ബഡ്ജറ്റ് ബ്ലൂടൂത്ത് സ്പീക്കറുകളുടെ പുത്തന്‍ മോഡലുകള്‍ അവതരിപ്പിച്ച് സാപ്പ്; റിവ്യൂ


നിങ്ങളില്‍ അധികമാരും സാപ്പ് എന്ന ഇലക്ട്രോണിക് ബ്രാന്‍ഡിനെക്കുറിച്ചു കേട്ടുകാണാന്‍ വഴിയില്ല. വിപണിയില്‍ തുടക്കക്കാരനാണെങ്കിലും കിടിലന്‍ ഉപകരണങ്ങള്‍ ഈ ബ്രാന്‍ഡില്‍ നിന്നും പിറവിയെടുക്കുന്നുണ്ട്. ഓഡിയോ, പവര്‍ബാങ്ക്, സെല്‍ഫി സ്റ്റിക്ക് ഉള്‍പ്പടെയുള്ള ശ്രേണികളിലായി ഒരുകൂട്ടം ഉപകരണങ്ങളാണ് ഈയിടെ കമ്പനി പുറത്തിറക്കിയത്.

ഓഡിയോ ഉപകരണങ്ങളുടെ പേരിലാണ് കമ്പനി ഏറെ പ്രചാരത്തിലായത്. ഇതില്‍ പോര്‍ട്ടബിള്‍ വയര്‍ലെസ് സ്പീക്കര്‍, ഹെഡ്‌ഫോണ്‍ എന്നിവയ്ക്ക് ആവശ്യക്കാരേറെയാണ്. സാപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ വേരിയന്റുകളായ അക്വാ ഡാര്‍ക്ക്സ്റ്റാര്‍ പ്രോ, അക്വാ ബൂം എന്നീ ബഡ്ജറ്റ് ബ്ലൂടൂത്ത് സ്പീക്കറുകളെ റിവ്യൂ ചെയ്യുകയാണിവിടെ.

മികവുകള്‍

മികച്ച് ഓഡിയോ ഔട്ട്പുട്ട്

റിച്ച് ബാസ്

മികച്ച ബാറ്ററി ബാക്കപ്പ്

താങ്ങാവുന്ന വില

കുറവുകള്‍

സ്ലോ ബാറ്ററി ചാര്‍ജിംഗ്

കൈയ്യിലൊതുങ്ങുന്ന വില തന്നെയാണ് സാപ്പ് ഉപകരണങ്ങളുടെ പ്രത്യേകത. ഇന്ന് വിപണിയില്‍ ലഭ്യമായതില്‍വെച്ച് ബഡ്ജറ്റ് വിലയില്‍ ലഭ്യമായ മികച്ച ഉപകരണങ്ങള്‍ സാപ്പിനുണ്ട്. വില താരതമ്യേന കുറവാണെങ്കിലും ഓഡിയോ ക്വാളിറ്റിയിലോ, ഓഡിയോ ഔട്ട്പുട്ടിലോ ഒരു കുറവും കമ്പനി വരുത്തിയിട്ടില്ല.

അക്വാ ഡാര്‍ക്ക്സ്റ്റാര്‍ പ്രോ, അക്വാ ബൂം എന്നിവയാണ് പുത്തന്‍ വേരിയന്റുകള്‍. രണ്ട് സ്പീക്കറുകളും ഐപിഎക്‌സ് ഡസ്റ്റ് ആന്റ് വാട്ടര്‍ റെസിസ്റ്റീവിറ്റിയുള്ളതാണ്. 3.5 എം.എം ഓഡിയോ പോര്‍ട്ടും വയേര്‍ഡ് കണക്ടീവിറ്റിയും രണ്ട് ഉപകരണങ്ങളിലുമുണ്ട്.

അക്വാ ഡാര്‍ക്ക്സ്റ്റാര്‍ പ്രോയ്ക്ക് 2,749 രൂപയും അക്വാ ബൂമിന് 1,949 രൂപയുമാണ് ഇന്ത്യയിലെ വിപണിവില. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, സാപ്‌ടെക്ക് എന്നീ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകളിലൂടെ രണ്ടു മോഡലുകളും വാങ്ങാവുന്നതാണ്. മോഡലുകളുടെ കൂടുതല്‍ വിവരങ്ങള്‍ ചുവടെ നല്‍കുന്നു.

കിടിലന്‍ ഡിസൈന്‍

രണ്ടു ഭാഗത്തും റെക്ടാംഗുലര്‍ ഡിസൈനാണ് അക്വാ ഡാര്‍ക്ക് സ്റ്റാര്‍ പ്രോയ്ക്കുള്ളത്. പ്ലാസ്റ്റിക്കും റബര്‍ കേസിംഗും ഉപയോഗിച്ചാണ് മുകള്‍ഭാഗവും താഴ്ഭാഗവും നിര്‍മിച്ചിരിക്കുന്നത്. റബ്ബര്‍ ഉപയോഗിച്ചുള്ള നിര്‍മാണം മികച്ച ഗ്രിപ്പ് നല്‍കുന്നുണ്ട്. ഏറെക്കുറെ സുരക്ഷിതമാണെങ്കിലും പോര്‍ട്ടുകളില്‍ക്കൂടി പൊടി ഉള്ളില്‍ക്കയറാന്‍ സാധ്യതയുണ്ട്.

മിഡിയാ കണ്ട്രോള്‍ കീ മുകള്‍ഭാഗത്താണ് ഘടിപ്പിച്ചിരിക്കുന്നത്. മോഡലിന്റെ ഡിസൈന്‍ രംഗത്ത് കീയ്ക്ക് വലിയ പ്രാധാന്യമുണ്ട്. 3.5 എം.എം പോര്‍ട്ടും ചാര്‍ജിംഗിനായി മൈക്രോ യു.എസ്.ബി പോര്‍ട്ടും ഒന്നിച്ച് അണിനിരക്കുന്നു. മുന്‍ഭാഗത്താണ് ഇവയുള്ളത്.

ബോക്‌സ് ഷെയ്പ്ഡ് ഡിസൈനാണ് അക്വാ ബൂം മോഡലിനുള്ളത്. ഔട്ട് ഡോര്‍ ഉപയോഗത്തിനു ഉതകുന്ന രീതിയിലാണ് ഈ മോഡലിന്റെ നിര്‍മാണം. പ്ലാസ്റ്റിക്കും റബ്ബറും ഇടകലര്‍ന്ന നിര്‍മാണമാണ് അക്വാ ബൂമിനുമുള്ളത്. കീ ഡിസൈന്‍ ഡാര്‍ക്ക്സ്റ്റാര്‍ പ്രോയ്ക്ക് സമാനമാണ്. ഇടതുഭാഗത്തായാണ് പോര്‍ട്ടുകള്‍ ഇടംപിടിച്ചിരിക്കുന്നത്.

സവിശേഷതകള്‍

5 വാട്ടിന്റെ രണ്ട് സ്പീക്കറുകളാണ് സാപ്പ് അക്വാ ഡാര്‍ക്ക്സ്റ്റാറിലുള്ളത്. ഔട്ട്പുട്ട് കൂടുതല്‍ ബൂസ്റ്റ് ചെയ്യുന്നതിനായി സബ് വൂഫറുമുണ്ട്. ഐ.പി5 റേറ്റിംഗ് ഉള്ളതുകൊണ്ടുതന്നെ ഒരുപരിധിവരെ വെള്ളവും പൊടിയും ഉള്ളില്‍ കയറുന്നതു പ്രതിരോധിക്കും. വോയിസ് കോളിംഗിനായി മൈക്രോഫോണും ഘടിപ്പിച്ചിട്ടുണ്ട്.

7 വാട്ടിന്റെ സ്പീക്കറാണ് അക്വാ ബൂമിലുള്ളത്. 360 ഡിഗ്രി ഹൈ ഡെഫനിഷന്‍ ഓഡിയോ ഔട്ട് പുട്ട് ഈ മോഡലിനുണ്ട്. ഒരൊറ്റ സ്പീക്കര്‍ ഡ്രൈവര്‍ മാത്രമേ ഈ മോഡലിനുള്ളൂ. അതുതന്നെയാണ് വിലക്കുറവിനും കാരണം. ഐ.പി 65 റേറ്റിംഗാണ് ഈ മോഡലിനുള്ളത്. ഈ മോഡലിനും മൈക്രോഫോണ്‍ ബന്ധിപ്പിച്ചിട്ടുണ്ട്.

ഓഡിയോ പെര്‍ഫോമന്‍സ്

രണ്ടു സ്പീക്കറുകളും മികച്ച ഓഡിയോ ഔട്ട്പുട്ട് നല്‍കുന്നവയാണ്. വിലയെ അപേക്ഷിച്ച് ശ്രേണിയിലെ എന്തുകൊണ്ടും മികച്ചതുതന്നെ. വളരെ ക്ലിയര്‍ വോയിസാണ് രണ്ടു മോഡലുകളും നല്‍കുന്നത്. വോയിസ് കോളിംഗ് സമയത്ത് മൈക്രോഫോണും മികവു പുലര്‍ത്തുന്നുണ്ട്. മികച്ച ബാസ് എടുത്തുപറയേണ്ട സവിശേഷതയാണ്.

ബാറ്ററിയും കണക്ടീവിറ്റിയും

രണ്ടു മോഡലുകളും ബ്ലൂടൂത്ത് വേര്‍ഷന്‍ 4 അധിഷ്ഠിതമായമാണ് പ്രവര്‍ത്തിക്കുന്നത്. ഈ വേര്‍ഷന്‍ ബ്ലൂടൂത്തുള്ള സ്മാര്‍ട്ട്‌ഫോണ്‍, ബ്ലൂടൂത്ത്, ടാബ്ലെറ്റ്, ലാപ്‌ടോപ്പ് എന്നിവ ഉപയോഗിച്ച് സ്പീക്കര്‍ പ്രവര്‍ത്തിപ്പിക്കാം. 3.5 എം.എം ജാക്കാണ് സ്പീക്കറില്‍ ഉപയോഗിച്ചിട്ടുള്ളത്.

ബ്ലൂടൂത്ത് പെയറിംഗ് സമയത്ത് യാതൊരുവിധ തടസ്സവും അനുഭവപ്പെട്ടില്ല.

2,600 മില്ലി ആംപയര്‍ ബാറ്ററിയാണ് അക്വാ ഡാര്‍ക്ക്സ്റ്റാര്‍ പ്രോ സ്പീക്കറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരൊറ്റ ചാര്‍ജിംഗില്‍ 8 മണിക്കൂര്‍ വരെ സ്പീക്കര്‍ ഉപയോഗിക്കാനാകും. മൂന്നു മണിക്കൂര്‍ വേണം പൂജ്യത്തില്‍ നിന്നും 100 ശതമാനം ചാര്‍ജ് കയറാന്‍. അക്വാ ബൂം സ്പീക്കറിലാകട്ടെ 1,500 മില്ലി ആംപയറിന്റെ ബാറ്ററിയാണുള്ളത്.

ചുരുക്കം

നിലവില്‍ വിപണിയില്‍ ലഭ്യമായ ബഡ്ജറ്റ് വിലയിലുള്ള മികച്ച ബ്ലൂടൂത്ത് സ്പീക്കറാണു വേണ്ടതെങ്കില്‍ സാപ്പിന്റെ മുകളില്‍ പറഞ്ഞ രണ്ടു മോഡലുകളും എന്തുകൊണ്ടും മികച്ചതാണ്. വിലക്കുറവും ക്വാളിറ്റിയുമാണ് ഇവയെ വ്യത്യസ്തമാക്കുന്നതും.

Most Read Articles
Best Mobiles in India
Read More About: news review

Have a great day!
Read more...

English Summary

ZAAP Aqua Darkstar Pro and Aqua Boom budget Bluetooth speakers review