ഷവോമി റെഡ്മി നോട്ട് 7 ഫെബ്രുവരി 28-ന് ഇന്ത്യൻ വിപണിയിലെത്തും


കഴിഞ്ഞ മാസം ഷവോമി 'റെഡ്മി നോട്ട് 7' ചൈനയിൽ ആരംഭിച്ചു 7. ഈ സ്മാർട്ട്ഫോണിന്റെ ഹൈലൈറ്റ് അതിന്റെ 48 മെഗാപിക്സൽ റിയർ ക്യാമറയും, താങ്ങാവുന്ന വിലയുമാണ്. ഈ റെഡ്മി സ്മാർട്ട്ഫോൺ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തിച്ചേരും.

ഇന്ന് കമ്പനി ഈ സ്മാർട്ഫോൺ പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 28 ന് റെഡ്മി നോട്ട് 7 ഇന്ത്യൻ വിപണിയിൽ എത്തും. എന്നിരുന്നാലും, ഫ്ലിപ്കാർട്ട് അല്ലെങ്കിൽ ആമസോൺ വഴി ആയിരിക്കും ഇന്ത്യയിൽ 'റെഡ്മി നോട്ട് 7' വിൽക്കുന്നത്, എന്നാൽ കൃത്യമായി ഏതിലാണെന്ന കാര്യം വ്യകതമല്ല.

അമേരിക്കന്‍ പട്ടാളത്തിന്റെ ആറിഞ്ച് നീളമുള്ള ചാരന്‍; എവിടെ മറഞ്ഞാലും ശത്രുവിനെ പിടിക്കും

സൂപ്പർ നൈറ്റ് വിഷൻ ക്യാമറ മോഡ്

ചൈനയിൽ, ഷവോമി റെഡ്മി 7 നോട്ട് മൂന്ന് വ്യത്യസ്ത പതിപ്പുകളിൽ ലഭിക്കുമെന്നാണ് റിപ്പോർട്ട്. ബേസ് മോഡൽ 3 ജി.ബി റാം പതിപ്പിന് 10,500 രൂപയാണ് വില. 4 ജി.ബി വരുന പതിപ്പിന്റെ വില 12,500 രൂപയാണ്. 6 ജി.ബി വരുന്ന പതിപ്പിന്റെ വിലയെന്നത് 14,500 രൂപയാണ്. ഇൻഡ്യൻ വിലനിർണ്ണയം ഇതുപോലെ ഏറെക്കുറെ സമാനമാണ്.

ക്വാൽകോം ചിപ്പ്

റെഡ്മി നോട്ട് 7 ആണ് റെഡ്മി പരമ്പരയിലെ ആദ്യത്തെ സ്മാർട്ട്ഫോണാണ്. മുൻവശത്ത് 6.3 ഇഞ്ച് സ്ക്രീൻ വലിപ്പമുള്ള ഒരു വാട്ടർഡ്രോപ് ഡിസ്പ്ലേ ഉണ്ട്. ഫുൾ എച്ച്.എടി + റിസല്യൂഷനും (2340 × 1080 പിക്സൽ), 19.5: 9 എന്ന അനുപാതവും. ക്വാൽകോം സ്നാപ്ഡ്രാഗൺ 660 എസ്.ഓ.സി, 3 ജി.ബി / 4 ജി.ബി / 6 ജി.ബി റാം, 32 ജി.ബി / 64 ജി.ബി സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയുമുണ്ട്.

ഫിംഗർപ്രിന്റ് സ്കാനർ

ഷവോമി റെഡ്‌മി നോട്ട് 7 'വാട്ടർഡ്രോപ്-ഷെപേഡ് നോച്ച്, ഡിസ്പ്ലേയുടെ താഴെയുള്ള അൽപം ചിൻ, പിൻവശത്ത് ഒരു ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, ഒരു ഫിംഗർപ്രിന്റ് സ്കാനർ, ഒരു ഗ്രേഡിയന്റ് ബാക്ക് പാനൽ ഫിനിങ്ങ് എന്നിവയാണ് പ്രത്യകതകൾ. എം.ഐ മിക്സ് 3-യിൽ അടുത്തിടെ സൂപ്പർ നൈറ്റ് വിഷൻ ക്യാമറ മോഡ് സവിശേഷത ലഭിച്ചിരുന്നു.

ഷവോമി

കൂടാതെ ക്വാൽകോം സ്നാപ്ഡ്രാഗൺ 660-ന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്. 4,000 mAh-ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്. ഏകദേശം ബേസിക്ക് മോഡലുകളുടെ വില ആരംഭിക്കുന്നത് 10,330 രൂപ മുതലാണ്. ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ മോഡലുകളും എത്തുന്നുണ്ട്.

Most Read Articles
Best Mobiles in India
Read More About: redmi xiaomi news smartphone

Have a great day!
Read more...

English Summary

Debuting under Redmi sub-brand, the smartphone is all set to launch in India soon, and today the company has revealed its launch date. The Redmi Note 7 will make its way to the Indian shores on February 28. However, there is no word on whether it will be sold via Flipkart or Amazon India.