ഐന്‍സ്റ്റീനെയും സ്റ്റീഫന്‍ ഹോക്കിംഗിനെയും വെല്ലിവിളിച്ച് പതിനൊന്നുകാരന്‍


പതിനൊന്നാമത്തെ വയസ്സില്‍ മിക്ക കുട്ടികളും ഭാവിയില്‍ എന്താകണമെന്ന ആലോചനകളിലായിരിക്കും. എന്നാല്‍ പെന്‍സില്‍വാനിയക്കാരനായ വില്യം പതിനൊന്നാമത്തെ വയസ്സില്‍ എല്ലാം തീരുമാനിച്ചുറച്ച് കഴിഞ്ഞു. ആസ്‌ട്രോഫിസിസ്റ്റ് ആകണമെന്നാണ് വില്യമിന്റെ ആഗ്രഹം. എന്നിട്ട് ദൈവമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കണം.

Advertisement

സാക്ഷ്യപ്പെടുത്തുന്നു.

കാര്‍ണീജ് മെല്ലണ്‍ സര്‍വ്വകലാശാലയില്‍ പഠിക്കുകയാണ് വില്യം ഇപ്പോള്‍. ഒമ്പതാമത്തെ വയസ്സില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വില്യം ഒരു അത്ഭുതം തന്നെയാണെന്ന് ഒഹിയോ സ്‌റ്റേറ്റ് സര്‍വ്വകലാശാലയിലെ സൈക്കോളജിസ്റ്റ് ജ്വാന്‍ റൂത്സാറ്റ്‌സ് സാക്ഷ്യപ്പെടുത്തുന്നു.

Advertisement
കുട്ടികളുടെ പുസ്തകങ്ങള്‍

ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പുരോഹിതനായ പീറ്റര്‍ മൈല്ലിസ് ആണ് വില്യമിന്റെ പിതാവ്. മകനെ കുറിച്ച് പിതാവ് പറയുന്നത് കേള്‍ക്കാം. 'ഏഴാം മാസം മുതല്‍ വില്യം സംസാരിക്കാന്‍ തുടങ്ങി. രണ്ട് വയസ്സാകുന്നതിന് മുമ്പ് സംഖ്യകള്‍ കൂട്ടി വീട്ടുകാരെ ഞെട്ടിച്ചു. രണ്ട് വയസ്സായതോടെ കുട്ടികളുടെ പുസ്തകങ്ങള്‍ വില്യമിന്റെ കളിക്കൂട്ടുകാരായി. ഇതേ സമയം ഹാപ്പി ക്യാറ്റ് എന്ന പേരില്‍ ഒമ്പത് പേജുള്ള പുസ്തകവും എഴുതി. നാല് വയസ്സില്‍ അള്‍ജിബ്ര, ആംഗ്യഭാഷ, ഗ്രീക്ക് എന്നിവ പഠിക്കാന്‍ ആരംഭിച്ചു. അഞ്ചാമത്തെ വയസ്സില്‍ ഒറ്റരാത്രിയില്‍ ജ്യാമിതിയെ കുറിച്ചുള്ള 209 പേജ് ബുക്ക് വായിച്ചുതീര്‍ത്തു.'

കണ്ടെത്തിയ കാര്യങ്ങള്‍

ഐന്‍സ്റ്റീനും സ്റ്റീഫന്‍ ഹോക്കിംഗ്‌സും തമോഗര്‍ത്തങ്ങളെ കുറിച്ച് കണ്ടെത്തിയ കാര്യങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് വില്യം. പുറത്തുനിന്നുള്ള ശക്തിക്ക് മാത്രമേ പ്രപഞ്ചം സൃഷ്ടിക്കാന്‍ കഴിയൂവെന്ന് വില്യം പറയുന്നു. ഇതിലൂടെ ദൈവം ഉണ്ടെന്ന് തെളിയിക്കാനാണ് ഈ പതിനൊന്നുകാരന്റെ ശ്രമം.

വ്യക്തമാക്കുകയുണ്ടായി.

ആരുടെയും പ്രേരണയാലല്ല വില്യം ദൈവം ഉണ്ടെന്ന് തെളിയിക്കുന്നതിനുള്ള ഉദ്യമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് പിതാവ് പറയുന്നു. വില്യം സ്വയം എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവം ഉണ്ടെന്ന് തെളിയിക്കുന്നതിനായാണ് താന്‍ ആസ്‌ട്രോഫിസിസ്റ്റ് ആകാന്‍ തീരുമാനിച്ചതെന്ന് വില്യം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി.

ശാസ്ത്രം

ദൈവത്തെ കുറിച്ച് ഹോക്കിംഗിന് തികച്ചും വ്യത്യസ്തമായ അഭിപ്രായമാണ് ഉണ്ടായിരുന്നത്. ഒരിക്കല്‍ അദ്ദേഹം അത് വ്യക്തമാക്കുകയും ചെയ്തു. 'ശാസ്ത്രം അറിയുന്നതിന് മുമ്പ് പ്രപഞ്ചം സൃഷ്ടിച്ചത് ദൈവമാണെന്ന് നമ്മള്‍ വിശ്വസിച്ചു. ശാസ്ത്രത്തിന് അതിനെക്കാള്‍ യുക്തിഭദ്രമായ ഉത്തരം ഇപ്പോള്‍ നല്‍കാന്‍ കഴിയുന്നുണ്ട്. ദൈവമുണ്ടെങ്കില്‍ ദൈവത്തിന്റെ മനസ്സ് അറിയാന്‍ നമുക്ക് കഴിയും. പക്ഷെ ദൈവമില്ല. ഞാനൊരു നിരീശ്വരവാദിയാണ്.'

പ്രപഞ്ചം

ഹോക്കിംഗിന്റെ വാക്കുകള്‍ തെറ്റാണെന്ന് തെളിയിക്കേണ്ട ആവശ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വില്യം പറഞ്ഞു, 'ഇതുപോലുള്ള നിരീശ്വരവാദികള്‍ ദൈവമില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. യഥാര്‍ത്ഥത്തില്‍ ദൈവം ഇല്ലെന്ന് വിശ്വസിക്കാനാണ് പ്രയാസം. കാരണം പ്രപഞ്ചം സ്വയം ഉണ്ടായി എന്നതിനെക്കാള്‍ ആരോ അത് സൃഷ്ടിച്ചു എന്ന് വിശ്വസിക്കുന്നതാണ് കൂടുതല്‍ യുക്തിസഹം.'

ശാസ്ത്രലോകം.

വില്യം ശാസ്ത്രത്തെ വിശ്വാസത്തോട് വീണ്ടും അടുപ്പിക്കുമോ എന്ന് കാണാന്‍ കാത്തിരിക്കുകയാണ് ശാസ്ത്രലോകം.

നിങ്ങളെ സൂഖമായി ഉറങ്ങാന്‍ സഹായിക്കും ഈ ഗാഡ്ജറ്റുകള്‍

Best Mobiles in India

English Summary

genius 11 year old in college claimshe can prove einstein and stephen hawking was wrong