ഇനി സ്ത്രീകളെ ഉപദ്രവിച്ചാൽ ഷോക്കടിക്കും! പുതിയ ജാക്കറ്റ് ഗംഭീരം!


സ്ത്രീകളെ സംബന്ധിച്ചെടുത്തോളം പൊതുസ്ഥലങ്ങളിലും ബസ്സിലുമൊക്കെ നേരിടുന്ന പ്രധാന പ്രശ്നമാണ് പൂവാലന്മാരെയും ശല്യം ചെയ്യുന്നവരെയും കൊണ്ടുള്ള ഉപദ്രവങ്ങൾ. സേഫ്റ്റി പിന്നും മുളകുപൊടിയും കരാട്ടെയുമെല്ലാം ഇവിടെ സ്വയംരക്ഷക്കായി സ്ത്രീകൾ ഉപയോഗിക്കാറുമുണ്ട്. എന്നാലിതാ അല്പം കൂടെ സഹായകമായ ഒരു സംവിധാനം എത്തുന്നു. മെക്സിക്കോയിലെ ഒരു സർവകലാശാലയിലെ റോബോട്ടിക്‌സ് വിദ്യാർത്ഥികളാണ് ഏറെ വ്യത്യസ്തമായ ഒരു ആശയം പ്രാവർത്തികമാക്കിയിരിക്കുന്നത്.

തൊട്ടാൽ ഷോക്കടിക്കുന്ന ജാക്കറ്റ്

തൊട്ടാൽ ഷോക്കടിക്കുന്ന ഒരു ജാക്കറ്റ്. അതും 90 വോൾട്ട് വരെ വൈദ്യുതി പ്രവഹിക്കുന്ന ഒരു ജാക്കറ്റ്. ഇതാണ് സംഭവം. ജെയിംസ് ബോണ്ട് സിനിമകളിലൊക്കെ നമ്മൾ കണ്ടിട്ടുള്ള പോലെയുള്ള ഒരു ജാക്കറ്റ് യാഥാർഥ്യമാക്കിയിരിക്കുകയാണ് ഈ വിദ്യാർത്ഥികൾ. തൊട്ടാൽ വൈദ്യുതാഘാതം ഏൽക്കുമെന്ന് പറയുമ്പോൾ അത് ധരിക്കുന്ന ആൾക്കും ഇത് പ്രശ്നമാവില്ലേ എന്നുതുടങ്ങിയുള്ള ചോദ്യങ്ങൾ നിങ്ങൾക്കുണ്ടാവും. എന്താണ് സംഭവം എന്ന് നോക്കാം.

സ്ത്രീകൾക്ക് കൂടുതൽ സംരക്ഷണം ലഭ്യമാകും

സ്ത്രീകൾ ഇന്ന് സമൂഹത്തിൽ നേരിടുന്ന വർധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങൾ അടക്കമുള്ളവ തടയാൻ ഏറെ സഹായകമാകുന്ന ഈ ജാക്കറ്റ് സാധാരണ ജാക്കറ്റ് പോലെ ശരീരത്തിൽ ധരിച്ചാൽ മതി. ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു ബട്ടൺ പ്രസ് ചെയ്യുന്നതോടെ ജാക്കറ്റ് പ്രവർത്തനം ആരംഭിക്കും. ആരെങ്കിലും ഉപദ്രവിക്കാനോ മറ്റോ വരികയാണെങ്കിൽ ഈ ബട്ടൺ അമർത്തിയാൽ മതി. ഉടൻ തന്നെ വൈദ്യതി ഇതിൽ നിന്നും പ്രവഹിക്കും.

ജാക്കറ്റിന്റെ പ്രവർത്തനം

ജാക്കറ്റിന്റെ മുഴുവൻ ഭാഗവും വൈദ്യുതി പ്രവഹിക്കില്ല. രണ്ടു കൈകളുടെ ഭാഗത്തു നിന്നും മാത്രമാണ് ബട്ടൺ അമർത്തുന്നതോടെ വൈദ്യതി പ്രവഹിക്കുക. അല്ലാത്തപക്ഷം ഇത് ശരിക്കുന്ന ആൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കും. കോട്ടണിൽ തീർത്ത ഈ ജാക്കറ്റിന്റെ ഭാരം വരുന്നത് 40 ഗ്രാം ആണ്. 50 ഡോളറിന് അടുത്താണ് വില വരുന്നത്.

കൂടുതൽ ഉൽപ്പന്നങ്ങൾ വൈകാതെ തന്നെ വരും

നിലവിൽ ജാക്കറ്റ് മാത്രമാണ് ഇതുള്ളത് എങ്കിലും വൈകാതെ തന്നെ പാന്റും മറ്റു വസ്ത്രങ്ങളും ഈ വിദ്യ ഉപയോഗിച്ചുകൊണ്ട് ഇറക്കുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. Technological Institute and Higher Education of Monterrey (ITESM)ലെ ഗവേഷകരാണ് സ്ത്രീകൾക്ക് സ്വയംരക്ഷക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഏറ്റവും അപകടരഹിതവും എന്നാൽ ഏറെ ഉപകാരപ്രദവുമായ ഈ ജാക്കറ്റിന് പിന്നിലുള്ളത്.

എത്ര കളിച്ചിട്ടും ജയിക്കുന്നില്ലേ.. ഇതാ 10 തകർപ്പൻ PUBG ടിപ്‌സുകൾ!

ചിത്രങ്ങൾക്ക് കടപ്പാട്: ForoCuatroTv

Most Read Articles
Best Mobiles in India
Read More About: science gadgets technology news

Have a great day!
Read more...

English Summary

New Electro Shock Jacket to Protect Women from Attackers.