യൂ ട്യൂബ് ഇനി ടെലിവിഷനിലും കാണാം!!!


ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള വീഡിയോ ഷെയറിംഗ് സൈറ്റായ യൂ ട്യൂബ് താമസിയാതെ നിങ്ങളുടെ ടി.വിയിലും ലഭ്യമാവും. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെതന്നെ. ഇന്ത്യയിലെ ഡി.ടി.എച്ച് പ്രൊവൈഡര്‍മാരുമായി ചേര്‍ന്നാണ് ഇത് സാധ്യമാക്കുന്നത്.

Advertisement

യൂ ട്യൂബിന്റെ ഗ്ലോബല്‍ ഡയരക്റ്റര്‍ ഫ്രന്‍സിസ്‌കോ വരേലയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ വിവിധ ഡി.ടി.എച്ച് പ്രൊവൈഡര്‍മാരുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും താമസിയാതെ ഇതുസംബന്ധിച്ച് ധാരണയിലെത്തുമെന്നും ഇന്ത്യയില്‍ ആദ്യമായി സന്ദര്‍ശനത്തിനെത്തിയ വലേര അറിയിച്ചു.

Advertisement

ചര്‍ച്ചകള്‍ വിജയിച്ചാല്‍ മറ്റു ടെലിവിഷന്‍ ചാനലുകള്‍ പോലെ ടി.വിയില്‍ യു ട്യൂബും കാണാന്‍ സാധിക്കും. യൂട്യൂബിന് ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള രാജ്യത്ത് ഈ വെബ്‌സൈറ്റ് ന്ദര്‍ശിക്കുന്നത്. ഡി.ടി.എച്ച് വഴി യൂ ട്യൂബ് ലഭ്യമായാല്‍ ഉപഭോക്താക്കളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നാണ് ഗൂഗിള്‍ കണക്കാക്കുന്നത്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ടെലികോം റെഗുലേറ്ററി അഥോറിട്ടി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച നിലവില്‍ ഇന്ത്യയില്‍ അഞ്ച് കോടി 40 ലക്ഷം ഡി.ടി.എച്ച് വരിക്കാരാണുള്ളത്. ഡിഷ് ടി.വി., ടാറ്റ സ്‌കൈ, എയര്‍ടെല്‍ ഡിജിറ്റല്‍ ടി.വി, വീഡിയോകോണ്‍ D2H, റിലയന്‍സ് ഡിജിറ്റല്‍ ടി.വി., സണ്‍ ഡയരക്റ്റ് എന്നിവരാണ് ഇന്ത്യയില്‍ പ്രധാനമായും ഡി.ടി.എച്ച് സേവനം നല്‍കുന്നത്. എന്നാല്‍ ഇതില്‍ ആരെല്ലാമായാണ് സഹകരിക്കുന്നതെന്ന് പറയാന്‍ ഫ്രാന്‍സിസ്‌കോ വരേല വിസമ്മതിച്ചു.

Advertisement

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

Best Mobiles in India

Advertisement