ഞങ്ങള്‍ പോകുകയാണ്, തിരിച്ച് വരും- ഷവോമി ഇന്ത്യക്കാരോട്....!


ഞങ്ങള്‍ പോകുകയാണ്, പക്ഷെ തിരിച്ച് വരും ഷവോമി തങ്ങളുടെ വെബ് സൈറ്റ് പൂട്ടി ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി പ്രസിദ്ധീകരിച്ച കത്തിലെ വരികള്‍ ഇങ്ങനെയാണ്. ഷവോമി ഫോണുകളെ ഇന്ത്യയില്‍ വില്‍ക്കുന്നതില്‍ നിന്ന് കോടതി വിലക്കിയതിനെ തുടര്‍ന്നാണ് കമ്പനിയുടെ ഈ നീക്കം.

ഷവോമി പേറ്റന്റ് നിയമം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി എറിക്‌സണ്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതിയുടേതാണ് വിധി. ഷവോമിയുടെ ഇന്ത്യയിലെ വില്‍പ്പനയും പരസ്യവും നിര്‍മാണവും ഇറക്കുമതിയും നിരോധിച്ചായിരുന്നു ഹൈക്കോടതി വിധി.

ഷവോമിയുടെ എല്ലാ ഫോണുകള്‍ക്കും ഇന്ത്യയില്‍ നിരോധനമുണ്ടോ, അതോ പേറ്റന്റ് നിയമം ലംഘിച്ചെന്ന് എറിക്‌സണിന്റെ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള ഫോണുകള്‍ക്കു മാത്രമേ നിരോധനമുള്ളോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഫ്‌ലിപ്കാര്‍ട്ട് വഴിയാണ് ഷവോമിയുടെ ഇന്ത്യയിലെ പ്രധാന വില്‍പ്പന നടക്കുന്നത്.

പേറ്റന്റ് നിയമ ലംഘനം ചൂണ്ടിക്കാട്ടി നിരവധി തവണ ഷവോമിയെ എറിക്‌സണ്‍ സമീപിച്ചെങ്കിലും ഇതിനു മറുപടി നല്‍കാന്‍ ഷവോമി തയ്യാറായില്ലെന്ന് എറിക്‌സണിന്റെ പരാതിയില്‍ ബോധിപ്പിക്കുന്നു.

Most Read Articles
Best Mobiles in India
Read More About: xiaomi smartphones mobile news

Have a great day!
Read more...

English Summary

Xiaomi Suspends Phone Sales in India 'Until Further Notice'.