നാസയ്ക്ക് ഐ.എസ്.ആര്‍.ഒയുടെ സഹായം; ചന്ദ്രയാന്‍ 2 വഹിക്കുക 13 പേലോഡുകള്‍


ഇന്ത്യയുടെ രണ്ടാമത് ചന്ദ്രപര്യവേഷണ ദൗത്യം ഈ വര്‍ഷം ജുലൈ മാസം നടത്താനിരിക്കുകയാണ്. ചന്ദ്രയാന്‍ 2 എന്നാണ് ദൗത്യത്തിന്റെ പേര്. ഐ.എസ്.ആര്‍.ഒ നിര്‍മിച്ച 13 പേലോഡുകള്‍ വഹിച്ചായിരിക്കും ചന്ദ്രയാന്‍ 2 കുതിക്കുക. ഒപ്പം അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ഒരു പര്യവേഷണ ഉപകരണവും വിക്ഷേപിക്കുന്നുണ്ട്.

Advertisement

ഉപകരണങ്ങളാണ് പുറത്തുവിട്ടത്.

2008 ഒക്ടോബര്‍ മാസം വിക്ഷേപിച്ച ചന്ദ്രയാന്‍ 1ന്റെ പുതുതലമുറ വിക്ഷേപണമാണ് ചന്ദ്രയാന്‍ 2 എന്ന പേരില്‍ നടക്കുക. രണ്ടാം ചന്ദ്രദൗത്യത്തില്‍ ഏതൊക്കെ ഉപകരണങ്ങളുണ്ടാകുമെന്ന കാര്യം ഐ.എസ്.ആര്‍.ഒ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചന്ദ്രനില്‍ ജലാംശ സാന്നിദ്ധ്യമുണ്ടെന്ന കാര്യം ചന്ദ്രയാന്‍ 1ലെ ഉപകരണങ്ങളാണ് പുറത്തുവിട്ടത്.

Advertisement
മൂന്നു ഘടകങ്ങളും കാണപ്പെടുക.

ചന്ദ്രയാന്‍ 2 വിക്ഷേപിക്കുന്ന സ്‌പേസ്‌ക്രാഫിറ്റിന് 3.8 ടണ്‍ ഭാരമുണ്ടാകുമെന്നാണ് ഐ.എസ്.ആര്‍.ഒ അറിയിച്ചിരിക്കുന്നത്. 13 പേലോഡുകളില്‍ എട്ടെണ്ണം ഓര്‍ബിറ്ററിലും മൂന്നെണ്ണം ലാന്ററിലും രണ്ടെണ്ണം റോവറിലുമാകും വിക്ഷേപിക്കുക. വിക്ഷേപണ റോക്കറ്റായ ജി.എസ്.എല്‍.വി III ന് ഉള്ളില്‍ ഘടിപ്പിച്ച രീതിയിലായിരിക്കും മൂന്നു ഘടകങ്ങളും കാണപ്പെടുക.

വിക്ഷേപിക്കുമെന്നാണറിയുന്നത്.

ഓര്‍ബിറ്റല്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന്റെ സഹായത്തോടെയാകും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ഉപകരണങ്ങള്‍ എത്തിക്കുക. ലാന്റര്‍ ഇവിടെവെച്ച് വേര്‍പിരിഞ്ഞ് ചന്ദ്രന്റെ ദക്ഷിണദ്രുവത്തിലിറങ്ങും. എത്തിയാലുടന്‍ ലാന്ററിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന റോവര്‍ പുറത്തിറങ്ങി പര്യവേഷണ വിവരശേഖരണം നടത്തും. ജൂലൈ 9നും 16നും മദ്ധ്യേ ചന്ദ്രയാന്‍ 2 വിക്ഷേപിക്കുമെന്നാണറിയുന്നത്.

ബഡ്ജറ്റ്.

ലോകത്താരും ഇതുവരെ എത്തിപ്പെട്ടിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണദ്രുവത്തില്‍ ഇന്ത്യ പോവുകയാണ്' -ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറയുന്നു. 800 കോടി രൂപയാണ് ചന്ദ്രയാന്‍ 2ന് നിശ്ചയിച്ചിരിക്കുന്ന ബഡ്ജറ്റ്.

Best Mobiles in India

English Summary

ISRO Helps NASA: Chandrayaan-2 Mission Will Carry 13 Payloads, Including One Of NASA's Project