ഷിയോമി Mi3; ദേ വന്നു, ദാ പോയി: വിറ്റുതീര്‍ന്നത് 5 സെക്കന്റിനുള്ളില്‍


ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഷിയോമി ഇന്ത്യയില്‍ ചരിത്രം രചിക്കുകയാണ്. രാജ്യത്ത് കമ്പനി അവതരിപ്പിച്ച ആദ്യ ഹാന്‍ഡ്‌സെറ്റായ Mi3 രണ്ടാം തവണയും വില്‍പനയ്‌ക്കെത്തി നിമിഷങ്ങള്‍ക്കുള്ളില്‍ വിറ്റഴിഞ്ഞു.

Advertisement

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഫ് ളപ്കാര്‍ട്ടില്‍ Mi3 വീണ്ടും വില്‍പനയാരംഭിച്ചത്. കൃത്യം അഞ്ചു സെക്കന്റിനുള്ളില്‍ മുഴുവന്‍ സ്‌റ്റോക്കും തീര്‍ന്നു. വില്‍പന ആരംഭിച്ച നിമിഷം മുതല്‍ രണ്ടരലക്ഷത്തോളം പേരാണ് Mi3 പേജ് ആക്‌സസ് ചെയ്തത്.

Advertisement

ഇതുവരെ ഫ് ളിപ്കാര്‍ട്ടില്‍ ഉണ്ടായ ഏറ്റവും വലിയ ട്രാഫിക്കിന്റെ നാലിരട്ടിയാണ് ഇത്. എന്നാല്‍ കഴിഞ്ഞ തവണത്തെ അനുഭവം മുന്‍നിര്‍ത്തി വേണ്ട മുന്‍കരുതലുകള്‍ എടുത്തിരുന്നുവെന്നും അതുകൊണ്ട് സൈറ്റില്‍ കാര്യമായ തകരാറുകള്‍ ഉണ്ടായിരുന്നില്ലെന്നും ഫ് ളിപ്കാര്‍ട് സി.ഇ.ഒ സച്ചിന്‍ ബന്‍സാല്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച ആദ്യമായി ഫോണ്‍ വില്‍പനയാരംഭിച്ചപ്പോള്‍ 40 മിനിറ്റിനുള്ളിലാണ് സ്‌റ്റോക് തീര്‍ന്നത്. അന്ന് ഉപഭോക്താക്കളുടെ തിരക്കു കാരണം ഫ് ളിപ്കാര്‍ട് പേജ് പ്രവര്‍ത്തനരഹിതമാവുകയും ചെയ്തിരുന്നു. ഇതുവരെയായി 20,000 ഫോണുകളാണ് കമ്പനി വിറ്റതെന്നു ഫ് ളിപ്കാര്‍ട് അറിയിച്ചു.

ഫോണിന് ഇന്ത്യയില്‍ നിന്നു ലഭിച്ച പ്രതികരണം അത്യധികം ആഹ് ളാദം പകരുന്നുവെന്നും എത്രയും പെട്ടെന്ന് കൂടുതല്‍ ഫോണുകള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും ഷിയോമി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഹ്യൂഗോ ബറ പറഞ്ഞു.

Advertisement

13,999 രൂപയാണ് ഷിയോമി Mi3 യുടെ വില.

Best Mobiles in India

Advertisement

English Summary

Xiaomi Mi3 Second Stock Sold Out in 5 Seconds via Flipkart, Xiaomi Mi3 Second Stock Sold Out in 5 Seconds, Xiaomi sold out 20000 Mi3 Handsets in India, Read More...