ഷവോമിയുടെ പുതിയ ടിവികളായ മീ ടിവി 4C, 4X, 4S എന്നിവ അവതരിപ്പിച്ചു


അത്യാധുനിക ഫീച്ചറുകളുളള സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ച് വിപണി പിടിച്ചടക്കിയ ഷവോമി ഇപ്പോള്‍ സ്മാര്‍ട്ട് ടിവിയുടെ കച്ചവടത്തിലും മുന്നിലാണ്. ഫ്‌ളാഷ് സെയിലില്‍ സെക്കന്‍ഡുകള്‍ക്കുളളിലാണ് മീ ടിവികള്‍ വിറ്റഴിഞ്ഞത്.

Advertisement

വീണ്ടും പുതിയ മീ ടിവികള്‍ ചൈനയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഷവോമി. അതായത് മീ ടിവി 4C, 4X, കൂടാതെ 4Sന്റെ രണ്ട് എഡിഷനുകളുമാണ്.

Advertisement

55 ഇഞ്ച് ഷവോമി മീ ടിവി 4Xന് ഇടുങ്ങിയ ബെസലുകളും പിയാനോ പെയിന്റ് ഡിസൈനുമാണ്. സാധാരണ 4K എച്ച്ഡി ഡിസ്‌പ്ലേ സവിശേഷതകളാണ്. 64 ബിറ്റ് ക്വാഡ്-കോര്‍ പ്രോസസര്‍, 2ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയുമുണ്ട്. കൂടാതെ 8W സ്പീക്കര്‍, അതില്‍ ഡോള്‍ബി/ DTS ഓഡിയോ ഡീകോഡിംഗും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലൂട്ടൂത്ത് ഓഡിയോ റിമോട്ട് കണ്‍ട്രോളുമായാണ് ഇതില്‍ വരുന്നത്. ഈ ടിവിയുടെ വില 2,799 യുവാന്‍ ആണ്.

55 ഇഞ്ച് മെറ്റല്‍ ബോഡി ഷവോമി മീ ടിവി 4Sന് വളഞ്ഞ 4K ഡിസ്‌പ്ലേയാണ്. 64ബിറ്റ് ക്വാഡ്‌കോര്‍ പ്രോസസര്‍, 2ജിബി റാം, 8ജിബി നേറ്റീവ് സ്‌റ്റോറേജ്, രണ്ട് 8W സ്പീക്കറുകള്‍, H.264/265 ഡീകോഡിംഗിനുളള പിന്തുണ, ഡോള്‍ബി ഓഡിയോ/ DTS-HD ഓഡിയോ ഡീകോഡിംഗ്, ബ്ലൂട്ടൂത്ത് ഓഡിയോ റിമോട്ട് കണ്‍ട്രോള്‍ എന്നിവയുമുണ്ട്. 55 ഇഞ്ച് മീ ടിവിയുടെ വില 3,299 യുവാന്‍ ആണ്.

Advertisement

എന്നാല്‍ 43 ഇഞ്ച് മീ ടിവി 4Sന് 4K HDR ഡിസ്‌പ്ലേയാണ്. 1 ജിബി റാം 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ് മീ ടിവിക്ക്. കൂടാതെ ഈ ടിവിക്ക് ഒരു പെയര്‍ 6W സ്പീക്കറുകളുണ്ട്. അത് Dolby/DTS ഡ്യുവല്‍ കോഡിംഗ് പിന്തുണയ്ക്കുന്നു. ഇതിന്റെ വില 1,799 യുവാന്‍ ആണ്.

ഷവോമി മീ 4C യ്ക്ക് 1366x768 റിസൊല്യൂഷനുളള 32 ഇഞ്ച് ഡിസ്‌പ്ലേയാണ്. 1ജിബി റാം, 4ജിബി നേറ്റീവ് സ്‌റ്റോജ് എന്നിവയുമുണ്ട്. രണ്ട് HMDI പോര്‍ട്ട്, ഒരു യുഎസ്ബി, 3.5എംഎം ഓഡിയോ ജാക്ക് എന്നിവ കണക്ടിവിറ്റികളാണ്. ടിവിയില്‍ ഡ്യുവല്‍ 8W സ്പീക്കറുകളും ഉണ്ട്. ഇത് DTS-HD ഡീകോഡിംഗ് പിന്തുണയ്ക്കുന്നു. 3.85Kg ഭാരമാണ് ഈ ടിവിക്ക്. ഇതിന്റെ വില 999 യുവാന്‍ ആണ്.

Advertisement

ഇ-വേ ബില്‍ ഉണ്ടാക്കാന്‍ ഇനി 'e-Raahi' ആപ്പ്

55 ഇഞ്ച് മീ ടിവി 4X, 43 ഇഞ്ച് ,55 ഇഞ്ച് മീ ടിവി 4S, 32 ഇഞ്ച് മീ ടിവി 4C എന്നിവയുടെ ബുക്കിംഗ് ആരംഭിച്ചു. മേയ് 31 മുതല്‍ ഈ ടിവികള്‍ വാങ്ങിത്തുടങ്ങാം.

Best Mobiles in India

English Summary

Xiaomi's New Mi TV 4C, 4X And 4S Models Launched In China