സല്‍മാന്‍ ഖാന്റെ ഏക് ഥാ ടൈഗര്‍ ഗൂഗിള്‍ സെര്‍ച്ചുകളില്‍ ലോകത്ത് ഏഴാമത്



2012 അവസാനിയ്ക്കാറായ ഈ സമയത്താണ് ലോകമെമ്പാടും കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രകടനങ്ങളുടെ കണക്കെടുപ്പ് നടത്തുന്നത്. ഗൂഗിളിന്റെയും, യുട്യൂബിന്റെയും ഇത്തരത്തിലുള്ള കണക്കുകള്‍ പുറത്തു വന്നിട്ടുണ്ട്. യുട്യൂബ് ഇന്ത്യയുടെ പോയ വര്‍ഷത്തെ മികച്ച പ്രകടനങ്ങളില്‍ ഇത്തവണയും യാഷ് രാജ് ഫിലിംസ് ശക്തമായ സാന്നിധ്യമായിട്ടുണ്ട്. മാത്രമല്ല ഗൂഗിള്‍ സെര്‍ച്ചിന്റെ കാര്യത്തിലും കമ്പനി ഏറെ മുമ്പിലുണ്ട്.

ദ യുട്യൂബ് ഇന്ത്യ ടോപ് ട്രെന്‍ഡ്‌സ് ഡൈജസ്റ്റ് 2012 ല്‍ 3 യാഷ് രാജ് ഫിലിംസ് വീഡിയോകള്‍ ഇടംപിടിച്ചിട്ടുണ്ട്. ജബ് തക് ഹേ ജാനിലെ രണ്ട് വീഡിയോകളും, ഏക് ഥാ ടൈഗറിലെ ഒന്നുമാണ് ഇവ. ഏക് ഥാ ടൈഗറിലെ മാഷ അള്ളാ എന്ന പാട്ടാണ് ഈ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഏതാണ്ട് 14 മില്ല്യണിലധികം കാഴ്ചക്കാരെയാണ് ഈ പാട്ടിന് കിട്ടിയത്. മാത്രമല്ല ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ആഗോളതലത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഗൂഗിള്‍ സെര്‍ച്ച് ലഭിച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ ഏഴാം സ്ഥാനത്താണ് ഏക് ഥാ ടൈഗര്‍.

Advertisement

ഇഷാക്‌സാദേ, ഏക് ഥാ ടൈഗര്‍, ജബ് കതക് ഹേ ജാന്‍ എന്നീ മൂന്ന് ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം യാഷ് രാജ് ഫിലിംസിന്റേതായി പുറത്തിറങ്ങിയത്. ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയ ഈ ചിത്രങ്ങള്‍ സൈബര്‍ ലോകത്തും വ്യക്തമായ സ്വാധീനം ചെലുത്തിയതിന്റെ തെളിവാണ് ഈ റിപ്പോര്‍ട്ടുകള്‍. യാഷ് ചോപ്രയുടെ മരണവും, യാഷ് രാജ് ഫിലിംസിനെ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറച്ചിരുന്നു.

Advertisement

2012 ല്‍ ഗൂഗിളില്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെട്ട വാക്കുകള്‍

ഫേസ്ബുക്കിന്റെ 5 പോരായ്മകള്‍

Best Mobiles in India

Advertisement