അനാവശ്യമായി തന്നെ തൊടുന്നവരോട് AI സെക്സ് റോബോട്ട് സമന്ത ഇനി നോ പറയും! റോബോട്ടിന് വില 3 ലക്ഷം!


നമ്മുടെ നാട്ടിൽ അത്ര പ്രചാരത്തിൽ ഇല്ലാത്ത എന്നാൽ വിദേശ രാജ്യങ്ങളിൽ, പ്രത്യേകിച്ച് പാശ്ചാത്യർക്കിടയിൽ ഏറെ പ്രാചാരം നേടിക്കൊണ്ടിരിക്കുന്ന ഒന്നാണ് സെക്സ് ഡോളുകൾ. ഇതിനായി നിരവധി ആവശ്യക്കാരും ഉണ്ട്. വെറുമോരു ഡോൾ എന്നതിലുപരി സാങ്കേതികതയുടെ എല്ലാ കഴിവുകളും ഉപയോഗിച്ച് AI സംവിധാനത്തിൽ പ്രവർത്തിക്കുന്ന സെക്സ് റോബോട്ടുകൾ ആണ് ഈ കൂട്ടത്തിൽ ഏറ്റവും കേമൻ.

Advertisement

വെറുമൊരു പാവയോ റോബോട്ടോ അല്ല സമന്ത

വെറുമൊരു പാവയോട് സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്ന രീതിയിലല്ല ഈ AI സെക്സ് റോബോട്ടുകൾ പ്രവർത്തിക്കുക. പകരം കൃത്വിമ ബുദ്ധി നൽകപ്പെട്ട ഇവ സന്ദർഭങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനും പ്രതികരിക്കാനും ശേഷിയുള്ളവ കൂടെയാണ്. അതിനാൽ ബുദ്ധിയുള്ള ഇത്തരം റോബോട്ടുകൾക്ക് ആവശ്യക്കാർ ഏറെയുമാണ്, അവ വാങ്ങാനുള്ള ചിലവ് വളരെ കൂടുതലുമാണ്. അതിനിടെയാണ് ഈയടുത്തായി ഈ റോബോട്ടുകളിൽ ചില പുതിയ മാറ്റങ്ങൾ കൂടെവരുത്താൻ പോകുന്നത്. ഒരേ സമയം ചിന്തിപ്പിക്കുന്നതും സാങ്കേതിക വിദ്യയുടെ വളർച്ച കാണിച്ചുതരുന്നതുമാണ് ഈ മാറ്റങ്ങൾ. എന്താണ് സംഭവം എന്ന് നോക്കാം.

Advertisement
അനാവശ്യമായി ആരെങ്കിലും തൊട്ടാൽ 'നോ' പറയാൻ AI വിദ്യ

ഈ റോബോട്ടുകൾ ഉപയോഗിക്കുന്നവർക്ക് അനാവശ്യമായി ഇനി അവയെ തൊടാനോ ഇടപഴകാനോ സാധിക്കില്ല. റോബോട്ട് പ്രതികരിക്കും. നിങ്ങൾ അടുത്തേക്ക് ചെന്നാൽ 'വേണ്ട' എന്ന് പറയും. അതിനെ മാന്യമല്ലാത്ത രീതിയിലോ അനാവശ്യമായോ തൊടുകയോ മറ്റോ ചെയ്‌താൽ അപ്പോൾ അത് പ്രതികരിക്കും. അതുപോലെ അതിന് ഒരു മൂഡ് ഇല്ലെങ്കിൽ, അല്ലെങ്കിൽ അത് ബോറടിച്ചിരിക്കുമ്പോൾ തന്റെ ഉടമയോട് ഒട്ടും പ്രതികരിക്കാത്ത അവസ്ഥയിൽ ആവാനുള്ള സംവിധാനവും അതിൽ ഉണ്ടാവും.

പരീക്ഷണം വിജയകരം

'സെക്‌സ്‌ബോട്ട് സമന്ത'യുടെ നിർമ്മാതാവായ ഡോകടർ സെർജി സാന്റോസ് തന്റെ ഈ AI റോബോട്ടിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്നതിനായി ഒരു 'ഡമ്മി മോഡ്' ഓപ്ഷൻ ചേർക്കാനുള്ള കാര്യങ്ങൾ പരീക്ഷിച്ചു വരികയാണ്. ന്യൂകാസ്റ്റിലിലെ ലൈഫ് സയൻസ് സെന്ററിൽ നടന്ന ഒരു പ്രദർശനത്തിൽ ഇതിന്റെ ആദ്യ ഘട്ടമെന്നോണം സമന്ത ഇത്തരത്തിൽ തന്നെ അനാവശ്യമായി തൊടുകയും സംസാരിക്കുകയും ചെയ്യുന്ന ആളുകളോട് 'നോ' പറഞ്ഞു തുടങ്ങിയിട്ടുണ്ട്.

വില മൂന്ന് ലക്ഷം മുതൽ..

ഏതായാലും ഈ AI സെക്സ് റോബോട്ട് ഉടൻ തന്നെ കച്ചവടാടിസ്ഥാനത്തിൽ വിപണിയിൽ എത്തിക്കാനായി വൻതോതിലുള്ള നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. 4,700 ഡോളർ (3 ലക്ഷം രൂപക്ക് മുകളിൽ) ആയിരിക്കും വില വരുക. എന്നാണ് ഇത് വിപണിയിൽ എത്തുക എന്നതിനെ കുറിച്ച് ഇപ്പോൾ കൃത്യമായ അറിവുകൾ ഇല്ല.

സമന്തക്കെതിരെ..

സെക്സ് റോബോട്ട്, സെക്സ് ഡോൾ എന്നീ ആശയങ്ങൾ തുടങ്ങിയ നാൾ മുതലേ ഇതിനെതിരെ പ്രത്യക്ഷമായും പരോക്ഷമായും ശബ്ദമുയർത്തിയവർ നിരവധിയാണ്. അതിന് പ്രധാന കാരണം സംസ്കാരം തന്നെ. മതപരമായ ചുറ്റുപാടുകളും ഇത്തരത്തിൽ പലരെയും ഇത്തരം സെക്സ് ആവശ്യങ്ങൾക്കായി ഒരു പാവയെ ഉണ്ടാക്കുന്നതിനോടുള്ള എതിർപ്പിന് കാരണമാകുന്നു. ഇപ്പോൾ സ്വന്തമായി കാര്യങ്ങൾ തീരുമാനിക്കാനുള്ള കരുത്ത് കൂടെ ലഭ്യമാകുന്നതോടെ വിഷയം കൂടുതൽ ഗൗരവം നിറഞ്ഞതാകും.

AI സാങ്കേതികവിദ്യ മുന്നോട്ട്

എന്തായാലും സംസ്കാരവും മതവുമെല്ലാം ഒരുഭാഗത്ത് നിൽക്കുമ്പോൾ അവയിൽ വ്യക്തിപരമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ നമുക്ക് ഓരോരുത്തർക്കും അവകാശമുണ്ട്, സ്വാതന്ത്ര്യവുമുണ്ട്. എന്നാൽ സാങ്കേതികവിദ്യയെ സംബന്ധിച്ചെടുത്തോളം ആ ഭാഗം മാത്രം ചിന്തിക്കുമ്പോൾ പുത്തൻ കാൽവെയ്പുകളാണ് ഇവ ഓരോന്നും നമുക്ക് കാണിച്ചു തരുന്നത്. പ്രത്യേകിച്ച് AI വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ഇത്തരം റോബോട്ടുകൾ പോലെ വേറെയും പല തരത്തിലുള്ള നമുക്ക് ഒരിക്കലും ഊഹിക്കാൻ പോലും പറ്റാത്ത കണ്ടുപിടിത്തങ്ങൾ ഇനിയും ടെക്ക് ലോകത്ത് നടന്നുകൊണ്ടിരിക്കും.

Best Mobiles in India

English Summary

AI sex robots will turn down steamy encounters if they're not in the mood.