റെഡ്മി 5 4ജിബി റാം എത്തി, ഉഗ്രന്‍ ഫീച്ചറുകള്‍


ചൈനീസ് കമ്പനിയായ ഷവോമി തങ്ങളുടെ അടുത്ത ഫോണ്‍ അവതരിപ്പിച്ചു. റെഡ്മി 4 എന്ന ജനപ്രീയ മോഡലിന്റെ പിന്‍മുറക്കാരന്‍ റെഡ്മി 5, 4ജിബി റാമാണ് ചൈനയില്‍ അവതരിപ്പിച്ചത്.

Advertisement


കമ്പനിയുടെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാണ്. 11,048 രൂപയാണ് ഈ ഫോണിന്റെ വില രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഗോള്‍ഡ്, റോസ് ഗോള്‍ഡ്, ലൈറ്റ് ബ്ലൂ, ബ്ലാക്ക് എന്നീ നിറങ്ങളാണുളളത്.

റെഡ്മി നോട്ട് 5ന്റെ പുതിയ വേരിയന്റ് നിലവിലുളള റെഡ്മി 5 സീരീസിനു സമാനമാണ്. യഥാര്‍ത്ഥ റെഡ്മി 5 ആണന്നേ തോന്നു. അപ്‌ഗ്രേഡ് ചെയ്ത മോഡല്‍ 4ജിബി റാം ആണ്, അത് വലിയൊരു വ്യത്യാസമായി കണക്കാക്കാം. സവിശേഷതകള്‍ ഏകദേശം ഒരു പോലെയാണ്.

Advertisement

റെഡ്മി 5, 4ജിബി റാം സവിശേഷതകളിലേക്ക് കടക്കാം,

ബിസിലെസ് സ്‌ക്രീന്‍

1440X720 പിക്‌സല്‍ റെസൊല്യൂഷനുളള 5.7 ഇഞ്ച് എച്ച്ഡി+ സ്‌ക്രീനാണ് ഷവോമി റെഡ്മി 5ന്. 18:9 റേഷ്യോയില്‍ ഫോണിന് ബിസില്‍-ലെസ് ഡിസ്‌പ്ലേയുമുണ്ട്. 1.8GHz സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍, അഡ്രിനോ 506 ജിപിയു എന്നിവയും ഫോണിലുണ്ട്. ഇന്നേ വരെ രണ്ടു മോഡലുളിലായിരുന്നു ഫോണ്‍ എത്തിയിരുന്നത്, ഒന്ന് 2ജിബി റാം 16ജിബി സ്‌റ്റോറേജ് മറ്റൊന്ന് 3ജിബി റാം 32ജിബി സ്‌റ്റോറേജ് എന്നിങ്ങനെ.

മൂന്നാം വേരിയന്റ് 4ജിബി റാം

മൂന്നാം വേരിയന്റ് എത്തുമ്പോള്‍ ഷവോമി റെഡ്മി 5ന് 4ജിബി റാം 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിങ്ങനെയാണ്. മൈക്രോ എസ്ഡി കാര്‍ഡ് വഴി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

3300എംഎഎച്ച് ബാറ്ററി ഉള്‍പ്പെടുത്തിയ റെഡ്മി നോട്ട് 5 റണ്‍ ചെയ്യുന്നത് MIUI 9 അടിസ്ഥാനമാക്കിയ ആന്‍ഡ്രോയിഡ് നൗഗട്ടിലാണ്. 12എംപി റിയര്‍ ക്യാമറയും 5എംപി മുന്‍ ക്യാമറയുമാണ് ഇതില്‍. ഫോണിന്റെ പിന്നിലായി ഫിങ്കര്‍പ്രിന്റ് സ്‌കാനറും നല്‍കിയിട്ടുണ്ട്.

പ്രശസ്ഥ നടിയുടെ പോണ്‍ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു, AI അപകടം

റെഡ്മി നോട്ട് 5 ഒരു രസകമായ ഉപകരണം

റെഡ്മി നോട്ട് 5 വളരെ രസകരമായ ഉപകരണമാണ്, എന്നാല്‍ ഇന്ത്യയില്‍ ഈ ഫോണ്‍ എത്തുമോ എന്നതില്‍ യാതൊരു വാര്‍ത്തയുമില്ല. എന്നാല്‍ ഉടന്‍ എത്തുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം. റെഡ്മി 4ന്റെ പിന്‍ഗാമിയാണ് റെഡ്മി നോട്ട് 5. ഇന്ത്യയില്‍ ലഭ്യമാകുന്ന റെഡ്മി 4ന്റെ വില 6,999 രൂപയാണ്.

ബ്ലൂട്ടൂത്ത് 4.2, എ-ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിവ കണക്ടിവിറ്റികളും ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ഗൈറോസ്‌കോപ്പ് എന്നിവ സെന്‍സറുകളുമാണ്.

Best Mobiles in India

English Summary

The Xiaomi Redmi 5 now has a third variant with 4GB RAM launched in China. It is available in Gold, Rose Gold, Black, and Light Blue colour options.