മനുഷ്യനെ ചന്ദ്രനിലെത്തിക്കാന്‍ നാസ ഉത്സാഹം കാണിക്കുന്നില്ലെന്ന് ചന്ദ്രനില്‍ ഇറങ്ങിയ ആദ്യ ശാസ്ത്രജ്ഞന്‍


മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ ഇറക്കാന്‍ നാസ ഉത്സാഹിക്കുന്നില്ലെന്ന് ചന്ദ്രനില്‍ കാലുകുത്തിയ ഏക ശാസ്ത്രജ്ഞനായ ഹാരിസണ്‍ ഷ്മിറ്റ്. അമ്പതാമത് ലൂണാര്‍ ആന്റ് പ്ലാനറ്ററി സയന്‍സ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപ്പോളോ 17-ലെ സഞ്ചാരിയായിരുന്നു ഹാരിസണ്‍.

എത്തിക്കുന്നതിന്

'നാസയ്ക്ക് ഉത്സാഹം ഉണ്ടാകാനാണ് നാം പരിശ്രമിക്കേണ്ടതെന്ന് എനിക്ക് തോന്നുന്നു. ചന്ദ്രനില്‍ വീണ്ടും മനുഷ്യനെ എത്തിക്കുന്നതിന് നാസയ്ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയിട്ടുണ്ട്. ഇത് അത്യാവശ്യമായി ചെയ്യണമെന്നും പ്രസിഡന്റും വൈസ് പ്രസിഡന്റും വിശ്വസിക്കുന്നു. എന്നാല്‍ ഇക്കാര്യം നാസയ്ക്ക് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല.' അദ്ദേഹം പറഞ്ഞു.

നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനം

അധികം വൈകാതെ ചന്ദ്രനെ ചുറ്റുന്ന സ്‌പെയ്‌സ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനം നാസ ആരംഭിക്കുമെന്നാണ് വിവരം. ഗേറ്റ്‌വേ എന്ന് പേരുനല്‍കിയിരിക്കുന്ന ഇതില്‍ തുടര്‍ച്ചയായി ഗവേഷകര്‍ താമസിക്കുകയില്ല. എന്നാല്‍ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുമ്പോള്‍ ഇത് പ്രയോജനപ്പെടുത്തും. 2028-ല്‍ വീണ്ടും മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാനാണ് നാസ പദ്ധതിയിടുന്നത്.

തുടരേണ്ടി വന്നു.

അരനൂറ്റാണ്ട് മുമ്പ് പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ കാലം നാസയ്ക്ക് അപ്പോളോ ദൗത്യം തുടരേണ്ടി വന്നു. അക്കാലത്ത് നാസയുടെ ബഡ്ജറ്റ് താരതമ്യേന കുറവായിരുന്നതിനാല്‍ ദീര്‍ഘകാലം ഇതുമായി മുന്നോട്ട് പോകാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല ഉണ്ടായിരുന്നത്. വാണിജ്യ പങ്കാളിത്തത്തോടെ ആയിരിക്കും പുതിയ ചാന്ദ്രദൗത്യം.

നാസയുടെ പ്രവര്‍ത്തനങ്ങള്‍

മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ എത്തിക്കാനുള്ള നാസയുടെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്ന് ഹാരിസണും സമ്മതിച്ചു. സ്വകാര്യ മേഖലയുടെ പ്രവര്‍ത്തനം ആശാവഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Most Read Articles
Best Mobiles in India
Read More About: science moon nasa space

Have a great day!
Read more...

English Summary

1 st Scientist on the Moon Says NASA Lacks Urgency for Lunar Landing