1500 ജിബി, 5000 ജിബി പ്ലാനുകളുമായി വൊഡാഫോൺ യു


250 എംബിപിഎസ്, 200 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകളുമായി വൊഡാഫോൺ യു. ജിയോ ജിഗാഫൈബർ അവതരിപ്പിച്ച വേളയിൽ എന്തുകൊണ്ടും വൊഡാഫോണും തങ്ങളുടെ ബ്രോഡ്ബാൻഡ് സംബന്ധിച്ചുള്ള ഒരു പ്ലാൻ ഇറക്കൽ അനിവാര്യമായിത്തീർന്ന സാഹചര്യത്തിൽ ആയിരിക്കാം ഈ ഒരു പ്ലാനിന്റെ പ്രഖ്യാപനം.

Advertisement

250 എംബിപിഎസ്, 200 എംബിപിഎസ്

250 എംബിപിഎസ്, 200 എംബിപിഎസ് അടക്കമുള്ള പ്ലാനുകളാണ് അവതരിപ്പിച്ചത്. നിലവിൽ കോയമ്പത്തൂർ മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ഉടൻ തന്നെ മറ്റു സ്ഥലങ്ങളിലേക്കും എത്തിയേക്കും. ഒരു മാസത്തേക്ക് 2499 രൂപക്ക് 1.5 ടിബി ആണ് ലഭിക്കുക. ഈ പരിധി കഴിഞ്ഞുള്ള ഉപയോഗത്തിന് 4 എംബിപിഎസ് വരെ വേഗതയിൽ സൗജന്യമായി ഉപയോഗിക്കാം.

Advertisement
5 ടിബി വരെ ഡാറ്റ

ഇത് കൂടാതെ 250 എംബിപിഎസ് ഉള്ള മറ്റൊരു പ്ലാൻ കൂടെ വൊഡാഫോൺ യു അവതരിപ്പിച്ചിട്ടുണ്ട്. 7497 രൂപയുടെ ഈ പ്ലാൻ പ്രകാരം 90 ദിവസത്തേക്ക് 5 ടിബി ഡാറ്റ ലഭിക്കും. മുകളിലെ പ്ലാനിലെ പോലെ തന്നെ പരിധി കഴിഞ്ഞുള്ള ഉപയോഗം 4 എംബിപിഎസ് ഉള്ള സൗജന്യ ഡാറ്റ തന്നെയായിരിക്കും.

അനുയോജ്യമായ പ്ലാനുകൾ

ഇതുകൂടാതെയുള്ള പ്ലാനുകളിൽ 1999 രൂപയുടെ പ്ലാൻ പ്രകാരം 200 എംബിപിഎസ് വേഗതയുള്ള 1.2 ടിബി ഡാറ്റ ഒരുമാസത്തേക്ക് ലഭിക്കും. 5997 രൂപയുടെ പ്ലാൻ ആണെങ്കിൽ 90 ദിവസത്തേക്ക് 4.1 ടിബി ഡാറ്റ 200 എംബിപിഎസ് വേഗതയിലും കിട്ടും. വൊഡാഫോൺ ഓഫർ കൂടെ പ്രഖ്യാപിച്ചതോടെ ജിയോ എയർടെൽ എന്നിവരുമായൊരു മത്സരവും പ്രതീക്ഷിക്കാം.

മത്സരം ജിയോ, എയർടെൽ എന്നിവർക്കെതിരെ

ജിയോ, എയർടെൽ എന്നിവയ്‌ക്കെതിരേയുള്ള ശക്തമായ മത്സരമാണ് വൊഡാഫോൺ ലക്ഷ്യമിടുന്നത്. ജിയോയുടെ ജിഗാഫൈബറിനെയും എയർടെല്ലിന്റെ എയർടെൽ ബ്രോഡ്ബാൻഡിനെയും തോൽപ്പിക്കുക എന്ന ലക്‌ഷ്യം തന്നെയാണ് ഇതിന് പിന്നിൽ. ജിയോയുടെ ജിഗാഫൈബർ നൽകുന്ന ഓഫറിന് വെല്ലുവിളി ആകും ഈ ഓഫർ.

ഡാറ്റ ഉപയോഗം വർധിക്കുമ്പോൾ

ഇന്റർനെറ്റ് ഉപയോഗം എംബിയിൽ നിന്ന് ജിബിയിലേക്ക് കുടിയേറിയത് ജിയോയുടെ വരവോടെയാണ്. അതുവരെ ഒരു മാസം ഒന്നോ രണ്ടോ ജിബി ഉപയോഗിച്ചിരുന്ന നമ്മൾ ഇപ്പോൾ ഒരു ദിവസം തന്നെ രണ്ടോ മൂന്നോ ജിബി ഉപയോഗിക്കുകയാണ്. മാസം 30 ജിബി മുതൽ 150 ജിബി വരെ ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ഇപ്പോൾ അതെല്ലാം കടത്തി വെട്ടി 1000 ജിബി ഒരു മാസം ഉപയോഗിക്കാനുള്ള സൗകര്യം അതും കുറഞ്ഞ ചിലവിൽ ലഭ്യമാകുമ്പോൾ അതിനി ബ്രോഡ്ബാൻഡ് ആണെങ്കിലും വേണ്ടിയല്ല ഉപയോഗിക്കാനുള്ള ഒരു ത്വര നമ്മളിൽ ഉണ്ടാകും.

ആപ്പിൾ സ്റ്റോറിൽ വെറും സെക്കൻഡുകൾക്കുള്ളിൽ നടന്നത് വൻ മോഷണം! വീഡിയോ വൈറൽ!

പണ്ടൊക്കെ സ്വർണ്ണവും മറ്റുമായിരുന്നു ആളുകൾ ഏറെ മോഷ്ടിച്ചിരുന്നത് എങ്കിൽ ഇന്ന് കഥയാകെ മാറി. ഇലക്ട്രോണിക്ക് ഉപകാരണങ്ങളാണ് ഇന്ന് ഏതൊരു മോഷ്ടാവിന്റെയും മുന്നിലെ ഏറ്റവും മികച്ച ഉപാധി. കാരണം മോഷ്ടിക്കാനും അതുപോലെ വിറ്റുകിട്ടാനും ഏറെ എളുപ്പമാണ് എന്നത് തന്നെ. വീഡിയോ താഴെ കാണാം.

സെക്കൻഡുകൾക്കുള്ളിൽ

മൊബൈൽ ഫോണുകൾ മാത്രം വിൽക്കാൻ അല്പം ബുദ്ധിമുട്ടാണെങ്കിലും മോഷണത്തിന് പഞ്ഞമൊന്നുമില്ല. ഇന്നിവിടെ പറയുന്നത് കഴിഞ്ഞ ദിവസം നടന്ന ഒരു വമ്പ മോഷണത്തെ കുറിച്ചാണ്. സെക്കൻഡുകൾക്കുള്ളിൽ ലക്ഷക്കണക്കിന് രൂപയുടെ ആപ്പിൾ ഉപകരണങ്ങൾ അപഹരിച്ചു കടന്നുകളഞ്ഞ കള്ളന്മാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിട്ടുമുണ്ട്.

സംഭവം കാലിഫോർണിയയിൽ

കാലിഫോർണിയയിൽ ആണ് സംഭവം. ഇവിടെയുള്ള ഒരു ഡിജിറ്റൽ ഷോറൂമിൽ നിറയെ ആളുകൾ ഉള്ളപ്പോൾ തന്നെ ഒരു കൂട്ടം കവർച്ചക്കാർ കടയിലേക്ക് ഇടിച്ചുകയറുകയും കൂടുതൽ സംഭാഷണങ്ങളും ഭീഷണിയും ഒന്നുംതന്നെ ഇല്ലാതെ നേരിട്ട് അവിടെ ഡിസ്പ്ളേയിൽ വെച്ചിരുന്ന ലാപ്ടോപ്പുകളും മറ്റും അപഹരിക്കുകയായിരുന്നു. എല്ലാം വെറും നിമിഷങ്ങൾക്കുള്ളിലായിരുന്നു. സിസിടിവി ക്യാമറ വീഡിയോ കാണുമ്പോൾ തന്നെ നമുക്ക് സംഭവം മനസ്സിലാകും.

മോഷ്ടിച്ചത് 26000 ഡോളർ വിലവരുന്ന ഉപകരണങ്ങൾ

ഫാഷൻ ഫെയർ മാളിനകത്തെ ഈ ആപ്പിൾ ഷോപ്പിൽ നിന്നും മൊത്തം 27000 ഡോളർ വിലവരുന്ന 26 ഉപകരണങ്ങളാണ് മോഷ്ടാക്കൾ സെക്കൻഡുകൾ കൊണ്ട് തട്ടിയെടുത്ത് കടന്നുകളഞ്ഞത്. കടയിലെ ജോലിക്കാരും കസ്റ്റമേഴ്സും എല്ലാം തന്നെ നോക്കിനിൽക്കെ ആയിരുന്നു ഈ സംഭവം നടന്നത്. സംഭവത്തിൽ ഏതായാലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വീഡിയോ കണ്ടു നോക്കൂ..

ഇതുപോലെയുള്ള മറ്റു ചില സംഭവങ്ങൾ കൂടെ കാലിഫോർണിയയിലെ മറ്റു സ്ഥലങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും പോലീസ് പറയുന്നു. ആളുകൾ കൂടിനിൽക്കുന്ന സ്ഥലങ്ങളിൽ ചെന്ന് പെട്ടെന്ന് ആക്രമിച്ചു കയറി മോഷണം നടത്തി കടന്നുകളയുന്നതാണ് ഇവരുടെ രീതി എന്നും പോലീസ് വ്യക്തമാക്കുന്നു.

Best Mobiles in India

English Summary

You Broadband Introduces 250 Mbps and 200 Mbps FTTH Plans