ഡിസ്-ലൈക്ക് ദുരുപയോഗം തടയാന്‍ പദ്ധതിയുമായി യൂട്യൂബ്


ലൈക്ക് ബട്ടണും ഡിസ്-ലൈക്ക് ബട്ടണും യൂട്യൂബിലുള്ളത് ഉപയോക്താക്കള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ഒരു കണ്ടന്റിനെ പ്രശസ്തിയിലെത്തിക്കാനും അതേസമയം കുപ്രസിദ്ധി നല്‍കാനും ഈ ഓപ്ഷനിലൂടെ കഴിയും. പറഞ്ഞുവരുന്നത് യൂട്യൂബില്‍ നടന്നുവരുന്ന സംഘടിതമായ സൈബര്‍ ആക്രമണത്തെപ്പറ്റി തന്നെയാണ്.

Advertisement

ഡിസ്-ലൈക്ക് ബട്ടണ്‍

വ്യക്തി വൈരാഗ്യത്തിന്റേ പേരിലും മറ്റും ഒരു കണ്ടന്റിനെ മനപ്പൂര്‍വം കുപ്രസിദ്ധമാക്കാന്‍ ചിലര്‍ സംഘടിതമായി യൂട്യൂബില്‍ ഡിസ്-ലൈക്ക് ബട്ടണ്‍ അമര്‍ത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. മാത്രമല്ല ഇതു പ്രതിരോധിക്കാന്‍ ചില നടപടികളും സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് യൂട്യൂബ്.

Advertisement
യൂട്യൂബ്

'ഡിസ്-ലൈക്ക് വിഷയത്തില്‍ യൂട്യൂബ് ഔദ്യോഗികമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. ക്രിയേറ്റര്‍മാരോട് ഈ വിഷയം സംബന്ധിച്ച് അഭിപ്രായം തേടിയിരിക്കുകയാണ്. ഡിസ്-ലൈക്ക് മോബുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ലഭിക്കുന്നത്. തീരുമാനം എത്രയും വേഗം ഉണ്ടാകും' - യൂട്യൂബ് പ്രോജക്ട് മാനേജ്‌മെന്റ് ഡയറക്ടര്‍ ടോം ലൂങ്ങ് പറഞ്ഞു.

ചില മാറ്റങ്ങള്‍

'ഡിസ്-ലൈക്ക് ബട്ടണ്‍ പൂര്‍ണമായി ഒഴിവാക്കണോ അതോ ചില മാറ്റങ്ങള്‍ വരുത്തണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതുണ്ട്. ഈ ബട്ടണ്‍ ഒഴിവാക്കുന്നതുകൊണ്ട് ജെനുവിന്‍ ഉപയോക്താക്കള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടോ എന്നും ആരായും.'

വീഡിയോ

'ഒന്നുകില്‍ വീഡിയോ നിര്‍മിച്ച ആളുകളുടെയും വ്യക്തി വൈരാഗ്യമുള്ള ആളുകളുടെയും വീഡിയോകള്‍ക്കാണ് പലരും സംഘടിതമായി ഡിസ്-ലൈക്ക് നല്‍കുന്നത്. ഇക്കാര്യത്തില്‍ തീര്‍ച്ചയായും നടപടി ആവശ്യമാണ്' - ലൂങ്ങ് കൂട്ടിച്ചേര്‍ത്തു.

സംഘടിത ഡിസ്-ലൈക്ക് ആക്രമണം

സംഘടിത ഡിസ്-ലൈക്ക് ആക്രമണം തടയുന്നതിനായി 'ഡോണ്ട് വാണ്ട് റേറ്റിംഗ്' എന്ന സൗകര്യം ഉള്‍പ്പെടുത്താനാണ് കമ്പനി നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. അതായത് ലൈക്കും ഡിസ്-ലൈക്കും പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയാതെയാകും. എന്തായാലും ഇക്കാര്യത്തില്‍ അന്തിമമായൊരു തീരുമാനമുണ്ടായിട്ടില്ല.

5G സംവിധാനത്തിന്റെ പുതിയ തലങ്ങളുമായി മുകേഷ് അംബാനി രംഗത്ത്

Best Mobiles in India

English Summary

YouTube Wants Creator's Suggestions to Curb Misuse of Dislike Button