കാലത്തിന് മുമ്പേ കുതിച്ച് എസ്‌തോണിയ; റോബോട്ട് ജഡ്ജ് കേസുകള്‍ കേട്ട് വിധി പറയും


തീര്‍പ്പാകാതെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ എസ്‌തോണിയയ്ക്ക് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. കൂടുതല്‍ ന്യായാധിപന്മാരെ നിയമിച്ച് പ്രശ്‌നം പരിഹരിക്കുന്നതിന് പകരം കേസുകള്‍ തീര്‍പ്പാക്കാന്‍ റോബോട്ടുകളെ നിയമിക്കാനൊരുങ്ങുകയാണ് എസ്‌തോണിയ.

Advertisement

റോബോട്ട് ജഡ്ജിമാരെ വാര്‍ത്തെടുക്കാന്‍

കീഴ്‌കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ വിധി പറയാന്‍ കഴിയുന്ന വിധത്തില്‍ റോബോട്ട് ജഡ്ജിമാരെ വാര്‍ത്തെടുക്കാന്‍ രാജ്യത്തെ നിയമ മന്ത്രാലയം ചീഫ് ഡാറ്റാ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ റോബോട്ട് രേഖകളും തെളിവുകളും പരിശോധിച്ച് വിധി പ്രഖ്യാപിക്കും.

Advertisement
വളരെ മുന്നിലാണ്.

പരാതികള്‍ക്ക് ഇടനല്‍കാതെ വിധി പ്രസ്താവിക്കാന്‍ റോബോട്ട് ജഡ്ജിമാര്‍ക്ക് കഴിയുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് എസ്‌തോണയയും ലോകവും. 1.4 ദശലക്ഷം മാത്രം ജനസംഖ്യയുള്ള എസ്‌തോണിയ ജനോപകാരപ്രദമായ രീതിയില്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ വളരെ മുന്നിലാണ്.

നടപ്പിലാക്കി കഴിഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ വിലയിരുത്തി മനസ്സിലാക്കിയാണ് കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്നത്. ബയോഡാറ്റകള്‍ സ്‌കാന്‍ ചെയ്ത് തൊഴിലില്ലാത്തവരെ ജോലി കണ്ടെത്താന്‍ സഹായിക്കുന്ന സംവിധാനവും എസ്‌തോണിയ നിര്‍മ്മിത ബുദ്ധി പ്രയോജനപ്പെടുത്തി നടപ്പിലാക്കി കഴിഞ്ഞു.

ചോദ്യം പ്രസക്തമാണ്.

കേസിന്റെ സൂക്ഷ്മവശങ്ങള്‍ പോലും വിലയിരുത്തി വിധിപറയാന്‍ ന്യായാധിപന്മാര്‍ക്ക് കഴിയും. നിലവിലെ അവസ്ഥയില്‍ നിര്‍മ്മിത ബുദ്ധി ഇതിന് പ്രാപ്തമാണോയെന്ന ചോദ്യം പ്രസക്തമാണ്. റോബോട്ട് ജഡ്ജിമാര്‍ എസ്‌തോണിയ്ക്ക് അനുഗ്രഹമാകുമോ ശാപമാകുമോ എന്ന് കാത്തിരുന്ന് കാണാം.

ഈ മാര്‍ഗ്ഗം സ്വീകരിക്കാവുന്നതാണ്.

എസ്‌തോണിയന്‍ പരീക്ഷണം വിജയിക്കുകയാണെങ്കില്‍ ഇന്ത്യക്കും ഈ മാര്‍ഗ്ഗം സ്വീകരിക്കാവുന്നതാണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ വിവിധ കോടതികളിലായി 2.91 കോടി കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇവയില്‍ 42 ലക്ഷം കേസുകള്‍ ഹൈക്കോടതികളിലും 60000 കേസുകള്‍ സുപ്രീംകോടതിയിലും വിധി കാത്തുകിടക്കുന്നു. ഈ കേസുകളെല്ലാം പരിഗണിക്കാന്‍ രാജ്യത്തുള്ളത് 17400 ന്യായാധിപന്മാരാണ്.

Best Mobiles in India

English Summary

India Badly Needs An AI Robot Judge To Clear Backlog Of Cases, Just Like The One Estonia Wants