ഐഫോൺ X മിക്സിയിലിട്ട് ജ്യൂസടിച്ച് കുടിച്ചു യുവാവ്! യുട്യൂബ് വീഡിയോ റെക്കോർഡ് ഹിറ്റ്!


യുട്യൂബിൽ വ്യത്യസ്തങ്ങളായ വീഡിയോ ചെയ്ത് റെക്കോർഡുകൾ ഇടുന്ന ഒരുപാട് വിരുതന്മാരെ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള പല വിഡിയോകളും ഏറെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുമുണ്ട്. എന്നാൽ ഇന്നുവരെ നമ്മൾ കണ്ടിട്ടില്ലാത്തെ കേട്ടിട്ടില്ലാത്ത വഴികളിലൂടെ സഞ്ചരിക്കുകയാണ് ഈ യുട്യൂബ് വീഡിയോയുടെ ഉടമ.

85000 രൂപയോളം വിലയുള്ള ആപ്പിൾ ഐഫോൺ X

85000 രൂപയോളം വിലയുള്ള ആപ്പിൾ ഐഫോൺ X ഫോൺ മിക്സിയിലിട്ട് പൊടിച്ചു ജ്യൂസ് ആക്കി കുടിച്ചുനോക്കിയാണ് ഈ വിരുതന്റെ സാഹസം. ലോകത്തിലെ പല മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഇതിനോടകം ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരിക്കുകയാണ് ഈ വീഡിയോ. വീഡിയോ ചുവടെ കാണാം.

ലോകശ്രദ്ധ നേടി വീഡിയോ വൈറൽ

ലോകത്തിലെ ഏറ്റവും വിലകൂടിയ ഫോണുകളിൽ ഒന്നായ ഐഫോൺ X കൊണ്ട് ഈ യുട്യൂബ് താരം കാണിച്ചിരിക്കുന്ന സാഹസം ഇതിനോടകം തന്നെ നിരവധി പ്രേക്ഷകർ ലോകം മൊത്തം കണ്ടിരിക്കുകയാണ്. മിക്സിയിൽ ഇട്ട് പൊടിച്ചു എന്നത് മാത്രമല്ല, അത് ജ്യൂസ് പോലെ ആക്കിമാറ്റി കുടിക്കാനും ശ്രമിച്ചു ഈ വിദ്വാൻ.

ചെറുപ്പക്കാരനെ പരിചയപ്പെടാം..

കാലിഫോർണിയയിലെ റോക്ക്‌ലിനിൽ നിന്നുള്ള TechRax എന്നറിയപ്പെടുന്ന ടെറസ് മക്സിമുക്ക് എന്ന യുട്യൂബ് വ്‌ളോഗർ ആണ് ഈ വീഡിയോയുടെ സൃഷ്ടാവ്. ഐഫോൺ മോഡലുകൾ വളരെ വ്യത്യസ്തങ്ങളായ രീതിയിൽ നശിപ്പിക്കുന്ന പല വിഡിയോകളും മുമ്പും ചെയ്ത് ഏറെ ആരാധകരെ ഉണ്ടാക്കി താരമായ ആളാണ് ഈ ചെറുപ്പക്കാരൻ. അതിൽ ഏറ്റവും ശ്രദ്ധനേടുന്ന ഒന്നായി മാറിയിരിക്കുകയാണ് ഈ വീഡിയോ.

വീഡിയോ കാണാം..

നമ്മൾ കാണുന്ന ഈ വീഡിയോയിൽ നിന്നും കാര്യങ്ങൾ വളരെ വ്യക്തമാണ്. വ്യക്തമായിത്തന്നെ ഓരോന്നും നമുക്ക് കാണിച്ചു തരുന്നുമുണ്ട്. ഏതെങ്കിലും ഐഫോൺ കോപ്പിയോ അതല്ലെങ്കിൽ വീഡിയോ ട്രിക്കുകളോ ഒന്നും തന്നെയല്ല, പകരം യഥാർത്ഥ ഫോൺ തന്നെയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നതും എന്ന് നമുക്ക് മനസ്സിലാവും. എന്തായാലും വീഡിയോ ചുവടെ കണ്ടുനോക്കൂ..

Most Read Articles
Best Mobiles in India
Read More About: youtube video social media viral

Have a great day!
Read more...

English Summary

YouTuber puts iPhone into a blender and tries to drink the juice.