നാസയെ അടുത്തറിയാം; ആരെയും ആതിശയിപ്പിക്കും അറിവുകള്‍


സയന്‍സിലും ടെക്ക്‌നോളജിയിലും താത്പര്യമുള്ളവരുടെ ഇഷ്ട കേന്ദ്രമാണ് നാസ. ഇവിടെ ജോലിചെയ്യാന്‍ ആഗ്രഹിക്കാത്തവരായി ആരുംതന്നെ കാണില്ലെന്നുറപ്പ്. ഓരോ ദിവസവും പുത്തന്‍ കണ്ടുപിടിത്തങ്ങളുമായെത്തുന്ന നാസ ആരെയും വിസ്മയിപ്പിക്കും. ബഹിരാകാശ രംഗത്ത് നാസയുടെ ശ്രദ്ധയില്‍പ്പെടാത്ത പ്രദേശങ്ങളോ ഗ്രഹങ്ങളോ ഇല്ലെന്നുതന്നെ പറയാം.

2010ലാണ് നാസയുടെ ആദ്യ പേടകമായ വോയേജര്‍-1 ബഹീരാകാശത്തെത്തിയത്. 33 വര്‍ഷത്തെ സമയമാണ് വോയേജറിനെ ബഹിരാകാശത്തേക്കയക്കാന്‍ നാസയ്ക്ക് വേണ്ടിവന്നത്. ഇത്തരത്തില്‍ ആരെയും അതിശയിപ്പിക്കും നാസയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഈ എഴുത്തിലൂടെ. നാസയുടെ പ്രധാനപ്പെട്ട 30 വിശേഷങ്ങള്‍ തുടര്‍ന്നു വായിക്കാം...

1

നാസയെന്നാല്‍ നാഷണല്‍ ഏറോനോട്ടിക്‌സ് ആന്റ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ എന്നാണ്.

2

1958 ജൂലൈ 29നാണ് നാസ പ്രവര്‍ത്തനമാരംഭിച്ചത്.

3

1972 ലാണ് ആദ്യമായി ലാന്റ്‌സാറ്റ് സാറ്റലൈറ്റിനെ നാസ വിക്ഷേപിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തിന്റെ ഫോട്ടോ ചിത്രീകരിക്കുകയായിരുന്നു ലക്ഷ്യം. ഒരുവര്‍ഷം കഴിഞ്ഞ് സ്പുട്‌നിക് 1നെ വിക്ഷേപിക്കുകയുണ്ടായി.

4

SR-71 അഥവാ ബ്ലാക്ക്‌ബേര്‍ഡ് എന്നത് നാസയുടെ സ്വകാര്യ സ്‌പൈ എയര്‍ക്രാഫ്റ്റാണ്. ഹൈ സ്പീഡ്, ഹൈ ആള്‍ട്ടിറ്റിയൂട് ഏറോനോട്ടിക്കല്‍ റിസര്‍ച്ച് എന്നിവ ബ്ലാക്ക്‌ബേഡിന്റെ പ്രത്യേകതയാണ്. 1950ല്‍ ഡിസൈന്‍ ചെയ്ത് 1964ലാണ് ആദ്യ പറക്കല്‍ നടത്തിയത്.

5

മറ്റൊരു ഗ്രഹത്തില്‍ ജീവനുണ്ടോയെന്നു കണ്ടെത്തുന്നതിനായി നാസയ്ക്ക് പ്ലാനറ്ററി പ്രൊട്ടക്ഷന്‍ ഓഫീസുണ്ട്.

6

ലോണി ജോണ്‍സണ്‍ എന്ന നാസ സയന്റിസ്റ്റാണ് സൂപ്പര്‍ സോക്കറിനെ കണ്ടുപിടിച്ചത്. സ്റ്റെല്‍ത്ത് ബോംബര്‍ ഡെവലപ്പ് ചെയ്യാനും സഹായിച്ചു.

7

1960 കളുടെ അവസാനം പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയാണ് മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുകയെന്ന ലക്ഷ്യവുമായി നാസയെ അവതരിപ്പിച്ചത്.

8

1969ല്‍ നീല്‍ ആംസ്‌ട്രോംഗും സബ് അല്‍ഡ്രിനും ചന്ദ്രന്റെ ഉപതരിതലത്തിലൂടെ നടന്നു. അപ്പോളോ 11 മിഷനിനൂടെയായിരുന്നു ഇത്.

9

ഗ്രിഗറി നെമിറ്റിന്റെ സ്ഥാപനമായ ഓര്‍ബിറ്റല്‍ ഡെവലപ്പ്‌മെന്റ് നാസയ്ക്ക് 20 ഡോളറിന്റെ പാര്‍ക്കിംഗ് ടിക്കറ്റ് നല്‍കി. ആസ്റ്ററോയിഡ് 433 തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്നുകാണിച്ചാണ് നാസയുടെ ദൗത്യം അവിടെ ഇറങ്ങിയതിന് പാര്‍ക്കിംഗ് ഫീസ് നല്‍കിയത്.

10

1999ല്‍ നാസയ്ക്ക് ഒരു ഓര്‍ബിറ്ററിനെ നഷ്ടമായി.

11

കാലിഫോര്‍ണിയയിലെ എഡ്വാര്‍ഡ്‌സിലാണ് നാസയുടെ ഡ്രൈഡെന്‍ ഫ്‌ളൈറ്റ് റിസര്‍ച്ച് സെന്റര്‍ സ്ഥിതിചെയ്യുന്നത്.

12

താഡ് റോബര്‍ട്ട്‌സ് എന്നു പേലുള്ള ഒരു ഇന്റേണിനെ ചന്ദ്രനില്‍ നിന്നുള്ള കല്ലുകള്‍ നാസയില്‍ നിന്നും മോഷ്ടിച്ചതിന്റെ പേരില്‍ തടവിലിട്ടിട്ടുണ്ട്.

13

പൊതുജനങ്ങളെ പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന്റെ ഭാഗമായി ഏകദേശം 9,000 ഡോളര്‍ വരെ പ്രതിമാസം നാസ നല്‍കുന്നുണ്ട്.

14

24 മണിക്കൂറും തുടര്‍ച്ചയായി ബെഡില്‍ കിടത്തി നിരീക്ഷിക്കുന്നതാണ് പരീക്ഷണം. ബഹിരാകാശ യാത്രികരെ സജ്ജമാക്കുന്നതിനാണിത്.

15

പുതിയ സ്‌പേസ് ഷട്ടിലിനു പേരു നല്‍കാനായി സ്‌കൂള്‍ തലത്തില്‍ കുട്ടികളില്‍ നിന്നും പേരുകള്‍ സ്വീകരിച്ചിരുന്നു. അപ്പോഴത്തെ പ്രസിഡന്റായ ജോര്‍ഡ് ഡബ്യൂ. ബുഷാണ് വിജയിയെ തെരഞ്ഞെടുത്തത്. മേയ് 1989 നായിരുന്നു ഇത്.

16

മീറ്റ്‌ബോള്‍, വേം എന്നിവയാണ് ഓര്‍ഗനൈസേഷന്റെ ലോഗോ. ഇതില്‍ വോം എന്നത് ഏറോഡൈനാമികിനെ സൂചിപ്പിക്കുന്നു.

17

ഏകദേശം 2,200 മൃഗങ്ങളെ നാസ ബഹിരാകാശത്തേക്കയച്ചിട്ടുണ്ട്. പന്നി, കുരങ്ങന്‍, മുയല്‍, എലി ചിലന്തികള്‍ എന്നിങ്ങനെ നീളുന്നു നിര.

18

കൊളംബിയയാണ് നാസയുടെ ആദ്യ സ്‌പേസ് ഷട്ടില്‍. 2003 ഫെബ്രുവരി 1നാണ് വിക്ഷേപണം നടന്നത്. തിരിച്ചു കടക്കുന്ന സമയത്ത് ഇത് പൊട്ടിത്തെറിച്ചു.

19

ബഹിരാകാശകര്‍ക്കുള്ള ഭക്ഷണത്തില്‍ ചില പോരായ്മ സംഭവിച്ചതിനാല്‍ ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി. 1985 മുതല്‍ ബ്രെഡിനു പകരം ടോര്‍ട്ടിലാസാണ് ഉപയോഗിച്ചുവരുന്നത്.

20

. ''ടു എക്‌സ്‌പ്ലോര്‍ ദ ലൈഫ് ആന്റ് സേര്‍ച്ച് ഫോര്‍ ലൈഫ്; ടു ഇന്‍സ്‌പെയര്‍ ദ നെക്സ്റ്റ് ജനറേഷന്‍ ഓഫ് എക്‌സ്‌പ്ലോറേഴ്‌സ്, വണ്‍ലി നാസ ക്യാന്‍'' എന്നത് നാസയുടെ മുദ്രാവാക്യമാണ്.

21

. ഇന്റിപെന്റന്‍സ് എന്ന സ്‌പേസ് ഷട്ടിലിന്റെ മാതൃകയാണ് നാസയിലെത്തുന്ന സന്ദര്‍ഷകര്‍ക്കായി അധികൃതര്‍ നല്‍കിവരുന്നത്.

22

ചന്ദ്രദൗത്യത്തിനായി ബഹിരാകാശത്തു കൊണ്ടുപോയ യു.എസിന്റെ ഔദ്യോഗിക പതാക നാസയില്‍ സൂക്ഷിച്ചിട്ടുണ്ട്.

23

നാസയുടെ അവസാന ബഹിരാകാശയാത്രയ്ക്കായി 6000 അപേക്ഷകളാണ് ലഭിച്ചത്. ഒഴിവുണ്ടായിരുന്നത് വെറും 8 എണ്ണം മാത്രം.

24

ഫുള്‍ സൈസ്ഡ് ഐ.എസ്.എസിലാാണ് ബഹിരാകാശകര്‍ക്കായി സ്‌പേസ് വാക്ക് നടത്താന്‍ പരിശീലിപ്പിക്കുന്നത്. നാച്യുറല്‍ ബയോണ്‍സി ലബോററ്ററി, സ്വിമ്മിംഗ് പൂള്‍ തുടങ്ങിയവയും ഇവിടെയുണ്ട്.

25

2016 ജൂണ്‍ 1 വ്യാഴാഴ്ച ദിവസമാണ് നാസ സോഷ്യല്‍ മീഡിയയിലേക്ക് ചുവടുവെയ്ക്കുന്നത്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗുമായി ബഹിരാകാശ സഞ്ചാരികളുമായി ഫേസ്ബുക്ക് പേജിലൂടെ സംഭാഷണം നടത്തി.

26

നാസയുടെ ലണ്ടന്‍ ബി ജോണ്‍സണ്‍ സ്‌പേസ് സെന്ററില്‍ ഏകദേശം 660 ഹെക്ടറില്‍ പരുന്നുകിടക്കുന്ന 100 കെട്ടിടങ്ങളുണ്ട്.

27

2014ല്‍ ചൊവ്വയിലെ ഏലിയന്‍ ലൈഫിനെപ്പറ്റി പഠിക്കാന്‍ നാസ തയ്യാറായിരുന്നു.

28

2009ല്‍ നാസ വിക്ഷേപിച്ച കെപ്ലര്‍ മിഷന്‍ ഏകദേശം 2,325 പ്ലാനറ്റ് കാന്റിഡേറ്റ്‌സിനെ കണ്ടെത്തി. ഇവയില്‍ ഏകദേശം 1,284 എണ്ണം എക്കാലത്തെയും വലുതാണ്.

29

ന്യൂക്ലിയാര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ഭൂമിക്ക് ഭീഷണിയായ വസ്തുക്കളെ നശിപ്പിക്കാനുള്ള ശ്രമം നാസ നടത്തുന്നുണ്ട്. നാഷണല്‍ ന്യൂക്ലിയാര്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ചാണിത്.

30

യു.എസിലെ ഏറ്റവും ഫണ്ടഡ് സ്ഥാപനങ്ങളിലൊന്നാണ് നാസ.

Most Read Articles
Best Mobiles in India
Read More About: nasa facts technology

Have a great day!
Read more...

English Summary

30 NASA Facts That Are Literally Out of This World