യാഹൂ മെസഞ്ചര്‍ അവസാനിപ്പിക്കുന്നു, പകരം ഈ മെസേജിംഗ് ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക


പ്രമുഖ സോഷ്യല്‍ മീഡിയ ആപ്പ് ആയ യാഹൂ മെസഞ്ചര്‍ ജൂലൈ 17ന് തങ്ങളുടെ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. എന്നാല്‍ ആറു മാസത്തിനുളളില്‍ ചാറ്റ് ഹിസ്റ്ററി കമ്പ്യൂട്ടറിലോ മറ്റോ ഡൗണ്‍ലോഡ് ചെയ്യാനുളള അവസരം ഒരുക്കുമെന്നും യാഹൂ അറിയിച്ചു.

Advertisement

എന്നാല്‍ യാഹൂ മെസഞ്ചറിനു സമാനരീതിയിലുളള പുതിയ സേവനങ്ങളും സര്‍വ്വീസുകളും പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അതില്‍ ഒന്നാണ് ഇന്‍വൈറ്റ് ഒണ്‍ലി ഗ്രൂപ്പായ 'യാഹൂ സ്‌ക്യുറെല്‍'. ഈ ആപ്പ് ബീറ്റ ഫോമിലാണ്. കഴിഞ്ഞ മാസം മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. വാട്ട്‌സാപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, സ്‌നാപ്ചാറ്റ്, വീ ചാറ്റ് തുടങ്ങിയവയെ കടത്തിവെട്ടുന്ന രീതിയിലുളള ആപ്പാണ് പുറത്തിറക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്.

Advertisement

ഒന്നു ശ്രദ്ധിക്കുക, യാഹൂ മെയില്‍, യാഹൂ ഫാന്‍സി കൂടാതെ മറ്റു യാഹൂ ഉത്പന്നങ്ങള്‍ക്ക് ഉപയോക്താവിന്റെ യാഹൂ ഐഡി തുടരും. ചാറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്യാന്‍, യാഹൂ മെസഞ്ചര്‍ ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡര്‍ അഭ്യര്‍ത്ഥന സൈറ്റില്‍ പോയി സൈന്‍ ഇന്‍ ചെയ്യേണ്ടതുണ്ട്. അതിനു ശേഷം ഒരു സ്ഥിരീകരണ രീതി തിരഞ്ഞെടുത്ത് അക്കൗണ്ട് കീ നല്‍കി ഡൗണ്‍ലോഡില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഫയല്‍ അയക്കാനായി ഇമെയില്‍ എന്റര്‍ ചെയ്ത് 'OK' ക്ലിക്ക് ചെയ്യുക.

ഇമെയില്‍ വഴി ചാറ്റ് ഹിസ്റ്ററി നിങ്ങള്‍ക്ക് പരിശോധിക്കാം. ചാറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം യാഹൂ മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഡിലീറ്റ് ചെയ്യാന്‍ കമ്പനി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Advertisement

1998, മാര്‍ച്ച് 8നാണ് യാഹൂ ആദ്യമായി 'യാഹൂ പേജര്‍' എന്ന പേരില്‍ പ്രഖ്യാപിച്ചത്. പിന്നീട് അത് യാഹൂ മെസഞ്ചര്‍ എന്ന പേരില്‍ പുനര്‍നാമകരണം ചെയ്തു. ഇമേജുകളും റിയല്‍-ടൈം അപ്‌ഡേറ്റുകളും അയയ്ക്കാനുളള ഓപ്ഷന്‍ അനുവദിച്ചിരുന്ന തത്സമയ ആശയവിനിമയത്തിനുളള ആദ്യത്തെ പ്ലാറ്റ്‌ഫോമായിരുന്നു യാഹൂ മെസഞ്ചര്‍. 2016 ഓഗസ്റ്റ് 5ന് മെസഞ്ചറിന്റെ പഴയ പതിപ്പ് അടച്ചു പൂട്ടി.

യാഹൂ മെസഞ്ചറിന്റെ പുതിയ പതിപ്പ് ഡിസംബറില്‍ പ്രഖ്യാപിച്ചു. എന്നാല്‍ യാഹുവിന്റെ കോര്‍ ഓപ്പറേറ്റിംഗ് ബിസിനസ് $4.8 ബില്ല്യന് വേരിസോണിനു വിറ്റു.

ഞങ്ങളെ തോൽപ്പിക്കാനാവില്ല മക്കളേ..കിടിലന്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുമായി ബിഎസ്എന്‍എല്‍!

Best Mobiles in India

Advertisement

English Summary

Yahoo Messenger to shut down on July 17, users To Be Redirected To Squirrel Group Messaging App