അള്‍ട്ടിമ തൂളെയുടെ രഹസ്യങ്ങളിലേക്കിറങ്ങി നാസയുടെ ന്യൂ ഹൊറൈസണ്‍


നാസയുടെ ബഹിരാകാശ പര്യവേഷണ ദൗത്യം ന്യൂ ഹൊറൈസണ്‍ ശേഖരിച്ച തണുത്തുറഞ്ഞ ഭീമന്‍ പാറയെക്കുറിച്ചുള്ള വിവരങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള തിരിക്കിലാണ് ശാസ്ത്രലോകം. അള്‍ട്ടിമ തൂളെ എന്ന് പേരുനല്‍കിയിരിക്കുന്ന പാറ എങ്ങനെ രൂപപ്പെട്ടുവെന്ന് മനസ്സിലാക്കാനാണ് ശാസ്ത്രജ്ഞര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍

ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 50-ാമത് ലൂണാര്‍ ആന്റ് പ്ലാനറ്ററി സയന്‍സ് കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കുകയുണ്ടായി. പാറയുടെ ഘടന, ടോപോഗ്രാഫി എന്നിവ വിലയിരുത്തി ഇത് എങ്ങനെ രൂപമെടുത്തുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

അലന്‍ സ്‌റ്റേണ്‍ വ്യക്തമാക്കി

വിചാരിച്ചത് പോലെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചതായി ഗവേഷകസംഘത്തിലെ അംഗമായ അലന്‍ സ്‌റ്റേണ്‍ വ്യക്തമാക്കി. പാറയ്ക്ക് സമീപത്ത് കൂടിയുള്ള ന്യൂ ഹൊറൈസണിന്റെ പറക്കല്‍ നൂറുശതമാനം വിജയകരമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശേഖരിച്ച വിവരങ്ങള്‍

ബഹിരാകാശ പേടകം ശേഖരിച്ച വിവരങ്ങള്‍ നിഗൂഢതയിലേക്കുള്ള വാതിലുകളാണ് തുറക്കുന്നത്. ന്യൂ ഹൊറൈസണിന്റെ വിക്ഷേപണ സമയത്ത് ഇത്തരമൊരു വസ്തുവിനെ കുറിച്ച് ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്ക് അറിവുണ്ടായിരുന്നില്ല. അള്‍ട്ടിമ തൂളെയ്ക്ക് നല്‍കിയിരിക്കുന്ന ഔദ്യോഗിക നാമം 2014 MU69 എന്നാണ്.

രണ്ട് വ്യത്യസ്ത വസ്തുക്കള്‍ ചേര്‍ന്നാണ് ഇത് രൂപപ്പെട്ടിരിക്കുന്നതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇവ രണ്ടും പ്രത്യേകം പ്രത്യേകം രൂപപ്പെട്ടതിന് ശേഷം ഒരുമിച്ച് ചേരുകയായിരുന്നു. വലിയ കൂട്ടിയിടിയിലൂടെയല്ല ഇവ ഒന്നായതെന്നും ശാസ്ത്രലോകം കരുതുന്നു. ഇവ നിശ്ചിത വേഗതയില്‍ സഞ്ചരിക്കുകയും ഒടുവില്‍ ഒരുമിച്ചു ചേരുകയുമായിരുന്നുവെന്നാണ് അനുമാനം.

അള്‍ട്ടിമ.

വലിയ ഭാഗത്തിന്റെ പേരാണ് അള്‍ട്ടിമ. നിരവധി ചെറിയ വസ്തുക്കള്‍ അടിഞ്ഞാണ് ഇത് രൂപപ്പെട്ടിരിക്കുന്നത്. ചെറിയ ഭാഗമായ തൂളെയ്ക്ക് നിരവധി സവിശേഷതകള്‍ ഉണ്ടായിരിക്കാമെന്ന പ്രതീക്ഷയിലാണ് ഗവേഷകസംഘം. ഇതില്‍ കാണപ്പെടുന്ന ഗര്‍ത്തത്തിന് മേരിലാന്‍ഡ് എന്ന പേരും നല്‍കിക്കഴിഞ്ഞു.

ആള്‍ട്ടിമ തൂളെയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കഴിഞ്ഞ ഒരുവര്‍ഷമായി ന്യൂ ഹൊറൈസണ്‍ അയച്ചുകൊണ്ടിരിക്കുകയാണ്. പേടകത്തില്‍ നിന്നുള്ള വിവരങ്ങള്‍ ഭൂമിയിലെത്താന്‍ വൈകുന്നത് ഗവേഷകരെ പലപ്പോഴും വിഷമവൃത്തത്തിലാക്കുന്നുണ്ട്.

Most Read Articles
Best Mobiles in India
Read More About: space science news technology

Have a great day!
Read more...

English Summary

NASA's New Horizons Reveals Geologic 'Frankenstein' That Formed Ultima Thule