്രീ വീക്ഷണ കോണുകളാണുളളത്. 2ജിബി റാമും 8ജിബി സ്‌റ്റോറേജും ഇതിലുണ്ട്. ഡോള്‍ബി +DTS സിനിമ ഓഡിയോ ക്വാളിറ്റി മീ ടിവിയില്‍ ഒരുക്കിയിട്ടുണ്ട്.

ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ ഗെയിമുകളും ആപ്‌സുകളും വികസിപ്പിച്ച സ്ത്രീകളെ ബഹുമാനിച്ച് ഗൂഗിള്‍

പുതിയ മീ ടിവി സീരീസുകള്‍ എത്തുന്നു

മീ ടിവി 4എ സീരീസ് നാല് സ്‌ക്രീന്‍ വലുപ്പത്തിലാണ് പുറത്തിറങ്ങുന്നത്. കൂടാതെ AI അടിസ്ഥാന സ്പീച്ച് റെകഗ്‌നിഷനും ഉള്‍പ്പെടുന്നു. 55 ഇഞ്ച് 65 ഇഞ്ച് മോഡലുകള്‍ 4കെയില്‍ വരുന്നുണ്ട്. 43 ഇഞ്ചിന്റെയും 49 ഇഞ്ചിന്റെയും മോഡലുകള്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. മീ ടിവി 4സി ഇന്ത്യയിലും എത്തുമെന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മീ ടിവി 4സി യുടെ അപ്‌ഡേറ്റാണ് 4എ. രണ്ട് വേരിയന്റുകളിലാണ് ടിവി എത്തുന്നത്. ഒന്ന് 43 ഇഞ്ച് ഫുള്‍ എച്ച്ഡി മോഡലും മറ്റൊന്ന് 55 ഇഞ്ച് 4കെ മോഡലുമാണ്. 43 ഇഞ്ച് ഫുള്‍ എച്ച്ഡി ടിവിയ്ക്ക് 19,000 രൂപയാണ് വില. 55 ഇഞ്ച് 4കെ ടിവിയ്ക്ക് വില വില 27,200 രൂപയാണ് വില.

39,999 രൂപയാണ് 55 ഇഞ്ച് മീ ടിവി 4ന്റെ വില. മറ്റു കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഷവോമി ടിവികള്‍ക്ക് വില കുറവാണ് എന്നാണ് വിലയിരുത്തല്‍.

Best Mobiles in India

English Summary

Users who were unable to make a quick checkout in March 6 sale will now have to wait for March 13 at 12pm for the next flash sale.