ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ക്യാന്‍സര്‍, ഹൃദ്രോഗം എന്നിവ എളുപ്പത്തില്‍ കണ്ടെത്താം,എങ്ങനെ?


ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്‍സിന് വളരെ ഏറെ പ്രാധാന്യം നന്‍കുന്ന കാലഘട്ടമായി മാറുകയാണ്. യുകെയിലെ കുറച്ചു ഗവേഷകര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിലൂടെ മാരക രോഗങ്ങളായ ശ്വാസകോശ ക്യാന്‍സര്‍, ഹൃദ്രോഗം എന്നിവ തുടക്കത്തില്‍ തന്നെ കൃത്യമായി കണ്ടെത്താന്‍ കഴിയും.

ഇന്നു വരെ ഇങ്ങനെയുളള രോഗങ്ങള്‍ പ്രധാനമായും സ്‌കാനിംഗിലൂടെ മാത്രമായിരുന്നു കണ്ടെത്തയിരുന്നത്. എന്നിരുന്നാലും ഏറ്റവും മികച്ച ഡോക്ടര്‍മാര്‍ക്കു വരെ ഇത് തെറ്റാറുണ്ട്.

പലപ്പോഴും രോഗികളെ വീട്ടില്‍ തിരിച്ച് അയച്ചതിനു ശേഷം അവര്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് സംഭവിക്കാറുണ്ട്. അങ്ങനെ സംഭവിച്ച് തിരിച്ച് എത്തുന്ന രോഗികള്‍ക്ക് അനാവശ്യ ശസ്തക്രീയകളും നടത്താറുണ്ട്. എന്നാല്‍ യുകെയിലെ ജോണ്‍ റെഡ്ക്ലിഫ് ഹോസ്പിറ്റലില്‍ പുതിയ AI സിസ്റ്റം വികസിപ്പിച്ചെടുത്തതിലൂടെ സ്‌കാനിങ്ങില്‍ പോലും ലഭിക്കാത്ത വിവരങ്ങള്‍ എടുക്കാന്‍ കഴിയും.

ആ സിസ്റ്റത്തില്‍ 'Positive' എന്നു കാണിച്ചാല്‍ ആ രോഗിക്ക് ഹൃദയാഘാതം വരാന്‍ സാധ്യത ഏറെയാണ് എന്ന് അര്‍ത്ഥം. ആറ് കാര്‍ഡിയോളജി യൂണിറ്റുകളില്‍ ക്ലിനിക്കല്‍ ട്രയല്‍ലുകളില്‍ പരിശോധിച്ചു.

സ്ത്രീ ശാക്തീകരണത്തിനായി നാരി (NARI) പോര്‍ട്ടലുമായി സര്‍ക്കാര്‍

'അള്‍ട്രോമിക്‌സ്' എന്നു വിളിക്കുന്ന സിസ്റ്റത്തിലൂടെ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ Lesson ചികിത്സ തേടിയിരുന്ന 1000 രോഗികളുടെ ഹൃദയമിടിപ്പ് പരിശോധിച്ചു. യുകെയില്‍ ആരംഭിക്കുന്ന മറ്റൊരു എഐ സംവിധാനം ശ്വാസകോശത്തിലെ ക്യാന്‍സര്‍ കണ്ടു പിടിക്കുകയാണ്.

നോട്യൂള്‍സ് എന്നു പറയുന്ന വലിയ അളവിലുളള കോശങ്ങളെ കണ്ടു പിടിക്കുന്നു. ഇങ്ങനെ കൂടിയിരിക്കുന്ന കോശങ്ങള്‍ ക്യാന്‍സറുകളാകുമോ എന്ന് ഡോക്ടര്‍മാര്‍ക്ക് പറയാനാകില്ല. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉപയോഗിച്ച് ഇവ ക്യാന്‍സറിന് സാധ്യതയുളളവയാണോ എന്ന് വേഗത്തില്‍ അറിയാം.

Most Read Articles
Best Mobiles in India
Read More About: news technology

Have a great day!
Read more...

English Summary

An artificial intelligence system developed at the John Radcliffe Hospital diagnoses heart scans much more accurately. It can pick up details in the scans that doctors can't see.