ഷവോമി റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ ഇന്ത്യയില്‍:കിടിലന്‍ സവിശേഷതകളും ഓഫറുകളും!


ഏവരും കാത്തിരുന്ന ഷവോമി ഫോണുകള്‍ ഇന്ന് ഇന്ത്യയില്‍ പ്രഖ്യാപിച്ചു. ഷവോമി റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ എന്നീ ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 5, ഏറ്റവും വളരെ പ്രസ്ഥമായ റെഡ്മി നോട്ട് 4ന്റെ പിന്‍ഗാമിയാണ്.

എന്നാല്‍ റെഡ്മി ഫോണിനോടൊപ്പം മീ ടിവി 4ഉും പ്രഖ്യാപിച്ചു. റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ, മീ ടിവി 4 എന്നിവ മീ.കോം, മീ ഹോംസ്, ഫ്‌ളിപ്കാര്‍ട്ട് എന്നിവയിലൂടെ ഫെബ്രുവരി 22ന് വില്‍പന ആരംഭിക്കും. കൂടാതെ ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ഉടന്‍ തന്നെ വില്‍പന ആരംഭിക്കുന്നതാണ്. റെഡ്മിയുടെ ഈ ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് റിലയന്‍സ് ജിയോ 2000 രൂപ ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറും പ്രഖ്യാപിച്ചു.

ഷവോമി റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ എന്നിവയുടെ സവിശേഷതകള്‍ നോക്കാം

ഷവോമി റെഡ്മി നോട്ട് 5 പ്രോ

5.99 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, 1080X2160 പിക്‌സല്‍ റസൊല്യൂഷന്‍ എന്നിവയാണ്. ലോകത്തിലെ ആദ്യത്തെ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണ് റെഡ്മി നോട്ട് 5 പ്രോ.

അതായത് റെഡ്മി നോട്ട് പ്രോയ്ക്ക് ശക്തി നല്‍കുന്നത് 1.8GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസര്‍, 6ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനും സാധിക്കും.

MIUI 9 അടിസ്ഥാനമാക്കിയ ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ടിലാണ് ഈ ഡ്യുവല്‍ സിം ഫോണ്‍ പ്രവര്‍ത്തിക്കുന്നുത്. കൂടാതെ 4ജി വോള്‍ട്ടും പിന്തുണയ്ക്കുന്നു. ഡ്യുവല്‍ എല്‍ഈഡി ഫ്‌ളാഷോടു കൂടിയ 12എംപി/ 5എംപി പ്രൈമറി ക്യാമറയും 20 എംപി സെക്കന്‍ഡറി ക്യാമറയുമാണ് ഈ ഫോണില്‍. 4000എംഎഎച്ച് ബാറ്ററിയും ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ട് വേരിയന്റിലാണ് റെഡ്മി നോട്ട് 5 പ്രോ, 4ജിബി റാം 64ജിബി സ്‌റ്റോറേജ് മറ്റൊന്ന് 6ജിബി റാം 64 ജിബി സ്‌റ്റോറേജ്. 6ജിബി റാമിന്റെ വില പ്രഖ്യാപിച്ചിരിക്കുന്നത് 20,000 രൂപയാണ്.

ഷവോമി റെഡ്മി നോട്ട് 5

ഷവോമി റെഡ്മി നോട്ട് 5ന് 5.99 ഇഞ്ച് FHD+ ഡിസ്‌പ്ലേ, 2160X1080 പിക്‌സല്‍ റസൊല്യൂഷനാണ്. ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ടിലാണ്. ഒക്ടാകോര്‍ 1.8GHz Kryo 260 സിപിയു, അഡ്രിനോ 509 ജിപിയു എന്നിവയുമുണ്ട്.

4ജിബി/ 6ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3ജിബി റാം 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

12എംപി/ 5എംപി പ്രൈമറി ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ എന്നിവയാണ് ക്യാമറ സവിശേഷതകള്‍. 4000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?
വില/ ലഭ്യത

റെഡ്മി നോട്ട് 5 3ജിബി റാം, 32ജിബി സ്‌റ്റോറേജിന് 9,999 രൂപയും 4ജിബി റാം 64 ജിബി സ്റ്റോറേജിന് 11,999 രൂപയുമാണ്.

റെഡ്മി നോട്ട് 5 പ്രോ 4ജിബി റാം, 64ജിബി സ്‌റ്റോറേജിന് 13,999 രൂപയും 6ജിബി റാം, 64ജിബി സ്‌റ്റോറേജിന് 16,999 രൂപയുമാണ്. ഈ രണ്ട് ഫോണുകളും ഫ്‌ളിപ്കാര്‍ട്ടിലും ഷവോമിയുടെ സ്വന്തം ഓണ്‍ലൈന്‍ സ്‌റ്റോറിലും ലഭ്യമാണ്.

ഇനി പണമിടപ്പാടുകൾക്ക് വാട്ട്സ് ആപ്പ് മതി ,എങ്ങനെ ?

Most Read Articles
Best Mobiles in India
Read More About: xiaomi news smartphones mobiles

Have a great day!
Read more...

English Summary

Xiaomi Redmi Note 5, Redmi Note 5 Pro smartphones along with Mi TV 4 have been launched in India. The India pricing starts at Rs 9,999 for 3GB RAM and 32GB storage option.