ശത്രുവിന് മതിഭ്രമമുണ്ടാക്കുന്ന ആയുധവുമായി റഷ്യന്‍ സൈന്യം


ശശത്രുക്കള്‍ക്ക് മതിഭ്രമമുണ്ടാക്കി അവരെ നിര്‍വ്വീര്യരാക്കുന്ന ഉപകരണവുമായി റഷ്യന്‍ നാവികസേന. റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎ നോവോസ്റ്റിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഫിലിന്‍ 5P-42 എന്നറിയപ്പെടുന്ന ആയുധം ശക്തമായ പ്രകാശകിരണങ്ങള്‍ ശത്രുക്കള്‍ക്ക് നേരേ പായിക്കും. ഇതോടെ അവര്‍ മതിഭ്രമത്തിന് അടിമപ്പെട്ട് ആശയക്കുഴപ്പത്തിലാകും.

ഈ പുതിയ ആയുധത്തിന്റെ പരീക്ഷണത്തില്‍

ഈ പുതിയ ആയുധത്തിന്റെ പരീക്ഷണത്തില്‍ പങ്കെടുത്തവര്‍ക്ക് അസ്വസ്ഥതയും മോഹാലസ്യവുമുണ്ടായതായാണ് വിവരം. ചിലരുടെ കണ്ണുകളില്‍ പ്രകാശം പൊട്ടുകളായി പ്രത്യക്ഷപ്പെടുകയും അവര്‍ക്ക് ഒന്നും ചെയ്യാനാവാതെ വരുകയും ചെയ്തു.

സ്ഥിരീകരിച്ചിട്ടില്ല

റഷ്യന്‍ നാവികസേനയുടെ അഡ്മിറല്‍ ഗോര്‍ഷ്‌കോവ്, അഡ്മിറല്‍ കസാറ്റോനോവ് എന്നീ യുദ്ധക്കപ്പലുകളിലാണ് ഫിലിന്‍ 5P-42 സ്ഥാപിച്ചിരിക്കുന്നത്. ആയുധത്തിന്റെ ഉപയോഗം ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയല്ലാതെ ഒരു സര്‍ക്കാര്‍ വൃത്തവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സണ്‍ഗ്ലാസ് ഉപയോഗിച്ച് ആയുധത്തെ കാര്യക്ഷമമായി പ്രതിരോധിക്കാന്‍ കഴിയുമെന്ന് അഭിപ്രായമുണ്ട്.

വികസിപ്പിച്ചെടുത്തിരിക്കുന്നത്.

റഷ്യന്‍ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റോസ് ഇലക്ട്രോണിക്‌സാണ് ഫിലിന്‍ 5P-42 വികസിപ്പിച്ചെടുത്തിരിക്കുന്നത്. റഷ്യയിലെ ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മ്മാണത്തിന്റെ 80 ശതമാനവും നടത്തുന്നത് റോസ് ഇലക്ട്രോണിക്‌സാണ്. ഫിലിന്‍ 5P-42-ന് പിന്നിലെ ആശയം പുതിയതല്ല. ടോര്‍ച്ച് കണ്ണുകളിലേക്ക് അടിക്കുമ്പോള്‍ ഉണ്ടാകുന്ന അതേ അനുഭവം തന്നെയാണ് ഫിലിനും സൃഷ്ടിക്കുന്നത്.

ലേസര്‍ ആയുധങ്ങളുടെ ഉപയോഗം

നാഡീവ്യൂഹത്തിന് കൈകാര്യം ചെയ്യാന്‍ കഴിയുന്നതിനെക്കാള്‍ പ്രകാശം കണ്ണുകളിലേക്ക് അടിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് ഫിലിന്‍ 5P-42. സ്ഥിരമായ അന്ധതയ്ക്ക് കാരണമാകുന്ന ലേസര്‍ ആയുധങ്ങളുടെ ഉപയോഗം നിരോധിച്ചതിനെ തുടര്‍ന്നാണ് ഇത്തരം ആയുധങ്ങളിലേക്ക് രാജ്യങ്ങള്‍ മാറിയത്.

ഗൂഗിൾ പേയ് ഉപഭോക്താവിന് നഷ്ടമായത് 2.7 ലക്ഷം രൂപ

Most Read Articles
Best Mobiles in India
Read More About: news science technology

Have a great day!
Read more...

English Summary

New Russian Light Weapon Will Make The Enemy Hallucinate