ബഡ്ജറ്റ് വിലയില്‍ നെക്ക്ബാന്‍ഡ് സ്‌റ്റൈല്‍ ഇയര്‍ഫോണുമായി സെബ്‌റോണിക്‌സ് സെബ് ജേര്‍ണി; റിവ്യൂ


വയര്‍ലെസ് ഇയര്‍ഫോണുകള്‍ ഇന്ന് ട്രെന്‍ഡാണ്. ഒട്ടുമിക്ക ബ്രാന്‍ഡുകളും വയര്‍ലെസ് ഹെഡ്‌ഫോണ്‍ പുറത്തിറക്കാനുള്ള തിരക്കിലാണിപ്പോള്‍. എന്നാല്‍ പലതിനും തൊട്ടാല്‍പൊള്ളുന്ന വിലയാണുള്ളതു താനും. ഇപ്പോഴിതാ ബഡ്ജറ്റ് വിലയില്‍ പുത്തന്‍ നെക്ക്ബാന്‍ഡ് സ്‌റ്റൈല്‍ ഇയര്‍ഫോണുമായി വിപണിയിലെത്തിയിരിക്കുകയാണ് ഇലക്ട്രോണിക് നിര്‍മാതാക്കളായ സെബ്‌റോണിക്‌സ്.

Advertisement

സെബ്രോണിക്‌സ്.

ബ്ലൂടൂത്ത് സ്പീക്കറുകള്‍, ഹെഡ്‌ഫോണുകള്‍, കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ എന്നിവ പുറത്തിറക്കുന്ന ഇന്ത്യന്‍ ബ്രാന്‍ഡാണ് സെബ്രോണിക്‌സ്. കമ്പനിയുടെ ഏറ്റവും പുതിയ ഉത്പന്നമാണ് നാം ഇന്ന് റിവ്യു ചെയ്യാന്‍ പോകുന്ന നെക്ക് ബാന്‍ഡ് ഡിസൈനോടു കൂടിയ സെബ്രോണിക്‌സ് സെബ് ജേര്‍ണി ബ്ലൂടൂത്ത് ഇയര്‍ഫോണ്‍.

Advertisement
മികവ്

കൃത്യതയുള്ള സൗണ്ട് ഔട്ട്പുട്ട്

ലോംഗ് ലാസ്റ്റിംഗ് ബാറ്ററി

വോയിസ് അസിസ്റ്റന്റ് സപ്പോര്‍ട്ട്

കംഫര്‍ട്ടബിള്‍ യൂസേജ്

കുറവുകള്‍

ഇയര്‍ ബഡ്‌സ് ഇടയ്ക്കിടെ ക്രമീകരിക്കണം എന്നത് പോരായ്മയാണ്

1,399 രൂപയാണ് സെബ്‌റോണിക്‌സ് സെബ് ജേര്‍ണിയുടെ വില. കറുപ്പ് നിറത്തിലാണ് ഹെഡ്‌ഫോണ്‍ ലഭിക്കുക. ആന്‍ഡ്രോയിഡിലും ഐ-ഓ.എസിലും ഒരുപോലെ പ്രവര്‍ത്തിക്കും. മോഡലിനെക്കുറിച്ച് കൂടുതലറിയാം. തുടര്‍ന്നു വായിക്കൂ...

കംഫര്‍ട്ടബിള്‍ ഡിസൈന്‍

എര്‍ഗോണമിക് കംഫര്‍ട്ടബിള്‍ നെക്ക്ബാന്‍ഡ് ഡിസൈനാണ് മോഡലിനുള്ളത്. കഴുത്തില്‍ കൃത്യമായി ഘടിപ്പിക്കാനായി റബറൈസ്ഡ് ടെക്‌സ്ചര്‍ ഉപയോഗിച്ചിരിക്കുന്നു. ശബ്ദം കുറയ്ക്കാനും കൂട്ടാനുമായി വോളിയം റോക്കറും പാട്ടു ചേഞ്ച് ചെയ്യാന്‍ പ്രത്യേകം സ്വിച്ചും ഇതിനോടൊപ്പമുണ്ട്. മൈക്രോ യു.എസ്.ബി ചാര്‍ജിംഗ് പോര്‍ട്ടും കൂട്ടുണ്ട്.

മാഗ്നെറ്റിക് ഇയര്‍ ബഡുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ചുരുങ്ങാതിരിക്കാന്‍ ടാംഗിള്‍ ഫ്രീ വയറും ഉപയോഗിച്ചിരിക്കുന്നു. ഓഡിയോ ക്വാളിറ്റിക്കായി പ്രത്യേം സംവിധാനവും ഇയര്‍ഫോണിലുണ്ട്. സ്പ്‌ളാഷ് ഡിസൈനായതു കൊണ്ടുതന്നെ ചെറിയ മഴയത്തും വെള്ളം ഉള്ളില്‍ കയറുമെന്ന പേടിവേണ്ട. വോയിസ് അസിസ്റ്റന്‍സിനായി ഡെഡിക്കേറ്റഡ് ബട്ടണുണ്ട്. ലൈറ്റ് വെയിറ്റായതു കൊണ്ടുതന്നെ മണിക്കൂറുകള്‍ ഉപയോഗിച്ചാലും മടുക്കില്ല.

സിംപിള്‍ പെയറിംഗ്

വളരെ ലളിതമായ രീതിയില്‍ ഡിവൈസുമായി ഈ മോഡലിനെ ബന്ധിപ്പിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. മുന്‍പിലത്തെ മോഡലുകളെ പോലെത്തന്നെ സ്‌ട്രെയിറ്റ് ഫോര്‍വേഡ് കണക്ഷനാണ് ഉപയോഗിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ പവര്‍ ബട്ടണ്‍ അമര്‍ത്തിപിടിച്ചാല്‍ വോയിസ് അസിസ്റ്റന്‍സ് ഉപയോഗിക്കാം.

ബന്ധിപ്പിക്കേണ്ട സ്മാര്‍ട്ട്‌ഫോണ്‍ തിരയുന്ന സമയത്ത് പ്രത്യേകം എല്‍.ഇ.ഡി ഇന്‍ഡിക്കേറ്റര്‍ ലൈറ്റിനെയും കാണാന്‍ കഴിയും. ഇരട്ട പെയറിംഗ് ഫീച്ചറാണ് ഈ മോഡലിനെ വ്യത്യസ്തമാക്കുന്നത്. പേരു സൂചിപ്പിക്കുന്നതു പോലെ ഒരേസമയം രണ്ടു സ്മര്‍ട്ട്‌ഫോണുകളെ ബന്ധിപ്പിക്കാനാകും.

അത്യുഗ്രന്‍ പെര്‍ഫോമന്‍സ്

കുറഞ്ഞ വിലയില്‍ അത്യുഗ്രന്‍ പെര്‍ഫോമന്‍സ് നെക്ക്ബാന്‍ഡ് നല്‍കുന്നുണ്ട്. ഹൈക്വാളിറ്റി ഓഡിയോ ഔട്ട്പുട്ട് ഹൈ-എന്‍ഡ് ഇയര്‍ഫോണുകളെ വെല്ലുന്നതാണ്. വളരെ ലളിതവും മിഴിവുമുള്ള ശബ്ദം ഈ ഹെഡ്‌സെറ്റിലൂടെ ആസ്വദിക്കാനാകുമെന്നുറപ്പ്. ചുരുക്കി പറഞ്ഞാല്‍ 1,500 രൂപയ്ക്ക് 5,000 രൂപ റേഞ്ചിലുള്ള ക്വാളിറ്റി നിങ്ങള്‍ക്ക് ലഭിക്കും.

വോയിസ് അസിസ്റ്റന്റ് ഫീച്ചര്‍

ആന്‍ഡ്രോയിഡ്, ഐ-ഓ.എസ് പ്ലാറ്റ്‌ഫോമുകളില്‍ ഒരുപോലെ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് വോയിസ് അസിസ്റ്റന്റ് ഫീച്ചര്‍

നല്‍കിയിട്ടുള്ളത്. നിങ്ങളുടെ ശബ്ദം ഉപയോഗിച്ചുതന്നെ പാട്ടു മാറ്റാനും വഴി കണ്ടെത്താനും കഴിയും. പവര്‍ ബട്ടണിലുള്ള ലോംഗ് പ്രെസിംഗാണ് ഇതിനായി ഉപയോഗിക്കേണ്ടത്.

ലോംഗ് ലാസ്റ്റിംഗ് ബാറ്ററി

13 മണിക്കൂര്‍ പ്ലേബാക്ക് സമയം വാഗ്ദാനം നല്‍കുന്ന കരുത്തന്‍ ഇന്‍ബിള്‍ട്ട് ബാറ്ററിയാണ് മോഡലിലുള്ളത്. ഏഴു മുതല്‍ എട്ടു മണിക്കൂര്‍വരെ നിരന്തരം ഉപയോഗിച്ചിട്ടും ബാറ്ററി ചാര്‍ജ് ബാക്കിനില്‍ക്കുന്നതായി കണ്ടെത്തി. രണ്ടു മണിക്കൂറുകൊണ്ട് 100 ശതമാനം ചാര്‍ജും കയറും.

ചുരുക്കം

ഹൈ-ക്വാളിറ്റി ഔട്ട്പുട്ട് നല്‍കുന്ന പോക്കറ്റ് ഫ്രണ്ട്‌ലി ബ്ലൂടൂത്ത് ഇയര്‍ഫോണാണ് സെബ്‌റോണിക്‌സ് സെബ് ജേര്‍ണി. 1,399 രൂപയെന്ന ബഡ്ജറ്റ് വിലയില്‍ നിങ്ങള്‍ക്കു ലഭിക്കാവുന്ന ഏറ്റവും മികച്ച മോഡല്‍ തന്നെയാണിത്.

 

Best Mobiles in India

English Summary

Zebronics Zeb-Journey review: Cheapest neckband style earphones out there