അപ്പോളോ 11-ന്റെ 50-ാം വാര്‍ഷികം ആഘോഷിക്കാന്‍ സിപ്പോ; സ്വന്തമാക്കാം ലിമിറ്റഡ് എഡിഷന്‍ ലൈറ്റര്‍


മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്റെ 50-ാം വാര്‍ഷികം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ കമ്പനിയായ സിപ്പോ ലോഹ നിര്‍മ്മിതമായ ലൈറ്റര്‍ പുറത്തിറക്കി. 1969-ല്‍ അപ്പോളോ 11 നടത്തിയ ചരിത്രപ്രസിദ്ധമായ ചാന്ദ്രയാത്രയുടെ ഓര്‍മ്മ പുതുക്കുന്നതാണ് ഈ ലിമിറ്റഡ് എഡിഷന്‍ ലൈറ്റര്‍.

ഉള്‍പ്പെടുത്തിയിരിക്കുന്നു

ചന്ദ്രന്റെ ഉപരിതലം, പ്രത്യേക വസ്ത്രങ്ങള്‍ ധരിച്ച ബഹിരാകാശ യാത്രികന്‍, ചന്ദ്രനില്‍ നിന്ന് നോക്കുമ്പോഴുള്ള ഭൂമിയുടെ ദൃശ്യം എന്നിവ ലൈറ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തിളങ്ങുന്ന ലൈറ്ററിന്റെ ബോഡി ആകാശഗംഗയെ ഓര്‍മ്മിപ്പിക്കും. ബഹിരാകാശ യാത്രികന്റെ രൂപം ലൈറ്ററിന്റെ ബോഡിയില്‍ കൊത്തിയെടുത്തതിന് ശേഷം ലേസര്‍ എന്‍ഗ്രേവ് ചെയ്യുകയായിരുന്നു. കളര്‍ ഇമേജിംഗ് പ്രോസസ്സിലൂടെയാണ് നിലയും പച്ചയും നിറങ്ങളിലുള്ള ഭൂമിയുടെ രൂപം ഉള്‍പ്പെടുത്തിയത്.

ചന്ദ്രന്റെ ഉപരിതലം

ചന്ദ്രന്റെ ഉപരിതലം യാഥാര്‍ത്ഥ്യമാക്കിയത് ടെക്‌സ്ചര്‍ പ്രിന്റിലൂടെയാണ്. ഇത് മികച്ച ഫിനുഷും ഗുണമേന്മയും നല്‍കുന്നു. ലൈറ്ററിന്റെ പിന്‍ഭാഗത്ത് അമേരിക്കന്‍ പതാക, ജൂലൈ 20, 1969, സീരിയല്‍ നമ്പര്‍ എന്നിവ കാണാം.

വിപണിയില്‍ എത്തിച്ചിരിക്കുന്നത്

14000 ലൈറ്റര്‍ മാത്രമാണ് സിപ്പോ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഒരു ലൈറ്ററിന്റെ വില 100 ഡോളറാണ്. ചന്ദ്രന്റെ ചിത്രത്തോട് കൂടിയ ഗിഫ്റ്റ് ബോക്‌സിലാണ് ലൈറ്റര്‍ ലഭിക്കുന്നത്.

പുറത്തിറക്കിയിരുന്നു

1969-ല്‍ മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയതിന് പിന്നാലെ സിപ്പോ രണ്ട് ബഹിരാകാശ സഞ്ചാരികളെയും റോക്കറ്റും ഉള്‍പ്പെടുത്തി ലൈറ്റര്‍ പുറത്തിറക്കിയിരുന്നു. ഇതിനുശേഷം നീല്‍ ആംസ്‌ട്രോങ്, ബസ്സ് ആല്‍ഡ്രിന്‍, മൈക്കേല്‍ കോളിന്‍സ് എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ലൈറ്ററും കമ്പനി വിപണിയിലെത്തിച്ചു.


Read More About: space science news

Have a great day!
Read more...

English Summary

Zippo Celebrates Apollo 11 50th With 'Collectible of the Year' Lighter