ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പറക്കും ടാക്‌സിക്കായി 15 കോടിയുടെ കരാര്‍


പറക്കും ടാക്‌സികള്‍ യാത്രയ്‌ക്കൊരുങ്ങാന്‍ ഇനി അധികം കാത്തിരിക്കേണ്ടതില്ല. ഇന്ത്യയിലെ ചരിത്രത്തില്‍ ആദ്യമായാണ് പറക്കും ടാക്‌സി നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. ഇത് ഭാവിയുടെ ഗതാഗത സംവിധാനമാണ്.

Advertisement


ബാറ്ററിയില്‍ നിന്ന് ഊര്‍ജ്ജം കണ്ടെത്തുകയും കുത്തനെ പറന്നുയരുകയും ചെയ്യുന്ന VTOL (വെര്‍ട്ടിക്കല്‍ ടേക് ഓഫ് ആന്റ് ലാന്‍ഡിംങ് വെഹിക്കിള്‍ കണ്‍സപ്റ്റ്) എന്ന ആശയത്തെ ഹെലികോപ്റ്ററിന്റേയും ഡ്രോണിന്റേയും സമന്വയമാണ് ഈ പറക്കും ടാക്‌സികള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.

ഇതിന്റെ ആദ്യ മാതൃക വികസിപ്പിക്കാനായി കാണ്‍പൂര്‍ ഐഐടിയിലെ ഗവേഷകരും വീറ്റോള്‍ ഏവിയേഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തമ്മില്‍ 15 കോടിയിലധികം (22 ലക്ഷം ഡോളര്‍) രൂപയുടെ പത്രം ഒപ്പു വച്ചു. വായു വഴിയുളള സഞ്ചാരത്തിനും പറക്കും ടാക്‌സിയായും ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നായിരിക്കും ഈ വാഹനം. ഐഐടി കാണ്‍പൂരിന്റെ എയറോസ്‌പേസ് വകുപ്പില്‍ വ്യോമയാന രംഗത്തെ ഗവേഷങ്ങള്‍ക്കായുളള അത്യാധുനിക സൗകര്യങ്ങള്‍ ലഭ്യമാണ്.

Advertisement

വിമാനങ്ങള്‍ പരീക്ഷിക്കുന്നതിനായുളള ഫ്‌ലൈറ്റ് ലാബുകളും വിന്‍ഡ് ടണലുകളും ഇവിടെയുണ്ട്. നൂറ് ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഈ പദ്ധതിയ്ക്കായി പ്രവര്‍ത്തിക്കുമെന്ന് കാണ്‍പൂര്‍ ഐഐടിയിലെ എയറോസ്‌പേസ് എഞ്ചിനീയറിങിന്റേയും ഫ്‌ളൈറ്റ് ലാബിന്റേയും തലവനായ അജയ് ഘോഷ് പറഞ്ഞു.

ലോകം കണ്ടതിൽ വെച്ചുള്ള ഏറ്റവും മികച്ച ഫോൺ ജൂൺ 5ന്; ഈ ഫോൺ ചരിത്രം മാറ്റിയെഴുതും.. തീർച്ച!!

എന്താണ് VTOL?

VTOL ക്രാഫ്റ്റിന് ലംബമായി പുറപ്പെടാനും മേലെ വട്ടമിട്ട് പറക്കാനും താഴേക്ക് ലാന്റ് ചെയ്യാനും കഴിയും. അത് രണ്ട് തരത്തിലുണ്ട്. റോട്ടോര്‍ക്രാഫ്റ്റ്- അവ ഹെലികോപ്റ്ററുകള്‍, ക്വാഡ്‌കോപ്പറുകള്‍, ഡ്രോണുകള്‍ എന്നിവയാണ്. പവേഡ് ലിഫ്റ്റ് ടൈപ്പുകളില്‍ എഞ്ചിനുകള്‍ പവര്‍ ചെയ്യുന്നു.

Advertisement

രണ്ടാമതു പറഞ്ഞ പവേഡ് ലിഫ്റ്റ് ക്രഫ്റ്റുകളില്‍ ലോകെമ്പാടമുളള സൈനികരില്‍ നിലവിലുണ്ട്. 80 കളുടെ തുടക്കത്തില്‍ ഉല്പാദനം നിര്‍ത്തുന്നത് വരെ റഷ്യയുടെ യാക്-38 എന്നത് മുന്‍ VTOL പതിപ്പുകളില്‍ ഒന്നാണ്. യുഎസ് അതിന്റെ ശക്തമായ V-22 Osprey, പവര്‍ ലിഫ്റ്റ്, റോട്ടറി പ്രവര്‍ത്തനം എന്നിവ കൂട്ടിച്ചേര്‍ത്ത് ഹാരിയന്‍ ജമ്പ് ജെറ്റ് ബ്രിട്ടനും യുഎസും ഉപയോഗിക്കുന്നു.

Best Mobiles in India

Advertisement

English Summary

IIT-Kanpur Signs Rs 15 Crore Deal To Develop Flying Taxis In India