ഭൗമനിരീക്ഷണ ഉപഗ്രഹം റിസാറ്റ്-2ബി ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു


ഭൗമനിരീക്ഷണ ഉപഗ്രഹമായി റിസാറ്റ്-2ബി ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ഇത് രാജ്യത്തിന്റെ ഭൗമ നിരീക്ഷണശേഷി വര്‍ദ്ധിപ്പിക്കും.

Advertisement


ചെവ്വാഴ്ച ആരംഭിച്ച 25 മണിക്കൂര്‍ നീണ്ടുനിന്ന കൗണ്ട്ഡൗണ്‍ അവസാനിച്ചതോടെ രാവിലെ കൃത്യം 5.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് റിസാറ്റ്-2ബിയെയും വഹിച്ചുകൊണ്ട് പിഎസ്എല്‍വി-സി46 കുതിച്ചുയര്‍ന്നു. 615 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. പിഎസ്എല്‍വിയുടെ 48-ാമത് ദൗത്യമായിരുന്നു ഇത്.

Advertisement

ഏറ്റെടുക്കും.

നിരീക്ഷണം, കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നിവയ്ക്ക് വേണ്ടി വിക്ഷേപിച്ചിരിക്കുന്ന റിസാറ്റ്-2ബി (റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റ്-2ബി) 15 മിനിറ്റിനുള്ളില്‍ ഭ്രമണപഥത്തിലെത്തി. 2009-ല്‍ വിക്ഷേപിച്ച റിസാറ്റ്-2-ന്റെ സ്ഥാനം റിസാറ്റ്-2ബി ഏറ്റെടുക്കും.

വ്യക്തമാക്കി.

രാജ്യത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദൗത്യമാണിതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞിരുന്നു. ഹൈ-ഫൈ നിരീക്ഷണ ശേഷിയുള്ള ഉപഗ്രഹമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹാക്കര്‍മാരെ കബളിപ്പിക്കുന്ന സ്മാര്‍ട്ട് എഐ വികസിപ്പിച്ചെടുത്ത് ഗവേഷകര്‍

ഇത് സഹായിക്കും.

റിസാറ്റ്-2ബിയിലെ സിന്തറ്റിക് അപെര്‍ച്ചര്‍ റഡാറിന് രാത്രിയും പകലും ഭൂമിയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയും. മേഘാവൃതമായ അന്തരീക്ഷത്തിലും വ്യക്തമായ ചിത്രങ്ങള്‍ എടുക്കാന്‍ ഇതിന് സാധിക്കും. അഞ്ചുവര്‍ഷം കാലാവധിയുടെ ദൗത്യത്തിന്റെ ഭാഗമായി ഉപഗ്രഹം സൈനിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുമെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റം കൃത്യമായി കണ്ടെത്തി തടയാന്‍ ഇത് സഹായിക്കും.

നടത്തി.

ഇത് ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 72-ാമത് വിക്ഷേപണമായിരുന്നു. ആദ്യ വിക്ഷേപണത്തറയില്‍ നിന്നുള്ള 36-ാമത് വിക്ഷേപണവും. 2019-ല്‍ ഇതുവരെ മൂന്ന് ഉപഗ്രഹവിക്ഷേപണങ്ങള്‍ ഐഎസ്ആര്‍ഒ നടത്തി.

Best Mobiles in India

English Summary

ISRO successfully launches PSLV-C46 carrying earth observation satellite RISAT-2B