അത്യുഗ്രന്‍ സവിശേഷതയില്‍ ഷവോമി റെഡ്മി 5 ഇന്ന് ഇന്ത്യയില്‍ എത്തുന്നു


ഷവോമി തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുന്നു. ആമസോണ്‍ ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഉത്പന്നമായിരിക്കും ഷവോമി റെഡ്മി 5. ആമസോണില്‍ ഈ ഫോണിനു വേണ്ടി പ്രത്യേക പേജു തന്നെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Advertisement

ഇന്ത്യയില്‍ ഏറെ സ്വീകാര്യത നേടിയ ഷവോമി റെഡ്മി 4 സ്മാര്‍ട്ട്‌ഫോണിന്റെ തുടര്‍ച്ചക്കാരനാണ് റെഡ്മി 5. കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍ മീഡിയയില്‍ ഈ ഫോണിനെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കമ്പനി പുറത്തു വിട്ടിരുന്നു. എന്നാല്‍ സ്മാര്‍ട്ട്‌ഫോണിന്റെ പേരു മാത്രം കമ്പനി വ്യക്തമാക്കിയിട്ടില്ല, എന്നിരുന്നാലും പുറത്തിറങ്ങിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം റെഡ്മി 5 ആകാനാണ് സാധ്യത.

Advertisement

വലിയ ബാറ്ററി ദൈര്‍ഖ്യമുളള ഫോണിന് 'കോംപാക്റ്റ് പവര്‍ഹൗസ്' എന്നാണ് ഷവോമി വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഷവോമി റെഡ്മി 5 ചൈനയില്‍ അവതരിപ്പിച്ചത്.

ഷവോമി റെഡ്മി 5ന്റെ സവിശേഷതകള്‍

5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 720X1440 പിക്‌സല്‍ റസൊല്യൂഷന്‍, 18:9 ആസ്‌പെക്ട് റേഷ്യോ എന്നിവയാണ്. രണ്ട് വേരിയന്റിലാണ് ഈ ഫോണ്‍ എത്തുന്നത്, ഒന്ന് 2ജിബി റാം 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് മറ്റൊന്ന് 3ജിബി റാം 32 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിങ്ങനെ. 2ജിബി വേരിയന്റിന് 7000 രൂപയും 3ജിബി വേരിയന്റിന് 8,500 രൂപയുമാണ്.

Advertisement

ആന്‍ഡ്രോയിഡ് ന്യുഗട്ട് 7.1ല്‍ അധിഷ്ഠിതമായ MIUI 9 ലാണ് റെഡ്മി 5 റണ്‍ ചെയ്യുന്നത്. 12 എംപി പിന്‍ ക്യാമറയും 5 എംപി മുന്‍ ക്യാമറയുമാണ് ക്യാമറ സവിശേഷതകളില്‍. 12 ദിവസം വരെ നില നില്‍ക്കുന്ന 3300എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 5ന് നല്‍കിയിരിക്കുന്നത്.

2018 ന്റെ വിപണി കീഴടക്കാൻ നോക്കിയ 9 ,കൂടെ 6 പുതിയ നോക്കിയ മോഡലുകളും

Best Mobiles in India

Advertisement

English Summary

Redmi 5 will launch in India on Wednesday. The smartphone will be available via Amazon India.