തംബ്ലര്‍ ഇനി യാഹുവിന്



ജനങ്ങളെ തമ്മില്‍ പരസ്പരം അടുപ്പിക്കുന്ന ഒന്നാണ് സോഷ്യല്‍ നെറ്റുവര്‍ക്കിങ് സൈറ്റ്. പലതരം സോഷ്യല്‍ നെറ്റുവര്‍ക്ക് ഇന്ന് നമുക് പരിചിതമാണ്. ഇന്ന് മിക്കവരും ഏതെങ്കിലും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റിലെ അംഗമായിരിക്കും. ഇതാ സോഷ്യല്‍ നെറ്റ്!വര്‍ക്കിങ് കൂട്ടുകാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഓണ്‍ലൈന്‍ സോഷ്യല്‍ സൈറ്റായ തംബ്ലര്‍ യാഹു സ്വന്തമാക്കാന്‍ പോകുന്നു

Advertisement

ഓണ്‍ലൈന്‍ സോഷ്യല്‍ സൈറ്റായ തംബ്ലര്‍ 1.1 മില്യണ്‍ ഡോളറിന് യാഹു വാങ്ങുവാന്‍ നിശ്ചയിച്ചു. കഴിഞ്ഞ ദിവസം യാഹു നടത്തിയ പത്രസമ്മേളനത്തിലാണ് ഈ കാര്യം അറിയിച്ചത്. നിരവധിയാളുകള്‍ ഉപയോഗിച്ചു വരുന്ന സൈറ്റാണ് തംബ്ലര്‍. ഒരു ഓണ്‍ലൈന്‍ സര്‍വ്വേ പ്രകാരം ഇന്ന് ന്യൂയോര്‍ക്കില്‍ ഏറ്റവും കൂടുതല്‍ ആളുക്കള്‍ ഉപയോഗിക്കുന്നത് തംബ്ലറാണ്. ഫേസ്ബുക്കിനേക്കാളും ഉപയോക്താക്കള്‍ ഈ സൈറ്റിനുണ്ടെന്ന് സര്‍വേ പറയുന്നു.

Advertisement

ഇന്ന് സോഷ്യല്‍ സൈറ്റുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുടുതലാണ് ഈ സൈറ്റുകള്‍ ഏറ്റവും വേഗത്തില്‍ ആളുകളെ അടുപ്പിക്കുന്നു. 2007ല്‍ ന്യുയോര്‍ക്കില്‍ തുടങ്ങിയ തബ്ലര്‍ വളരെ വേഗത്തിലാണ് പ്രശസ്തമായത്. 13 മുതല്‍ 25 വയസ് വരെയുള്ളവരാണ് ഇന്ന് ഏറ്റവും കുടുതല്‍ തംബ്ലര്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് യങ്സ്റ്റര്‍ സൈറ്റ് എന്ന് അറിയപ്പെടുന്നു. കണക്ക് പ്രകാരം ഇന്ന് 32 സ്ഥാനമാണ് തംബ്ലറിനുള്ളത്

108 മില്യണ്‍ ബ്ലോഗുകളും, 12ഭാഷകളിലായി 50 മില്യണ്‍ പോസ്റ്റുകളും തംബ്ലറിലുണ്ട്. ഈ കമ്പനിയില്‍ 175 പേര്‍ ജോലി ചെയ്യുന്നുണ്ട്. യങ് ജനറേഷനെ മുന്‍ നിര്‍ത്തിയാവും ഇവര്‍ ഇനി പലമാറ്റങ്ങള്‍ വരുത്തുക. ആ പ്രതീക്ഷയിലാണ് ജനങ്ങള്‍. ലോകത്ത് ഏറ്റവും കുടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന യാഹു ഇനി യാഹുതംബ്ലര്‍ എന്നറിയപ്പെടും

Advertisement

Best Mobiles in India

Advertisement