ഡിസംബര്‍ 31-ന് ശേഷം പല ATM കാര്‍ഡുകളും ഉപയോഗിക്കാന്‍ കഴിയുകയില്ല; പരിഹാരം?


ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മിക്ക ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളും ഡിസംബര്‍ 31-ന് ശേഷം പ്രവര്‍ത്തിക്കാതെയാകും. നിങ്ങളുടെ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുമോ എന്ന് അറിയുന്നതിനായി തുടര്‍ന്ന് വായിക്കുക.

Advertisement

റിസര്‍വ് ബാങ്കിന്റെ അറിയിപ്പ്

ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട് 2015-ല്‍ റിസര്‍വ് ബാങ്ക് അറിയിപ്പ് പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം എല്ലാ ഡെബിറ്റ്/കാര്‍ഡുകളുടം ചിപ്പുകളോട് കൂടിയ EMV കാര്‍ഡുകള്‍ അല്ലെങ്കില്‍ ചിപ് എന്‍ പിന്‍ കാര്‍ഡുകള്‍ ആയിരിക്കണം.

Advertisement
ഏതൊക്കെ കാര്‍ഡുകള്‍ മാറ്റണം

ഇപ്പോള്‍ ഉപയോഗത്തിലുള്ള ഭൂരിപക്ഷം കാര്‍ഡുകളും മാഗ്നറ്റിക് സ്‌ട്രൈപ് കാര്‍ഡുകളാണ്. ഇവ വലിയ സുരക്ഷാഭീഷണി ഉയര്‍ത്തുന്നുണ്ട്. നിങ്ങളുടെ കാര്‍ഡുകള്‍ ഈ വിഭാഗത്തിലുള്ളവയാണെങ്കില്‍ ഡിസംബര്‍ 31-ന് ശേഷം അവ ഉപയോഗിക്കാന്‍ കഴിയുകയില്ല. എത്രയും വേഗം പഴയ കാര്‍ഡ് മാറ്റി EMV ചിപ് കാര്‍ഡ് സ്വന്തമാക്കുക.

ബാങ്കില്‍ നിന്ന് അറിയിപ്പ് വരുമോ?

ബാങ്കുകള്‍ ഇക്കാര്യം അറിയിച്ച് ഇടപാടുകാര്‍ക്ക് എസ്എംഎസ് അയച്ചുതുടങ്ങിയിട്ടുണ്ട്. ഒരു പക്ഷെ നിങ്ങള്‍ക്കും എസ്എംഎസ് ലഭിച്ചിട്ടുണ്ടാകും. അറിയിപ്പ് കിട്ടിയില്ലെങ്കില്‍ മെസേജിനായി കാത്തിരിക്കാതെ ബാങ്കുമായി ബന്ധപ്പെടുക.

പുതിയ കാര്‍ഡിന് എത്ര ചെലവ് വരും?

മിക്ക ബാങ്കുകളും സൗജന്യമായി പുതിയ കാര്‍ഡ് നല്‍കുന്നുണ്ട്. നിങ്ങളുടെ ബാങ്കിന്റെ ശാഖ സന്ദര്‍ശിച്ച് പുതിയ EVM കാര്‍ഡിനായി അപേക്ഷ നല്‍കുക.

EVM കാര്‍ഡിന്റെ പ്രത്യേകത എന്താണ്?

നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ അടങ്ങുന്ന ചിപ്പോട് കൂടിയ യൂറോപേ-മാസ്റ്റര്‍കാര്‍ഡ്-വിസ കാര്‍ഡ് ലോകമെമ്പാടും സ്വീകാര്യതയുള്ളവയാണ്. മാഗ്നറ്റിക് കാര്‍ഡുകളില്‍, കാന്തിക സ്ട്രിപ്പിലാണ് വിവരങ്ങള്‍ സൂക്ഷിക്കുന്നത്. ഇത് പകര്‍ത്താന്‍ എളുപ്പമാണ്. EVM കാര്‍ഡുകളില്‍ മറ്റ് വിവരങ്ങള്‍ക്ക് പുറമെ പാസ്‌വേഡ് കൂടിയുണ്ടാകും. ഇടപാട് നടത്തുമ്പോള്‍ ഓരോതവണയും ഇത് അടിക്കേണ്ടിവരും. അതുകൊണ്ട് തന്നെ സുരക്ഷ കൂടുതലാണ്. 2015 സെപ്റ്റംബര്‍ വരെയാണ് മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡുകള്‍ മാറ്റാന്‍ സമയം അനുവദിച്ചിരുന്നത്. പിന്നീട് ഇത് പല തവണ മാറ്റി 2018 ഡിസംബര്‍ 31-ല്‍ എത്തുകയായിരുന്നു.

കമ്പ്യൂട്ടറില്‍ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍ക്ക് പൂട്ടിടാം

Best Mobiles in India

English Summary

Your Debit/Credit Card Won’t Work After December 31