യുട്യൂബില്‍ വീഡിയോ എഡിറ്റ് ചെയ്യാം



യുട്യൂബില്‍ വെച്ച് ഇപ്പോള്‍ എളുപ്പത്തില്‍ വീഡിയോ എഡിറ്റ് ചെയ്യാം. വീഡിയോ മാനേജര്‍ എന്ന സൗകര്യത്തിന്റെ സഹായത്തോടെയാണ് മികച്ച വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാന്‍ യുട്യൂബ് അവസരമൊരുക്കുന്നത്.

വീഡിയോയില്‍ എന്തെങ്കിലും എഡിറ്റിംഗ് ആവശ്യമുണ്ടെങ്കില്‍ ഒറ്റ ക്ലിക്കില്‍ അത് പരിഹരിക്കാനാകും. നിങ്ങള്‍ അപ്‌ലോഡ് ചെയ്ത വീഡിയോ അല്പം ഷെയ്ക്കാകുകയോ അല്ലെങ്കില്‍ ഡാര്‍ക്കോ ആണെങ്കില്‍ ഈ സൗകര്യം ഉപയോഗിക്കാം. ഇനി എഡിറ്റ് ചെയ്തിട്ടും തൃപ്തരല്ലെങ്കില്‍ പഴയ മോഡിലേക്ക് തിരിച്ചെത്താനും കഴിയും.

Advertisement

വീഡിയോ അപ്‌ലോഡ് ചെയ്ത ശേഷം അതില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ വീഡിയോ മാനേജര്‍ അക്കാര്യം അറിയിക്കും. അപ് ലോഡ് പേജില്‍ ഇക്കാര്യം അറിയിക്കുന്ന ഒറു നോട്ടിഫിക്കേഷന്‍ ബാര്‍ കാണാം. ഓരോ എഡിറ്റിംഗിന്റേയും പ്രിവ്യൂ കാണാനും ഇതിലൂടെ കഴിയും.

Advertisement

സ്മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ് എന്നിവയിലൂടെയാണ് വീഡിയോ അപ്‌ലോഡ് ചെയ്തതെങ്കിലും വീഡിയോ മാനേജര്‍ ഉപയോഗിച്ച് ആ വീഡിയോ ഡസ്‌ക്ടോപില്‍ വെച്ച് എഡിറ്റിംഗ് നടത്താം.

കഴിഞ്ഞ വര്‍ഷം വീഡിയോ എഡിറ്റര്‍ എന്ന സൗകര്യമായിരുന്നു യുട്യൂബ് പരിചയപ്പെടുത്തിയിരുന്നത്. വീഡിയോയുടെ ബ്രൈറ്റ്‌നസ്, റൊട്ടേഷന്‍ എന്നിവ എഡിറ്റ്

ചെയ്യാന്‍ വേണ്ടിയായിരുന്നു ഇത്.

Best Mobiles in India

Advertisement