പ്രപഞ്ചത്തിന്റെ ഉദ്ഭവം കണ്ടെത്താന്‍ പുതിയ ദൗത്യവുമായി നാസ


അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ നാസ പുതിയ പഠനത്തിനു തയ്യാറെടുക്കുന്നു. സ്വന്തമായി വികസിപ്പിച്ച പുതിയ സ്‌പേസ് ടെലിസ്‌കോപ് ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ ഉദ്ഭവം കണ്ടെത്തുകയാണ് ലക്ഷ്യം. 2023ല്‍ ടെലിസ്‌കോപ്പിന്റെ വിക്ഷേപണം നടക്കും.

രണ്ടു വര്‍ഷം ബഹിരാകാശത്ത് ചുറ്റിനടന്ന് പഠനം നടത്താനാണ് പുതിയ പദ്ധതികൊണ്ട് നാസ ലക്ഷ്യമിടുന്നതെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡന്‍സ്റ്റൈന്‍ പറഞ്ഞു. 1,700 കോടി രൂപയുടേതാണ് പുതിയ പദ്ധതി. പ്രപഞ്ചത്തിന്റെ നിഗൂഢതകള്‍ തുറന്നുകാട്ടാന്‍ പുതിയ വിക്ഷേപണം സഹായിക്കും.

മിഷനിലൂടെ ക്ഷീരപഥത്തിലെ 300 മില്ല്യണ്‍ ഗ്യാലക്‌സികളില്‍ നിന്നും 100 മില്ല്യണ്‍ നക്ഷത്രങ്ങളില്‍ നിന്നുമുള്ള വിവരങ്ങളും ശേഖരിക്കാനാകും. ബഹിരാകാശ ഗവേഷകര്‍ക്കുള്ള പുതിയ മിഷന്‍ അപൂര്‍വ വിവരങ്ങളുടെ ശേഖരമായിരിക്കുമെന്നും നാസ സയന്‍സ് മിഷന്‍ ഡയറക്ടറേറ്റിലെ അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ തോമസ് സര്‍ബെച്ചന്‍ പറയുന്നു.

പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തി മുതലുള്ള ഏറ്റവും പ്രധാനമായ വിവരങ്ങള്‍ ശേഖരിക്കുകയാണ് പുതിയ സ്‌പേസ് ടെലിസ്‌കോപ്പിനെ ബഹിരാകാശത്ത് അയക്കുന്നതിനുള്ള പ്രധാന കാരണം. ബിഗ് ബാംഗിനു ശേഷമുണ്ടായ പ്രപഞ്ച വികാസവും പാഠ്യ വിഷയമാണ്.

10 ബില്ല്യണ്‍ വര്‍ഷങ്ങള്‍ കൊണ്ടുമാത്രം പ്രകാശം ഭൂമിയിലെത്തുന്ന അത്രയും വിദൂരതയിലുള്ള ഗ്യാലക്‌സികളില്‍ നിന്നുപോലും വിവരങ്ങള്‍ ശേഖരിക്കാന്‍ സ്പീയര്‍ എക്‌സ് എന്ന സ്‌പേസ് ടെലിസ്‌കോപിനു കഴിയും. ഭൂമിയിലെയും ചൊവ്വയിലെയും ഉപഗ്രഹങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓരോ ആറുമാസത്തിലും സ്പീയര്‍ എക്‌സ് ആകാശ സര്‍വെ നടത്തും.

നാസയുടെ ഭാവി ദൗത്യങ്ങളായ നാസ ജെയിംസ് വെബ് ടെലിസ്‌കോപ്, വൈഡ് ഫീല്‍ഡ് ഇന്‍ഫ്രാറെഡ് സര്‍വെ ടെലിസ്‌കോപ് എന്നനിവയ്ക്കു കൂടി ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുകയും ദൗത്യത്തിന്റെ ലക്ഷ്യമാണ്.

Most Read Articles
Best Mobiles in India
Read More About: nasa space science technology

Have a great day!
Read more...

English Summary

NASA to Launch New Space Telescope in 2023 to Explore Origins of Universe