വരുന്ന 20 കൊല്ലത്തിനിടയ്ക്ക് ലോകം മാറ്റിമറിക്കാൻ പോകുന്ന 10 കണ്ടുപിടിത്തങ്ങൾ!!


വരുന്ന ഒരു 20 കൊല്ലത്തിനിടക്ക് ലോകം മാറ്റിമറിക്കാൻ പോകുന്ന രീതിയിൽ ഉണ്ടായേക്കാവുന്ന ചില കണ്ടുപിടിത്തങ്ങളെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഇത് ഏതെങ്കിലും ഒരു ഫോൺ റിവ്യൂ ചെയ്യുന്ന പോലെ കൃത്യമായ കാര്യങ്ങൾ ആയിരിക്കണം എന്നില്ല. എങ്കിലും പൊതുവെ ഇത്തരത്തിലുള്ള കണ്ടുപിടുത്തങ്ങൾ ആയിരിക്കും ഉണ്ടാവുക എന്നുറപ്പിക്കാം.

Advertisement

1

എല്ലാവരുടെയും കൈകളിലുള്ള ഫോണുകൾ 100% സ്ക്രീൻ മാത്രമുള്ളതായിരിക്കും. അതായത് ബേസൽ ഇല്ലാത്ത പൂർണ്ണമായും മുൻവശം പൂർണ്ണമായും സ്ക്രീൻ മാത്രമുള്ളത്.

Advertisement
2

ഇന്റർനെറ്റ് സ്പീഡ് ഒരു സെക്കൻഡിൽ ഒരു ജിബി ആയി മാറിയിട്ടുണ്ടാകും. അതായത് നമ്മൾ ഫോണിലും കംപ്യൂട്ടറിലുമൊക്കെ കോപ്പി പേസ്റ്റ് ചെയ്യുന്ന സമയത്തേക്കാൾ വേഗത്തിൽ.

3

നമുക്ക് പ്രപഞ്ചം മൊത്തം ലൈവായി സ്ട്രീം ചെയ്യാൻ സാധിക്കും. ഗ്രഹങ്ങളും നക്ഷത്രങ്ങളുമൊക്കെ ലൈവ് ആയി വീട്ടിലിരുന്ന് കാണാം. ഇത് ഇന്നുള്ള നമ്മുടെ പല കാര്യങ്ങളെയും മാറ്റിമറിക്കും.

4

ഡ്രൈവറില്ലാത്ത കാറുകൾ ഇപ്പോൾ തന്നെ പരീക്ഷിച്ചു വിജയമായി വരികയാണ്. അപ്പോൾ വരുന്ന 20 കൊല്ലത്തിനു ശേഷമുള്ള കാര്യമോ.. നമുക്ക് ചുറ്റും റോഡിൽ എങ്ങും എവിടെയും ഡ്രൈവറില്ലാ കാറുകൾ മാത്രമായിരിക്കും നമുക്ക് കാണാൻ കഴിയുക.

5

ഇന്ന് സ്മാർട്ഫോൺ, കംപ്യൂട്ടർ, റോബോട്ടിക്‌സ് മേഖലയിലെല്ലാം ഏറെ പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും നടന്നുകൊണ്ടിരിക്കുകയാണല്ലോ AI രംഗത്ത്. അതിനാൽ ഉറപ്പായും നാളെ ഈ AI സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ കാര്യങ്ങൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിട്ടുണ്ടാകും.

6

ഇന്ന് ഏറെ വിജയകരമായ പരീക്ഷണങ്ങൾ നടക്കുന്ന ഒരു മേഖലയാണ് റോബോട്ടിക്ക്സ്. ഈ നിലയ്ക്ക് തന്നെ കാര്യങ്ങൾ തുടരുകയാണെങ്കിൽ നാളെ നമുക്ക് എല്ലായിടത്തും റോബോട്ടുകളെ കാണാം. ജോലിയിലും വീട്ടിലുമെല്ലാം നമ്മെ സഹായിക്കാൻ കെല്പുള്ള റോബോട്ടുകൾ നിത്യജീവിതത്തിൻറെ ഭാഗമാകും.

7

വീഡിയോ കോൾ സങ്കല്പങ്ങളൊക്കെ മാറിമറിയും. ഫോണിൽ വീഡിയോ കോൾ ചെയ്യുന്നത് ഇന്ന് ആകാശവാണിയും ദൂരദർശനും നമ്മൾ ഉപയോഗിക്കുന്നത് പോലെ വിസ്‌മൃതിയിലാണ്ടുപോകും. പകരം 3ഡി ഹോളോഗ്രാമിൽ പൂർണ്ണരൂപത്തിൽ ആളെ മുന്നിൽ നേരിട്ട് കാണാൻ പറ്റും.

8

ഒട്ടുമിക്ക എല്ലാ സ്ഥലങ്ങളിലും പബ്ലിക്ക് വൈഫൈ സൗജന്യമായി ലഭിക്കും. ഇന്റർനെറ്റ് എന്നത് വൈദ്യുതി പോലെ അല്ലെങ്കിൽ ഭക്ഷണം പോലെ നിത്യജീവിതത്തിൽ നിന്ന് ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറും.

9

പറക്കും കാറുകൾ എല്ലായിടത്തുമുണ്ടാകും. റോഡിൽ തിരക്ക് കുറയും. ബ്ലോക്ക് മൊത്തം ആകാശത്താക്കും. ആകാശത്തും പുതിയ ട്രാഫിക്ക് സംവിധാനങ്ങൾ വരും. കുട്ടികൾ സ്കൂളിലേക്ക് പോകുന്നതും വരുന്നതും നമ്മൾ ജോലിക്ക് പോകുന്നതും മുതൽ ലോങ്ങ് ട്രിപ്പുകൾക്ക് വരെ എവിടെയും പറക്കും ടാക്‌സികൾ ആയിരിക്കും.

10

ലോകം മൊത്തം വ്യത്യസ്തങ്ങളായ സാങ്കേതിക വിദ്യകൾ കൊണ്ട് നിറയും. നമുക്ക് ഇന്ന് മനസ്സിൽ ആലോചിക്കാൻ പോലും പറ്റാത്ത കാര്യങ്ങൾ അന്ന് ഉണ്ടാവും. സ്മാർട്ഫോണിനെ വെല്ലുന്ന എന്തെങ്കിലും ഒരു സാങ്കേതിക വിദ്യ അല്ലെങ്കിൽ ഉപകരണം വേറെ കണ്ടെത്തപ്പെട്ടേക്കും.

Best Mobiles in India

English Summary

10 Tech Predictions for the Next 20 Years.